വ​രു​ന്നൂ, വ​നം ക​രി​നി​യ​മം; വ​ന​ത്തി​നു​ള്ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി കാ​ലു കു​ത്തി​യാ​ല്‍ പി​ഴ 25,000; വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും 

കോ​​ട്ട​​യം: വ​​ന​​ത്തി​​ല്‍ കാ​​ലു​​കു​​ത്തി​​യാ​​ല്‍ പി​​ഴ​​യും ത​​ട​​വും എ​​ന്ന നി​​ല​​യി​​ലേ​​ക്ക് വ​​ന​​നി​​യ​​മം പൊ​​ളി​​ച്ചെ​​ഴു​​താ​​ന്‍ നീ​​ക്കം. വ​​ന​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ന്‍ ഏ​​താ​​നും നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ മു​​ന്നോ​​ട്ടു വ​​ച്ച​​ത​​ല്ലാ​​തെ ജ​​ന​​ങ്ങ​​ള്‍ ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ട​​തി​​ല്ലെ​​ന്നാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. നാ​​ടി​​റ​​ങ്ങി​​വ​​രു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ​​ക്കൊ​​ണ്ട് ജ​​നം പൊ​​റു​​തി​​മു​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​രു​​ടെ ജീ​​വി​​തം അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. വ​​ന​​ത്തി​​നു​​ള്ളി​​ല്‍ അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ന്നാ​​ല്‍ 25,000 പി​​ഴ ചു​​മ​​ത്താ​​നും കേ​​സെ​​ടു​​ക്കാ​​നു​​മാ​​ണ് നി​​ര്‍​ദേ​​ശം. വ​​ന​​ത്തി​​ല്‍ അ​​നു​​വ​​ദ​​നീ​​യ​​മാ​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​ലും പു​​ഴ​​ക​​ളി​​ല്‍ മീ​​ന്‍ പി​​ടി​​ക്കു​​ന്ന​​തി​​ലും ആ​​ദി​​വാ​​സി​​ക​​ള്‍​ക്ക് വ​​ന​​വി​​ഭ​​വ​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ലും ത​​ട​​സ​​മി​​ല്ലെ​​ന്നാ​​ണ് വ​​നം വ​​കു​​പ്പ് പ​​റ​​യു​​ന്ന​​ത്. 1961ലെ ​​വ​​ന​​നി​​യ​​മം അ​​വ​​സാ​​ന​​മാ​​യി ഭേ​​ദ​​ഗ​​തി ചെ​​യ്ത​​ത് 1991ലാ​​ണ്. നി​​യ​​മ​​ത്തി​​ന്‍റെ സെ​​ക്‌ഷന്‍ 27, 62 വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​രം വ​​ന​​ത്തി​​ന് നാ​​ശ​​മു​​ണ്ടാ​​ക്കി​​യാ​​ല്‍ 1000 രൂ​​പ മു​​ത​​ല്‍ 2500 രൂ​​പ​​വ​​രെ​​യാ​​ണ് പി​​ഴ. അ​​തു കാ​​ല്‍ ല​​ക്ഷം രൂ​​പ​​യാ​​യി കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​തേ​​യു​​ള്ളൂ​​വെ​​ന്നും സ​​ര്‍​ക്കാ​​ര്‍ ച​​ര്‍​ച്ച​​ചെ​​യ്തു മാ​​ത്ര​​മേ നി​​യ​​മ​​മാ​​ക്കൂ എ​​ന്നു​​മാ​​ണ് വി​​ശ​​ദീ​​ക​​ര​​ണം. കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ പ​​മ്പ, ക​​ണ​​മ​​ല,…

