ന​വീ​ൻ​ബാ​ബു​വി​ന്‍റെ മ​ര​ണം: മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ റ​വ​ന്യു റി​പ്പോ​ർ​ട്ടിൽ തു​ട​ർന​ട​പ​ടി​യി​ല്ല; ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റു​​​ടെ മാ​​​റ്റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി ത​​​ത്ക്കാ​​​ല​​​മി​​​ല്ല. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഗീ​​​ത​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല വീ​​​ഴ്ച​​​ക​​​ളും റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം കൂ​​​ടി ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു​​​കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യ ശേ​​​ഷം ആ​​​വ​​​ശ്യ​​​മു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തേ​​​സ​​​മ​​​യം, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട​​​വും നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​തി​​​നാ​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ മാ​​​റ്റാ​​​നാ​​​കി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ട​​​യി​​​ൽ ക​​​ള​​​ക്ട​​​റെ…

Read More

വ​യ​നാ​ടി​ന് ഏ​റ്റ​വും യോ​ജി​ച്ച സ്ഥാ​നാ​ർ​ഥി: ന​ല്ല കാ​മ​റ​മാ​ൻ പ​ക​ർ​ത്താ​ൻ പോ​കു​ന്ന വ​സ്തു​വി​നെ നോ​ക്കി​ക്കാ​ണു​ന്ന​തു​പോ​ലെ​യാ​ണ് സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​യോ​ടു​മു​ള്ള പ്രി​യ​ങ്ക​യു​ടെ സ​മീ​പ​നം; രാ​ഹു​ൽ ഗാ​ന്ധി

മാ​​​ന​​​ന്ത​​​വാ​​​ടി: വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ന് ഏ​​​റ്റ​​​വും യോ​​​ജി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണു പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ​​​ന്നു സ​​​ഹോ​​​ദ​​​ര​​​നും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഗാ​​​ന്ധി പാ​​​ർ​​​ക്കി​​​ൽ യു​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ദ്യ​​​മാ​​​യി സ​​​ഹോ​​​ദ​​​രി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​യ​​​തി​​​ന്‍റെ കൗ​​​തു​​​കം പ​​​ങ്കു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു വ​​​യ​​​നാ​​​ട് മു​​​ൻ എം​​​പി​​യാ​​യ രാ​​​ഹു​​​ൽ പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​ങ്ക​​​യ്ക്ക് വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യം ഉ​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഓ​​​രോ പ്ര​​​ശ്ന​​​വും എ​​​ങ്ങ​​​നെ പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്ന​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ്രി​​​യ​​​ങ്ക കു​​​റി​​​പ്പു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് രാ​​ഹു​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. “എ​​​നി​​​ക്കു​​​വേ​​​ണ്ടി നി​​​ര​​​വ​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ്രി​​​യ​​​ങ്ക വ​​​ന്നി​​​ട്ടു​​​ണ്ട്. പി​​​താ​​​വി​​​നു​​​വേ​​​ണ്ടി​​​യും മാ​​​താ​​​വി​​​നു​​​വേ​​​ണ്ടി​​​യും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ഴ​​​ക്കെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ ക​​​ണ്‍​വീ​​​ന​​​ർ സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു പ്രി​​​യ​​​ങ്ക. ന​​​ല്ല കാ​​​മ​​​റ​​​മാ​​​ൻ പ​​​ക​​​ർ​​​ത്താ​​​ൻ പോ​​​കു​​​ന്ന വ​​​സ്തു​​​വി​​​നെ നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ലെ ഓ​​​രോ വ്യ​​​ക്തി​​​യോ​​​ടു​​​മു​​​ള്ള പ്രി​​​യ​​​ങ്ക​​​യു​​​ടെ സ​​​മീ​​​പ​​​നം. കാ​​​മ​​​റാ​​​മാ​​​ൻ ഏ​​​റ്റ​​​വും താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യും ഇ​​​ഷ്ട​​​ത്തോ​​​ടെ​​​യും സ​​​മീ​​​പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ മി​​​ക​​​ച്ച ഫോ​​​ട്ടോ ല​​​ഭി​​​ക്കൂ. താ​​​ത്പ​​​ര്യ​​​വും ഇ​​​ഷ്ട​​​വും…

Read More

പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി: 24 കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

