കൊല്ലം: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന 10 ശബരിമല സ്പെഷല്‍ ട്രെയിൻ സർവീവുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ കുറവ് മൂലമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ബുക്കിംഗ് കുറവാണെന്ന കരണം ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്പെഷല്‍ ട്രെയിനുകള്‍ ഇത്തവണ റെയില്‍വേ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയിൽ ചിലതാണ് ഇപ്പോള്‍ റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല്‍ സ്പെഷല്‍ ട്രെയിനുകള്‍ നേരത്തെയും റദ്ദാക്കിയിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ1. ട്രെയിന്‍ നമ്പര്‍ 07167 മൗലാ അലി -കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 24, 31 തീയതികളിലെ സര്‍വീസ്. 2. ട്രെയിന്‍ നമ്പര്‍ 07168 കോട്ടയം -മൗലാ അലി ഫെസ്റ്റിവല്‍ സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 25, ഫെബ്രുവരി ഒന്ന് തീയതികളിലെ സര്‍വീസ്.3. ട്രെയിന്‍ നമ്പര്‍…
Read MoreCategory: Top News
എസ്എൻഡിപിയുമായി ഒരുകാലത്തും അസ്വാരസ്യമുണ്ടായിട്ടില്ല: എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിക്കും അനിവാര്യമാണ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തനിക്ക് ഒരു കാലത്തും എസ്എൻഡിപിയുമായി അസ്വാരസ്യമുണ്ടായിട്ടില്ലെന്നും എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിയ്ക്കും അനിവാര്യമാണന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായിരുന്ന കാലത്തും അതിന് മുമ്പും എസ്എൻഡിപി യോഗവുമായും പ്രവർത്തകരുമായും നല്ല ബന്ധമാണുള്ളത്. അത് ഇനിയും തുടരും. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സമുദായങ്ങളും കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. അവരെ ചേർത്തുപിടിക്കേണ്ടതും അവരുടെ പ്രവർത്തനങ്ങളെ ആദരിക്കേണ്ടതും അനിവാര്യമാണ്. നേതാക്കൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പറഞ്ഞു തീർക്കും. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് ലക്ഷ്യം- രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreപെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെ. വി കുഞ്ഞിരാമന് ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി ജനുവരി മൂന്നിന്
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികള്‍ കുറ്റക്കാർ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞു. 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 10 പ്രതികളെ കോടതി വെറുതേ വിട്ടു. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. പീതാംബരന് (മുന്‍ പെരിയ എല്‍സി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്, ആര്. ശ്രീരാഗ് (കുട്ടു), എ. അശ്വിന് (അപ്പു), സുബീഷ് (മണി), എ. മുരളി, രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന് (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), .എ. സുരേന്ദ്രന്…
Read Moreമൻമോഹൻ സിംഗിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അതേസമയം, മൻമോഹൻ സിംഗിന്റെ സമാധി സ്ഥലവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോണ്‍ഗ്രസിനെതിരേ ബിജെപി രംഗത്തെത്തി. കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി എംപി സുദാൻസു ത്രിവേദി ആരോപിച്ചു.
Read Moreമകളുടെ പ്രണയബന്ധം അകലാൻ ബന്ധുവിന്റെ വീട്ടിൽ കൊണ്ടു നിർത്തി; 16 കാരനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് പത്തൊമ്പതുകാരി; ശ്രീക്കുട്ടി പീഡിപ്പിച്ചെന്ന് സമ്മതിച്ച് ആൺകുട്ടി
കായംകുളം: പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി പോലിസിന്റെ പിടിയിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്നും ഇരുവരെയും പോലീസ് പിടികൂടി. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നൽകി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധുകൂടിയായ 16 കാരന്റെ വീട്ടിൽ നിർത്തുകയായിരുന്നു. ഇവിടെനിന്നു മാണ് ഇരുവരും പോയത്. ഇരയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയിൽ…
Read Moreശബരിമല മണ്ഡലകാല തീർഥാടനം; 32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കി; പരാതിരഹിത തീർഥാടനകാലമെന്ന് മന്ത്രി വാസവൻ
