തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി. എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എംഎസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി വിമർശിച്ചു. ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും മന്ത്രി പറഞ്ഞു. അർധവാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read MoreCategory: Top News
ഐ ലവ് യു ഡിസംബർ… മഞ്ഞിൽ കുളിച്ച് മൂന്നാറും വാഗമണ്ണും; മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു; ക്രിസ്മസ്, പുതുവത്സരത്തിനായി ഒരുങ്ങി റിസോട്ടുകൾ
തൊടുപുഴ: ജില്ലയിൽ മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണ്‍ലൈൻ ബുക്കിംഗും തകൃതിയായി. മഞ്ഞു പുതച്ചുനിൽക്കുന്ന വാഗമണ്‍, മൂന്നാർ, രാമക്കൽമേട്, മറയൂർ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ തണുപ്പും കുളിരുമുള്ള കാലാവസ്ഥ ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബുക്കിംഗ് വർധിച്ചു ടൂറിസം സീസണ് കണക്കിലെടുത്ത് മൂന്നാർ, തേക്കടി, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. പല റിസോർട്ടുകളിലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളും സംസ്ഥാനത്തിനകത്തുനിന്നുള്ളവരും വിദേശസഞ്ചാരികളും ഇത്തവണ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളിലാണ് അന്യ സംസ്ഥാനങ്ങളിൽനിന്നു വിദേശ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവിടേക്കുള്ള സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. അതിനാൽ ഈ സീസണിൽ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ…
Read Moreആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; അരയ്ക്കും കൈകാലുകൾക്കും സാരമായ പരിക്ക്; മാനന്തവാടിയില്‍ ഓടുന്ന കാറിലിരുന്ന് യുവാക്കൾ വലിച്ചിഴച്ചത് അരകിലോമീറ്ററോളം ദൂരം
കൽപ്പറ്റ: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊടുംക്രൂരത. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാനന്തവാടി പുൽപള്ളി റോഡിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാറിലുള്ളവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.
Read Moreനീണ്ടകാലത്തെ പ്രണസാഫല്യം 15 ദിവസത്തെ ദാമ്പത്യത്തിൽ അവസാനിച്ചു; മധുവിധു കഴിഞ്ഞുള്ള വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കോന്നിയിലെ അപകടമരണം വിശ്വസിക്കാനാവാതെ നാട്ടുകാർ
കോന്നി: ഏറെനാൾ നീണ്ട പ്രണയ സാഫല്യമായി നിഖിലും അനുവും വിവാഹിതരായത് രണ്ടാഴ്ച മുന്‍പാണ്. 15 ദിവസങ്ങൾ മാത്രമുള്ള ദാന്പത്യത്തിനൊടുവിൽ അവർ മടങ്ങുന്പോൾ കൂട്ടായി രണ്ട് കുടുംബങ്ങളിൽ നിന്നും രക്ഷിതാക്കളും ഒപ്പമുണ്ട്. ഇന്നലെ കോന്നി മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദന്പതികളായ അനുവിനും നിഖിലിനുമൊപ്പം ഇരുവരുടെയും രക്ഷിതാക്കളായ മത്തായി ഈപ്പന്റെയും ബിജു പി. ജോർജിന്റെയും മരണം ഒരു നാടിനെയാകമാനം ദുഃഖത്തിലാഴ്ത്തി. സമീപവാസികളും ചെറുപ്രായം മുതൽക്കേ പരിചയക്കാരുമായിരുന്ന നിഖിലിന്റെയും അനുവിന്റെയും വിവാഹം കഴിഞ്ഞ നവംബർ 30നാണ് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നത്. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദത്തിലായിരുന്നതും പുതിയ ബന്ധത്തിനു വഴിയൊരുങ്ങി. വിവാഹശേഷം നിഖിലിന്റെയും അനുവിന്റെയും സ്വപ്നമായിരുന്നു മലേഷ്യയിലേക്കുള്ള യാത്ര. യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന മക്കളെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടെയും പിതാക്കൻമാർ ചേർന്ന് സ്വന്തം വാഹനവുമായി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. മടങ്ങിവരുന്ന മക്കളുമായി ബന്ധുവീടുകളിലടക്കം…
Read Moreമദ്യം ആരോഗ്യത്തിന് ഹാനികരം… ബാറില്‍ മദ്യപ സംഘങ്ങള്‍ ഏറ്റുമുട്ടി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാർക്കും കിട്ടി മുട്ടനിടി; പ്രധാനപ്രതി കൊല്ലം സജിൻ പോലീസ് പിടിയിൽ
തിരുവല്ലം: മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പിടിച്ചുമാറ്റാന്‍ എത്തിയ പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഞായറാഴ്ച രാത്രി 7.45 ഓടുകൂടിയാണ് തിരുവല്ലത്തുള്ള ഡയമണ്ട് പാലസ് ബാറില്‍ മദ്യപിക്കാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ പോലീസുകാര്‍ക്കും സംഘഷത്തിനിടെ മര്‍ദനമേറ്റു. ബിയര്‍ ബോട്ടില്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ തോമസ്, പോലീസുകാരയ ശ്യാമപ്രസാദ്, രതീഷ് ലാല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാര്‍ജീവനക്കാരായ ഗോകുല്‍ കുമാര്‍ , അഖില്‍ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.ബാറില്‍ മദ്യപിക്കാനെത്തിയ കൊല്ലം മടവൂര്സ്വദേശിയായ സജിന്‍, പാറവിള സ്വദേശിയായ ശ്രീജിത്ത് (30) എന്നിവരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ബാറിനുളളില്‍ മദ്യപിച്ചിരിക്കേ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും തുടങ്ങിയപ്പോള്‍ ആദ്യം ജീവനക്കാര്‍ ഇരുവരെയും പറഞ്ഞുവിലക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ കണ്ട്രോള് റൂമില്‍…