Read More

വെ​റു​തേ വെ​ട്ടി​ക​ള​യ​ണ്ട, ഞ​ങ്ങ​ൾ​ക്കും വി​ല​കി​ട്ടും… കു​മ്പി​ള​പ്പം ക​ട​ല്‍​ക​ട​ക്കു​ന്നു; എ​ട​ന ഇ​ല​യ്ക്ക് ഡി​മാ​ൻ​ഡാ​യി; ഇ​ല​യ്ക്ക് ഒ​രു രൂ​പ ല​ഭി​ക്കും

കോ​ട്ട​യം: നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ പ​റ​മ്പു​ക​ളി​ല്‍ ആ​ര്‍​ക്കും വേ​ണ്ടാ​തെ കി​ട​ന്നി​രു​ന്ന എ​ട​ന ഇ​ല​യ്ക്കും ഡി​മാ​ൻ​ഡാ​യി. കു​മ്പി​ള​പ്പം ഉ​ണ്ടാ​ക്കാ​ന്‍ മാ​ത്ര​മാ​യി​രു​ന്നു എ​ട​ന ഇ​ല​യു​ടെ ഉ​പ​യോ​ഗം. ഇ​പ്പോ​ഴി​താ ന​ല്ല ഇ​ല ത​ന്നാ​ല്‍ ഒ​രി​ല​യ്ക്ക് ഒ​രു രൂ​പ ന​ല്കാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി നീ​ലു​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി രം​ഗ​ത്തെ​ത്തി. ഒ​ന്‍​പ​ത് ഇ​ഞ്ച് നീ​ള​വും നാ​ല് ഇ​ഞ്ച് വീ​തി​യു​മു​ള്ള കേ​ടി​ല്ലാ​ത്ത ഇ​ല​ക​ള്‍ ന​ല്ക​ണം. എ​ത്ര ഇ​ല ഉ​ണ്ടെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നും ക​മ്പ​നി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ൽ​കി​യ പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു. കു​മ്പി​ള​പ്പം വ​ലി​യ തോ​തി​ല്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണ് നീ​ലൂ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി. മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കു​മ്പി​ള​പ്പ​ത്തി​നു പൂ​ച്ച​യ​പ്പം എ​ന്നും വി​ളി​പ്പേ​രു​ണ്ട്. എ​ട​ന ഇ​ല​യി​ല്‍ ഉ​ണ്ടാ​ക്കു​ന്ന കു​മ്പി​ള്‍ അ​പ്പ​ത്തി​നു രു​ചി​യും സു​ഗ​ന്ധ​വും കൂ​ടും. ഇ​ല​ക​ളു​ടെ സു​ഗ​ന്ധ​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യ വൃ​ക്ഷ​മാ​ണ് എ​ട​ന. വ​ഴ​ന, ഇ​ട​ന എ​ന്നീ പേ​രു​ക​ളി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു. ക​റു​വ​യു​ടെ ത​ന്നെ ഗ​ണ​ത്തി​ല്‍​പ്പ​ട്ട​താ​ണ് എ​ട​ന​മ​രം.

Read More

അ​മ്മ​യ്ക്ക് അ​രി​കി​ലേ​ക്ക് അ​വ​നും… പു​ഷ്പ 2 വി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മ​ക​ന് മ​സ്തി​ഷ്‌​ക​മ​ര​ണം

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2വി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് പ​രി​ക്കേ​റ്റ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ ശ്രീ​തേ​ജി​ന് മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് കു​ട്ടി ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യേ​റ്റ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ശ്രീ​തേ​ജി​ന്‍റെ അ​മ്മ രേ​വ​തി(35) മ​രി​ച്ചി​രു​ന്നു. പ്രീ​മി​യ​ർ ഷോ​യ്ക്കെ​ത്തി​യ അ​ല്ലു അ​ർ​ജു​നെ കാ​ണാ​ൻ ജ​നം ഇ​ര​ച്ചെ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ല്ലു അ​ർ​ജു​നും ന​ട​ന്‍റെ സു​ര​ക്ഷാ ടീ​മി​നും തി​യേ​റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റി​നു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Read More