ശബരിമല: ശബരിമല മണ്ഡലകാലത്ത് ദർശനത്തിനെത്തിയത് 32.50 ലക്ഷം തീർഥാടകർ.ബുധനാഴ്ച വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി 25, 26 തീയതികളിൽ സ്പോട്ട് ബുക്കിംഗ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ബുധനാഴ്ച 62,877 പേരാണ് ദർശനത്തിനെത്തിയത്. 9773 പേർ ഇതിൽ സ്പോട്ട് ബുക്കിംഗ് വഴിയെത്തിയതാണ്. ഇന്നലെ ഉച്ചവരെ വെർച്വൽ ക്യു, സ്പോട്ട് ബുക്കിംഗ് മുഖേന 19,968 പേർ എത്തിയെന്നാണ് കണക്ക്. ഇതിൽ 4106 പേർ സ്പോട്ട് ബുക്കിംഗിലൂടെയാണ് എത്തിയത്. ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് പുല്ലുമേടുവഴി ദർശനത്തിനെത്തിയത് 74,764 പേരാണ്. കഴിഞ്ഞവർഷം ഈ…
Read Moreപവിത്രാ പിഴയടച്ചിട്ട് പോയാൽ മതി… ട്രാക്കിൽ നിന്ന് അദ്ഭുതകരമായ രക്ഷപെടൽ, പക്ഷേ കോടതിയുടെ കണ്ണ് വെട്ടിച്ച് രക്ഷപെടാനായില്ല; പിഴയിട്ട് റെയിൽവേ
കണ്ണൂർ: പന്നേൻപാറയിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ കടന്നുപോകുന്നതിനിടെ കമിഴ്ന്നു കിടന്നു പോറൽ പോലുമേൽക്കാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഗൃഹനാഥന് ഒടുവിൽ റെയിൽവേയുടെ പിഴ. പന്നേൻപാറ സ്വദേശി പവിത്രനെയാണു റെയിൽവേ കോടതി 1,000 രൂപ പിഴയീടാക്കി വിട്ടയച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.15 ഓടെ സുഹൃത്തിനെ ഫോൺ ചെയ്യുന്നതിനിടയിൽ പന്നേൻപാറയിലായിരുന്നു സംഭവം. ഈ സമയം ഇതുവഴി മംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് കടന്നുവരികയായിരുന്നു. പെട്ടെന്ന് ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷപ്പെടാൻ മറ്റു മാർഗമില്ലാതെ പവിത്രൻ ട്രാക്കിനെ അഭയം പ്രാപിക്കുകയായിരുന്നു. താരതമ്യേന ശരീരഭാരം കുറഞ്ഞ പവിത്രൻ ട്രെയിൻ കടന്നുപോയശേഷം എഴുന്നേറ്റുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ സംഭവം മണിക്കൂറുകൾക്കകം തന്നെ വൈറലായി മാറുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച് റെയിൽപാളത്തിൽ അതിക്രമിച്ചു കടന്നതിനാണു പവിത്രനെതിരേ ആയിരം രൂപ പിഴശിക്ഷ റെയിൽവേ കോടതി വിധിച്ചത്.
Read Moreമലയാളി ക്രിസ്മസ് ആഘോഷിച്ചത് 152 കോടിയുടെ മദ്യം കുടിച്ച്; 78 ലക്ഷത്തിന്റെ മദ്യംകുടിച്ച് ചാലക്കുടി ഒന്നാമത്; പിന്നാലെ ചങ്ങനാശേരിയും തിരുവനന്തപുരവും
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബീവറേജസ് കോർപറേഷൻ വഴി വിൽപ്പന നടത്തിയത് 152.06 കോടി രൂപയുടെ മദ്യം. 24ന് 97.42 കോടി രൂപയുടെയും 25ന് 54.64 കോടിരൂപയുടെയും മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടിയിലെ ബീവറേജസ് കോർപറേഷന്റെ ഷോപ്പിലാണ്. ഇവിടെ 78 ലക്ഷം രൂപയുടെ വിൽപ്പന നടത്തി. ചങ്ങനാശേരിയിൽ 66.88 ലക്ഷം രൂപയുടെയും തിരുവനന്തപുരത്തെ പഴയ ഉച്ചക്കടയിൽ 64.15ലക്ഷം രൂപയുടെയും മദ്യ വിൽപ്പന നടത്തി. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്.
Read Moreവാവിട്ടവാക്കിൽ നഷ്ടമായത് ഒരു ജീവൻ… വളക്കള്ളനെന്ന് നാടുനീളെ പറഞ്ഞു പരത്തി; മനംനൊന്തു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ
ആലപ്പുഴ: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 11ന് ജീവനൊടുക്കിയ തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിന്ധുവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുബം പരാതി നൽകുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി…
Read Moreകണ്ണൂർ പയ്യാമ്പാലത്ത് റിസോർട്ടിൽ തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കി; പൊള്ളലേറ്റ് വളർത്തുനായകളും ചത്തു; താമസക്കാർ പുറത്തു പോയ സമയത്തായതിനാൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിൽ രണ്ടു വളർത്തു നായകളെ അടുക്കളയിൽ അടച്ചിട്ട് ഗ്യാസ് തുറന്നിട്ട് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. ഭാനൂസ് ബീച്ച് എൻക്ലേവ് എന്ന റിസോർട്ടിലാണ് സംഭവം. ആറ് വർഷമായി ഇവിടെ ജോലി ചെയ്തു വരുന്ന പ്രേമനെയാണ് (67) സമീപത്തെ വീട്ടിന്റെ കിണറിലെ കപ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രേമന്റെ ശരീരത്തിന്റെ പിറക് ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.അടുക്കളിയിൽ അടച്ചിട്ട് തീയിട്ടതിനെ തുടർന്ന് വളർത്തുനായകൾ പൊള്ളലേറ്റു ചത്തു. അടുക്കള പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ ഒന്നാമത്തെ നിലയിലേക്കും പടർന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നും റിസോർട്ടിലെ താമസക്കാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം. ഇയാൾ നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിയതായും പറയുന്നു. വിവരമറിഞ്ഞ റിസോർട്ട് ഉടമ ഡോ. വിജിൻ ഫയർ സർവീസിൽ വിവരമറിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തുന്പോഴേക്കും അടുക്കള ഭാഗത്ത് തീപിടിച്ചിരുന്നു. ഗ്യാസ് തുറന്നിട്ട് തീയിട്ടപ്പോഴായിരിക്കും പ്രേമന് പൊള്ളലേറ്റതെന്ന്…
Read More