വ​യ​നാ​ട്: പോ​ക്സോ കേ​സി​ൽ​പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. അ​ഞ്ചു​കു​ന്ന് മാ​ങ്കാ​നി കോ​ള​നി​യി​ലെ ര​തി​നാ​ണ് (24) മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന യു​വാ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ പു​ഴ​യ്ക്ക​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി സി​എ​ച്ച് റ​സ്‌​ക്യൂ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​തി​ൻ ഓ​ട്ടോ​യി​ൽ വെ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​ത് ചി​ല​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കേ​സ് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പൊ​തു​സ്ഥ​ല​ത്ത് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും യു​വാ​വ് അ​ത് പോ​ക്സോ കേ​സാ​യി തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നു​മാ​ണ് ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ന​ത്. അ​തേ​സ​മ​യം, പോ​ക്‌​സോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ര​തി​ൻ മ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യ​താ​യും മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​ക്കി വീ​ഡി​യോ ചെ​യ്തി​രു​ന്ന​താ​യും…

Read More

നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു; മ​ര​ണം ര​ണ്ടാ​യി

കാ​സ​ർ​കോ​ട്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കി​ണാ​വൂ​ർ സ്വ​ദേ​ശി ര​തീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.​കോ​ഴി​ക്കോ​ട് മിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 60 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ർ സ്വ​ദേ​ശി സ​ന്ദീ​പ് (38) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ന്‍​സ് ആ​ക്റ്റ്, ബി​എ​ന്‍​എ​സ് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

Read More

മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ച് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു: ഒ​രാ​ളെ കാ​ണാ​താ​യി

ഷൊ​​​​​​ർ​​​​​​ണൂ​​​​​​ർ: ട്രാ​​​​​​ക്കി​​​​​​ലെ മാ​​​​​​ലി​​​​​​ന്യ​​​​​​ങ്ങ​​​​​​ള്‍ ശേ​​​​​​ഖ​​​​​​രി​​​​​​ക്കു​​ന്ന​​തി​​നി​​ടെ ഷൊ​​​​​​ര്‍​ണൂ​​​​​​രി​​​​​​ൽ ട്രെ​​​​​​യി​​​​​​നി​​ടി​​ച്ച് മൂ​​​​​​ന്നു ശു​​​​​​ചീ​​​​​​ക​​​​​​ര​​​​​​ണത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കു ദാ​​​​​​രു​​​​​​ണാ​​​​​​ന്ത്യം. ഒ​​​​​​രാ​​​​​​ളെ കാ​​​​​​ണാ​​​​​​താ​​​​​​യി. സേ​​​​​​ലം വി​​​​​​ല്ലു​​​​​​പു​​​​​​രം സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ വ​​​​​​ള്ളി, വ​​​​​​ള്ളി​​​​​​യു​​​​​​ടെ ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ല​​​​​​ക്ഷ്മ​​​​​​ണ​​​​​​ൻ, റാ​​​​​​ണി എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. റാ​​​​​​ണി​​​​​​യു​​​​​​ടെ ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ല​​​​​​ക്ഷ്മ​​​​​​ണ​​​​​​നെ​​​​​​യാ​​​​​​ണു കാ​​​​​​ണാ​​​​​​താ​​​​​​യ​​​​​​ത്. ഇദ്ദേഹത്തിനുവേ​​​​​​ണ്ടി പു​​​​​​ഴ​​​​​​യി​​​​​​ൽ തെ​​​​​​ര​​​​​​ച്ചി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​ല്ല. തെ​​​​​​ര​​​​​​ച്ചി​​​​​​ൽ ഇ​​​​​​ന്നും തു​​​​​​ട​​​​​​രും. വ​​​​​​ള്ളി​​​​​​യും റാ​​​​​​ണി​​​​​​യും സ​​​​​​ഹോ​​​​​​ദ​​​​​​രി​​​​​​മാ​​​​​​രാ​​​​​​ണ്. ഷൊ​​​​​​ര്‍​ണൂ​​​​​​ര്‍ സ്റ്റേ​​​​​​ഷ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ് ഭാ​​​​​​ര​​​​​​ത​​​​​​പ്പു​​​​​​ഴ​​​​​​യ്ക്കു കു​​​​​​റു​​​​​​കെ​​​​​​യു​​​​​​ള്ള കൊ​​​​​​ച്ചി​​​​​​ൻ പാ​​​​​​ല​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു മൂ​​​​​​ന്നോ​​​​​​ടെ​​​​​​യാ​​​​​​യിരുന്നു അ​​​​​​പ​​​​​​ക​​​​​​ടം. ട്രാ​​​​​​ക്കി​​​​​​ലെ മാ​​​​​​ലി​​​​​​ന്യ​​​​​​ങ്ങ​​​​​​ള്‍ ശേ​​​​​​ഖ​​​​​​രി​​​​​​ക്കു​​ന്ന​​തി​​നി​​ടെ ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തേ​​​​​​ക്കു വ​​​​​​രി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന കേ​​​​​​ര​​​​​​ള എ​​​​​​ക്സ്പ്ര​​​​​​സ് ട്രെ​​​​​​യി​​​​​​ൻ ത​​​​​​ട്ടി​​​​​​യാ​​​​​​ണ് ദു​​​​​​ര​​​​​​ന്തം. ട്രെ​​​​​​യി​​​​​​ൻ വ​​​​​​രു​​​​​​മ്പോ​​​​​​ള്‍ പാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ ന​​​​​​ടു​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്ന ഇ​​വ​​ർ ഓ​​​​​​ടി​​​​​​ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച​​​​​​പ്പോ​​​​​​ഴേ​​​​​​ക്കും ട്രെ​​​​​​യി​​​​​​നി​​​​​​ടി​​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​​രാ​​​​​​ള്‍ പു​​​​​​ഴ​​​​​​യി​​​​​​ലേ​​​​​​ക്കു വീ​​​​​​ണതായി ദൃ​​​​​​ക്സാ​​​​​​ക്ഷി​​​​​​ക​​​​​​ള്‍ പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തു ല​​​​​​ക്ഷ്മ​​​​​​ണ​​​​​​നാ​​​​​​ണെ​​​​​​ന്നാ​​ണ് ക​​​​​​രു​​​​​​തു​​​​​​ന്ന​​ത്. മാ​​​​​​ലി​​​​​​ന്യം നീ​​​​​​ക്കം​​​​​​ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു റെ​​​​​​യി​​​​​​ല്‍​വേ ‌ക​​​​​​രാ​​​​​​ര്‍ ന​​​​​​ൽ​​​​​​കി​​​​​​യ സം​​​​​​ഘ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​ പ​​​​​​ത്തു​​​​​​പേ​​​​​​രാ​​​ണ് ​​​​​​പാ​​​ള​​​​​​ത്തി​​​​​​ൽ​നി​​​​​​ന്ന് മാ​​​​​​ലി​​​​​​ന്യം ശേ​​​​​​ഖ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. സ്വ​​​​​​ന്തം ലേ​​​​​​ഖ​​​​​​ക​​​​​​ൻ