ഭ​ർ​ത്താ​വ് പു​റ​ത്തു​പോ​യ​പ്പോ​ൾ ഭാ​ര്യ കാ​മു​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി; അ​പ്ര​തീ​ക്ഷി​ത​മാ​യി ഭ​ർ​ത്താ​വ് തി​രി​ച്ചെ​ത്തി; പി​ന്നീ​ട് വീ​ട്ടി​ൽ ന​ട​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം

ന്യൂ​ഡ​ൽ​ഹി: വീ​ട്ടി​ലേ​ക്ക് ക​യ​റി​വ​ന്ന ഭ​ർ​ത്താ​വ് ക​ണ്ട​ത് ഭാ​ര്യ​യു​ടെ ഒ​പ്പം ഇ​രി​ക്കു​ന്ന കാ​മു​ക​നെ. ഭാ​ര്യ​യു​ടെ കാ​മു​ക​നെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. റി​തി​ക് വ​ർ​മ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡ​ൽ​ഹി ശാ​സ്ത്രി പാ​ർ​ക്കി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും ഒ​രു​മി​ച്ച് ക​ണ്ട ഭ​ർ​ത്താ​വ് ഇ​രു​വ​രേ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​പി​ടി​ക്കി​ടെ അ​വ​ശ​നാ​യി വീ​ണ കാ​മു​ക​ന്‍റെ ന​ഖ​ങ്ങ​ൾ പി​ഴു​തെ​ടു​ക്കു​ക​യും വീ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

സാ​ന്ദ്രാ തോ​മ​സി​ന് ആ​ശ്വാ​സം; നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്ക് സ്റ്റേ

കൊ​ച്ചി: ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് സാ​ന്ദ്ര തോ​മ​സി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്ക് സ്റ്റേ. ​അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രേ സം​ഘ​ട​ന​യി​ൽ തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സാ​ന്ദ്ര തോ​മ​സ് ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും അ​തി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും നേ​ര​ത്തേ സാ​ന്ദ്രാ തോ​മ​സ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ ഇ​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലും പ​വ​ർ ഗ്രൂ​പ്പ് ഉ​ണ്ടെ​ന്ന് സാ​ന്ദ്ര പ​റ​ഞ്ഞി​രു​ന്നു. സം​ഘ​ട​ന​യി​ലെ ചി​ല​ർ ത​ന്നെ മോ​ശം രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ചു എ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

Read More

ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് വ്യാ​പ​ക ക​ള്ള​ക്ക​ട​ത്ത്; പ​ഴ​യ അ​ഞ്ചു​രൂ​പ നാ​ണ​യ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് പി​ൻ​വ​ലി​ച്ചേ​ക്കും; നാ​ണ​യ​ങ്ങ​ൾ ക​ട​ത്തു​ന്ന​ത് ഉ​രു​ക്കി റേ​സ​ർ ബ്ലേ​ഡു​ക​ളാ​ക്കാ​ൻ; പുതിയ നാണയങ്ങൾ തുടരും