Read Moreകേന്ദ്രം കാണിക്കുന്നത് പകപോക്കൽ നിലപാട്: നീതി നിഷേധിക്കാൻ പാടില്ല; കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബിജെപിക്ക് ശത്രുത; പിണറായി വിജയൻ
കാസർഗോഡ്: വയനാട് പുനരധിവാസത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനുള്ള ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പകപോക്കൽ നിലപാടാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തകാര്യമാണ് ഇത്. കേരളവും രാജ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നീതി നിഷേധിക്കാൻ പാടില്ല. ഈ നിലപാടിനെതിരേ നമ്മുടെ നാട്ടിൽ പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരും ഒന്നിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കേരളത്തോട് കേന്ദ്ര സർക്കാര്‍ പ്രതികാര മനോഭാവം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബിജെപിക്ക് കേരളത്തോട് ശത്രുത. കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എംപിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ…
Read Moreകോന്നി വാഹനാപകടം ഹൃദയഭേദകം; ഗ്രൗണ്ട് റിയാലിറ്റി അറിയാതെ പണിത റോഡും അപകടമുണ്ടാക്കുന്നു: കെ. ബി. ഗണേഷ് കുമാർ
പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പോലീസിന്റേയും വിലയിരുത്തൽ. ഒരു നിമിഷത്തെ നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത്. വാഹനമോടിക്കുന്പോൾ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെയായി അപകടങ്ങളുടെ കണക്ക് വർധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിന്റെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം, ഞായർ പുലർച്ചെ 5നാണ് കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,…
Read Moreമധുവിധു തീരും മുൻപേ മരണം തേടിയെത്തി: കോന്നി അപകടം; നിഖിലും അനുവും വിവാഹിതരായിട്ട് 15 നാളുകൾ
പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിൽ മരിച്ച നിഖിലും അനുവും വിവാഹിതരായിട്ട് 15 നാളുകൾ. മധുവിധുവിനു ശേഷം മലേഷ്യയിൽ നിന്നും മടങ്ങിയെത്തിയ ഇവരെ കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോർജും മടങ്ങുമ്പോഴാണ് ദാരുണസംഭവം നടന്നത്. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തിൽ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി…
Read Moreചെറുപ്പക്കാര്‍ എല്ലാം വിദേശത്തേക്കു പോകുന്നു: കേരളം മുതിർന്ന പൗരന്മാരുടെ മാത്രം സ്വർഗം ആകരുത്; പഴയനിയമങ്ങള് മാറി പുതിയ നിയമങ്ങള്‍ വരണം: എം.എ. യൂസഫലി
കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ മാത്രം സ്വര്‍ഗമായി മാറരുതെന്ന് എം.എ. യൂസഫലി. കോട്ടയം മണിപ്പുഴയില്‍ എംസി റോഡിനരികിലെ ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ലൂലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയര്മാന് എം.എ. യുസഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്കു പോകുകയാണ്. കേരളത്തില്‍ പുതിയ പദ്ധതികള്‍ വരണം. പഴയനിയമങ്ങള് മാറി പുതിയ നിയമങ്ങള്‍ വരണം, വാണിജ്യ പദ്ധതികള്‍ വരണം. മൂന്നു കാര്യങ്ങളാണ് ഞാന്‍ സഹപ്രവര്‍ത്തകരോടു പറയാറുള്ളത്. കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്. ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്ല. പണം സമ്പാദിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണെന്നും യുസഫലി പറഞ്ഞു.
Read Moreചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണവുമായി സഹകരിക്കും; ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകൾ; വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ്
തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. യൂട്യൂബ് ചാനലിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഇഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് . എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
Read More