Read More

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ റ​വ​ന്യു റി​പ്പോ​ർ​ട്ട് കൈ​മാ​റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ റ​​​വ​​​ന്യു റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റും. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ത​​​ല​​​ത്തി​​​ൽ ന​​​വീ​​​ൻ ബാ​​​ബു ഫ​​​യ​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഗീ​​​ത​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി​​​യും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​സാ​​​ന സ​​​മ​​​യ​​​ത്ത് എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു ത​​​ന്നോ​​​ടു തെ​​​റ്റു​​​പ​​​റ്റി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക മൊ​​​ഴി​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പ​​​മു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, എ​​​ന്തു കാ​​​ര്യ​​​ത്തി​​​ലാ​​​ണ് തെ​​​റ്റു​​​പ​​​റ്റി​​​യ​​​തെ​​​ന്ന് ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. ഫ​​​യ​​​ലി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ണോ അ​​​തോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണോ എ​​​ന്ന​​​ത് അ​​​വ്യ​​​ക്ത​​​മാ​​​ണ്. ക​​​ള​​​ക്ട​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ മൊ​​​ഴി റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബം ത​​​ള്ളി​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്…

Read More

കു​റു​വ സം​ഘം കേ​ര​ള​ത്തി​ൽ? കു​ട്ടി​ക​ൾ ക​ര​യു​ന്ന ശ​ബ്ദ​വും ടാ​പ്പി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു വി​ട്ടും ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ​രും ആ​ക്ര​മ​ണ​കാ​രി​ക​ളു​മാ​യ നരിക്കുറു​വ മോ​ഷ​ണ സം​ഘം കേ​ര​ള​ത്തി​ൽ എ​ത്തി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു. ഇതിനെത്തുടർന്ന് ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ അ​ട​ക്കം പോ​ലീ​സ് രാ​ത്രി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ റെസി​ഡ​ൻസ്് അ​സോ​സി​യേ​ഷ​ൻ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പും ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ണ്ണ​ഞ്ചേ​രി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മോ​ഷ​ണ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണ് കു​റു​വ സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം സം​ശ​യി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​റു​വ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ക​ണ്ണ് ഒ​ഴി​കെ മു​ഖം പൂ​ർ​ണ​മാ​യി മ​റ​ച്ച് അ​ർ​ധ​ന​ഗ്ന​രാ​യാ​ണ് കു​റു​വ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ രാ​ത്രി ‘ഓ​പ്പ​റേ​ഷ​ന് ‘ ഇ​റ​ങ്ങാ​റു​ള്ള​ത്. ര​ണ്ടു പേ​രു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​രു​വ​രും മു​ഖം മ​റ​ച്ചി​ട്ടു​മു​ണ്ട്. ഇ​വ​രു​ടെ വേ​ഷ​ത്തി​ൽ നി​ന്നും ശ​രീ​ര​ഭാ​ഷ​യി​ൽ നി​ന്നും കു​റു​വ സം​ഘ​ത്തി​ലെ മോ​ഷ്ടാ​ക്ക​ൾ ത​ന്നെ എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.…