കൊ​ല്ലം: ലോ​ഹ നി​ർ​മി​ത​മാ​യ പ​ഴ​യ അ​ഞ്ച് രൂ​പ നാ​ണ​യ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ൽനി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ആ​ലോ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്ക​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ എന്നാണു റിപ്പോർട്ട്. ഈ ​നാ​ണ​യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ പി​ൻ​വ​ലി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ആ​ലോ​ചി​ക്കു​ന്നതെന്നും അറിയുന്നു. ബം​ഗ്ലാ​ദേ​ശി​ൽ എ​ത്തി​ക്കു​ന്ന നാ​ണ​യ​ങ്ങ​ൾ ഉ​രു​ക്കി റേ​സ​ർ ബ്ലേ​ഡു​ക​ളാ​യി രൂ​പ​മാ​റ്റം വ​രു​ത്തു​ക​യാ​ണ്. ഒറ്റ നാ​ണ​യംകൊണ്ട് ഇ​ത്ത​ര​ത്തി​ൽ ആ​റ് ബ്ലേ​ഡു​ക​ൾ വ​രെ നി​ർ​മി​ക്കു​ന്നു.ഒ​രു ബ്ലേ​ഡ് ര​ണ്ട് രൂ​പ​യ്ക്ക് വി​റ്റാ​ൽ പോ​ലും 12 രൂ​പ ല​ഭി​ക്കും. അ​ഞ്ച് രൂ​പ​യു​ടെ നാ​ണ​യം കൊ​ണ്ട് ഇ​ര​ട്ടി​യി​ൽ കൂ​ടു​ത​ൽ ലാ​ഭം ഇതുവഴി ല​ഭി​ക്കു​ന്നു. നാ​ണ​യ ക​ള്ള​ക്ക​ട​ത്ത് വ്യാപകമായി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ ലഭ്യതയും രാ​ജ്യ​ത്ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​ഞ്ച് രൂ​പ​യു​ടെ ര​ണ്ട് നാ​ണ​യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. ഒ​ന്ന് പി​ച്ച​ള കൊ​ണ്ട് നി​ർ​മി​ച്ച​തും ര​ണ്ടാ​മ​ത്തേ​ത് ക​ട്ടി​യു​ള്ള ലോ​ഹം കൊ​ണ്ട്…

Read More

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​സി​ന്‍ ഐ​സി​യു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​ട്ട് ഒ​രു വ​ർ​ഷം; ​സ​ര്‍​ജ​റി ഐ​സി​യു​വും ത​ക​രാ​റി​ൽ; വ​ർ​ഷാ​വ​ർ​ഷം പ​ണി​തു​യ​ർ​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ കെ​ട്ടി​ട​മെ​ന്ന് ആ​ക്ഷേ​പം

അമ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു​പ​ത്രി​യി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ഐ​സി​യു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. മെ​ഡി​സി​ന്‍ ഐ​സി​യു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രുവ​ര്‍​ഷം മു​ന്‍​പ് നി​ല​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​സി ത​ക​രാ​റി​ലാ​യ​തോ​ടെ സ​ര്‍​ജ​റി ഐ​സി​യു​വും പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​യ​ത്. എ​സി ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് 18 കി​ട​ക്ക​ക​ളു​ള്ള മെ​ഡി​സി​ന്‍ ഐ​സി​യു പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​യ​ത്. ഇ​തോ​ടെ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മാ​റ്റു​ക​യാ​ണ്. ഒ​രു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും മെ​ഡി​സി​ന്‍ ഐ​സി​യു പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ള്‍ എ​സി ത​ക​രാ​റി​ലാ​യ​തോ​ടെ സ​ര്‍​ജ​റി ഐ​സി​യു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. 15 കി​ട​ക്ക​ക​ളാ​ണ് സ​ര്‍​ജ​റി ഐ​സി​യു​വി​ലു​ള്ള​ത്. ഇ​വ​യി​ല്‍ പ​ല​തി​ലും എ​സി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​ജ​റി ഐ​സി​യു അ​ട​ച്ചുപൂ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ള്‍ ഓ​രോ വ​ര്‍​ഷ​വും ഇ​വി​ടെ നി​ര്‍​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ഐസിയു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ളെ​ല്ലാം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട് എ​ത്തു​ന്ന എ​ല്ലാ​വ​രെ​യും മ​റ്റ്…

Read More

ഷാ​ൽ​ബി​ന് ചാ​ട്ടം പി​ഴ​ച്ചു; പൊ​തു ശ​ല്യ​ക്കാ​ര​നെ​തി​രെ പ​രാ​തി ന​ൽ​കി അ​മ്പ​ല​ക്ക​മ​റ്റി​ക്കാ​ർ; പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ൽ​നി​ന്ന്  ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മിച്ച പ്ര​തി ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

