ലോ​​​​​ക അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് ചാമ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്; ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ മ​​​​​ല​​​​​യാ​​​​​ളി താരം എ. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: അ​​​​​ഞ്ജു ബോ​​​​​ബി ജോ​​​​​ർ​​​​​ജി​​​​​നു​​​​​ശേ​​​​​ഷം ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത് മ​​​​​ല​​​​​യാ​​​​​ളി എ​​​​​ന്ന ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ എ. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നു സാ​​​​​ധി​​​​​ക്കു​​​​​മോ എ​​​​​ന്ന​​​​​തി​​​​​നാ​​​​​ണു കാ​​​​​യി​​​​​കപ്രേ​​​​​മി​​​​​ക​​​​​ൾ ആ​​​​​കാം​​​​​ക്ഷ​​​​​യോ​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

2023 ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് ലോ​​​​​ക അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷവി​​​​​ഭാ​​​​​ഗം ലോം​​​​​ഗ്ജം​​​​​പി​​​​​ൽ ഫൈ​​​​​ന​​​​​ൽ യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.45 മു​​​​​ത​​​​​ലാ​​​​​ണ് ലോം​​​​​ഗ്ജം​​​​​പ് യോ​​​​​ഗ്യ​​​​​ത. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നൊ​​​​​പ്പം ജെ​​​​​സ്വി​​​​​ൻ ആ​​​​​ൾ​​​​​ഡ്രി​​​​​നും ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ജം​​​​​പ് പി​​​​​റ്റി​​​​​ൽ എ​​​​​ത്തും.

നി​​​​​ല​​​​​വി​​​​​ൽ ലോ​​​​​ക ആ​​​​​റാം റാ​​​​​ങ്കു​​​​​കാ​​​​​ര​​​​​നാ​​​​​ണ് ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ. ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ൻ ലോം​​​​​ഗ്ജം​​​​​പ് താ​​​​​രം എ​​​​​ന്ന നേ​​​​​ട്ടം 2022ൽ ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 2022 ഒ​​​​​റി​​​​​ഗ​​​​​ണ്‍ ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ 7.96 മീ​​​​​റ്റ​​​​​ർ ചാ​​​​​ടി ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത​​​​​ത്.

ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ 8.00 മീ​​​​​റ്റ​​​​​ർ ക്ലി​​​​​യ​​​​​ർ ചെ​​​​​യ്തി​​​​​രു​​​​​ന്നു. യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ 7.79 മീ​​​​​റ്റ​​​​​ർ ചാ​​​​​ടി​​​​​യ ജെ​​​​​സ്വി​​​​​ൻ ആ​​​​​ൾ​​​​​ഡ്രി​​​​​ന് ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ച്ചു​​​​​മി​​​​​ല്ല.

2023ൽ ​​​​​ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ദൂ​​​​​രം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത് ജെ​​​​​സ്വി​​​​​ൻ ആ​​​​​ൾ​​​​​ഡ്രി​​​​​നാ​​​​​ണ്, 8.42 മീ​​​​​റ്റ​​​​​ർ. ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് ശ്രീ​​​​​ശ​​​​​ങ്ക​​​​​റും, 8.41 മീ​​​​​റ്റ​​​​​ർ. ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ഗ്രീ​​​​​സി​​​​​ന്‍റെ മി​​​​​ൽ​​​​​റ്റ്യാ​​​​​ഡി​​​​​സ് ടെ​​​​​ൻ​​​​​ടൊ​​​​​ഗ്ലു ഈ ​​​​​വ​​​​​ർ​​​​​ഷം കു​​​​​റി​​​​​ച്ച മി​​​​​ക​​​​​ച്ച ദൂ​​​​​രം 8.38 ആ​​​​​ണെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

Related posts

Leave a Comment