Read More

വ​ഴ​ക്കി​ട്ട് പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ല്ല; ദീ​പാ​വ​ലി​ക്ക് വീ​ട്ടി​ൽ വ​ര​മെ​ന്ന് ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ന്നി​ല്ല; ര​ണ്ടു മ​ക്ക​ൾ​ക്കു വി​ഷം കൊ​ടു​ത്ത് ടാ​ക്സി ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി

ല​ക്നൗ: പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു മ​ക്ക​ൾ​ക്കു വി​ഷം കൊ​ടു​ത്ത​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രു മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന പു​നീ​ത് ആ​ണ് ഈ ​ക​ടും​കൈ കാ​ട്ടി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ല​ന്ദ്ഷ​ഹ​ർ ജി​ല്ല​യി​ലെ ടെ​ലി​യ നാ​ഗ്ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഇ​യാ​ളു​ടെ ഭാ​ര്യ വ​ഴ​ക്കി​ട്ട് ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക്ക​ൾ ര​ണ്ടു പേ​രും പു​നീ​തി​നൊ​പ്പ​മാ​യി​രു​ന്നു. ദീ​പാ​വ​ലി​ക്ക് വീ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദീ​പാ​വ​ലി​യു​ടെ ത​ലേ ദി​വ​സം പു​നീ​ത് ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ ഭാ​ര്യ വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​ന് പി​ന്നാ​ലെ ഭാ​ര്യ​യു​ടെ വീ​ടി​ന് സ​മീ​പം വ​ച്ച് കാ​റി​ൽ ക​യ​റി​യ​ശേ​ഷം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ൺ മ​ക്ക​ൾ​ക്കു വി​ഷം കൊ​ടു​ക്കു​ക​യും സ്വ​യം വി​ഷം ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പ് ഒ​രു വീ​ഡി​യോ ഇ​യാ​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. താ​ൻ ചെ​യ്യു​ന്ന​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി ഭാ​ര്യ​യാ​ണെ​ന്നും ത​നി​ക്ക് നീ​തി…

Read More

പാ​ല​ക്കാ​ട്ട് ഷാ​ഫി പ​റ​മ്പിലി​ന്‍റെ ഏ​കാ​ധി​പ​ത്യം; ദ​ളി​ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ.​സു​രേ​ഷ് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു; സ​രി​ന് പി​ന്നാ​ലെ നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ടു​ന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. സ​രി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ടു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ദ​ളി​ത് കോ​ൺ​ഗ്ര​സ് പി​രാ​യി​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​രേ​ഷ് പാ​ർ​ട്ടി വി​ട്ടു. ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി താ​ൻ പാ​ർ​ട്ടി വി​ടു​ന്ന​ത്. ഷാ​ഫി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​രി​ഗ​ണ​ന​യു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. താ​ൻ സി​പി​എ​മ്മി​ൽ ചേ​ർ​ന്നെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്ടെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി. ​സ​രി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​മെ​ന്നും സു​രേ​ഷ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം പി​രാ​യി​രി കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി .​ശ​ശി​യും ഭാ​ര്യ സി​താ​ര​യും പി. ​സ​രി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​രാ​യി​രി പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​ണ് സി​താ​ര. ഷാ​ഫി പ​റ​മ്പി​ൽ വാ​ക്ക് പാ​ലി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് സ​രി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന് സി​താ​ര പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More

അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഗു​രു​ത​ര നി​ല​യി​ലാ​യ പെ​ണ്‍​കു​ട്ടി​ക്ക് ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; വാ​ഹ​നം ന​ൽ​ക​ണ​മെ​ങ്കി​ൽ അ​പേ​ക്ഷ ന​ൽ‌​ക​ണം;​ ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

തൊ​ടു​പു​ഴ: ഗു​രു​ത​ര അ​ണു​ബാ​ധ​യു​ണ്ടാ​യ പെ​ണ്‍​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു പോ​കാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ 19കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 30നാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര അ​ണു​ബാ​ധ​യാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റെ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. നി​ർ​ധ​ന​രാ​യ കു​ടും​ബം ഒ​ടു​വി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തുനി​ന്നു മോ​ശം സ​മീ​പ​ന​മാ​ണു​ണ്ടാ​യ​തെ​ന്നും കു​ട്ടി​യു​ടെ മാ​താ​വ് പ​റ​ഞ്ഞു.​ എ​ന്നാ​ൽ, ആം​ബു​ല​ൻ​സ് സേ​വ​നം നി​ഷേ​ധി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

Read More