ചെറു​തോ​ണി: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി​യ പ്ര​തി സ്റ്റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽനി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. മു​രി​ക്കാ​ശേ​രി മൂ​ങ്ങാ​പ്പാ​റ ക​ള​പ്പു​ര​യ്ക്ക​ൽ ഷാ​ജി​യു​ടെ മ​ക​ൻ ഷാ​ൽ​ബി​ൻ (21) ആ​ണ് മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തു​നി​ന്നു 30 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള റോ​ഡി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. മൂ​ങ്ങാ​പ്പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഷാ​ൽ​ബി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വാ​ക്ക​ൾ ശ​ല്യ​മു​ണ്ടാ​ക്കി​യ​തി​നെ​തി​രേ മൂ​ങ്ങാ​പ്പാ​റ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പരാതി ന​ല്കി​യി​രു​ന്നു. പ​രാ​തി പ്ര​കാ​രം നാ​ല് യു​വാ​ക്ക​ളെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഷാ​ൽ​ബി​ൻ പെ​ട്ടെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ മു​ക​ളി​ൽ ക​യ​റി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഷാ​ൽ​ബി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ പോ​ലീ​സ്…

Read More

മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് ന​ൽ​കി​യി​ല്ല; ഓ​ട്ടോ​യു​ടെ പി​ന്നി​ലി​രു​ന്ന​വ​രു​ടെ മ​ടി​യി​ൽ കി​ട​ത്തി മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ലേ​ക്ക്; ചു​ണ്ട​മ്മ​യു​ടെ കാ​ലു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ന്ന കാ​ഴ്ച ദ​യ​നീ​യം

ക​ൽ​പ്പ​റ്റ: ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് ഓ​ട്ടോ​യി​ൽ. വ​യ​നാ​ട് എ​ട​വ​ക പ​ള്ളി​ക്ക​ൽ കോ​ള​നി​യി​ലെ ചു​ണ്ട​മ്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ന്ന് ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടും ആം​ബു​ല​ൻ​സ് ല​ഭ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ് ചെ​യ്ത​ത്. ചടങ്ങുകൾക്ക് ശേഷം മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പാ​യി​ൽ കെ​ട്ടി​യ​ശേ​ഷം ഓ​ട്ടോ​യി​ൽ ക​യ​റി​യ​വ​രു​ടെ മ​ടി​യി​ൽ കി​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ൾ വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​ക്ക് നീ​ണ്ടു​നി​ന്നി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

Read More

എ​ന്ത് വി​ധി​യി​ത്… അ​ച്ഛ​നാ​കാ​ൻ കോ​ഴി​ക്കു​ഞ്ഞി​നെ ജീ​വ​നോ​ടെ വീ​ഴു​ങ്ങി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; വ​യ​റി​നു​ള്ളി​ൽ നി​ന്ന് കോ​ഴി​ക്കു​ഞ്ഞി​നെ ജീ​വ​നോ​ടെയെടു​ത്തു

  റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ കോ​ഴി​ക്കു​ഞ്ഞി​നെ ജീ​വ​നോ​ട് വി​ഴു​ങ്ങി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അം​ബി​കാ​പൂ​രി​ലാ​ണ് സം​ഭ​വം. യാ​ദ​വ് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. അ​ച്ഛ​നാ​കാ​നു​ള്ള പ്രാ​ര്‍​ഥ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ഴി​ക്കു​ഞ്ഞി​നെ യു​വാ​വ് ജീ​വ​നോ​ടെ ഭ​ക്ഷി​ച്ച​ത്. വി​ഴു​ങ്ങി​യ​തി​നു പി​ന്നാ​ലെ ശ്വാ​സ​ത​ട​സം ഉ​ണ്ടാ​വു​ക​യും ഇ​യാ​ൾ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നി​ടെ കോ​ഴി​ക്കു​ഞ്ഞി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.

Read More