എ​ഐ ഉ​ച്ച​കോ​ടി: ഉ​ദ്ഘാ​ട​നം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് എ​ക്സ്പോ​യ്ക്ക് ന്യൂ​ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ചു. ഇ​ന്ത്യ ഉ​ച്ച​കോ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ന​യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​കു​ക​യും നൂ​ത​നാ​ശ​യ​ങ്ങ​ൾ വി​പു​ല​മാ​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും സാ​ങ്കേ​തി​ക​വി​ദ്യ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി ആ​ർ​ട്ട​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന ഒ​രു ദേ​ശീ​യ വേ​ദി​യാ​യി വ​ർ​ത്തി​ക്കും.

നാ​ല്പ​തി​ല​ധി​കം വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ർ, 20 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ 100 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ വാ​ഗ്ദാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ്ര​ദ​ർ​ശ​നം ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സാ​ങ്കേ​തി​ക സം​ഗ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സി​ഇ​ഒ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 19ന് ​ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ലീ​ന​റി സെ​ഷ​നെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

70000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​യി പ​ത്തോ​ളം വേ​ദി​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ ആ​ഗോ​ള സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രെ ഒ​ന്നി​ച്ചു​കൂ​ട്ടും.

എ​ഐ മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം വി​ളി​ച്ചോ​തു​ന്ന 13 രാ​ജ്യ​ങ്ങ​ളി​ലെ പ​വ​ലി​യ​നു​ക​ളും എ​ക്സ്പോ​യി​ൽ ഉ​ണ്ടാ​കും. ഇ​തി​ൽ ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, റ​ഷ്യ, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, നെ​ത​ർ​ലാ​ൻ​ഡ്സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സെ​ർ​ബി​യ, എ​സ്റ്റോ​ണി​യ, താ​ജി​ക്കി​സ്ഥാ​ൻ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​വ​ലി​യ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ജ​ന​ങ്ങ​ൾ, ഭൂ​മി, പു​രോ​ഗ​തി എ​ന്നി​ങ്ങ​നെ മൂ​ന്ന് ആ​ശ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ത​യാ​റാ​ക്കി​യ 300ല​ധി​കം ക്യൂ​റേ​റ്റ​ഡ് എ​ക്സി​ബി​ഷ​ൻ പ​വ​ലി​യ​നു​ക​ളും ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും എ​ക്പോ​യി​ൽ ഉ​ണ്ടാ​കും. കൂ​ടാ​തെ 600ല​ധി​കം മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​വ​യി​ൽ പ​ല​തും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​സ​ക്ത​മാ​യ​തും വ​ൻ​തോ​തി​ൽ ജ​ന​കീ​യ​വു​മാ​യ സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​യാ​ണ്. ഇ​തി​നോ​ട​കം​ത​ന്നെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ൾ ഈ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

അ​ന്താ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ എ​ഐ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ഗോ​ള എ​ഐ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ൽ പു​തി​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും ബി​നി​ന​സ് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഈ ​പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു.

Related posts

Leave a Comment