കൊച്ചി: ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. മണിക്കൂറുകൾ നിണ്ട എഴുന്നള്ളത്തുകൾ, ആനയെ കിലോ മീറ്ററുകളോളം അതിനായി നടത്തുന്നു, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യൽ, തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല എന്നിവയെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തിൽ ആനകളുടെ കാര്യത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
Read MoreCategory: Top News
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതി കാമുകനിൽ നിന്ന് ഗർഭിണിയായി പ്രസവിച്ചു ; കുഞ്ഞിനെ വിറ്റുകിട്ടിയ കാശിനെച്ചൊല്ലി തർക്കം; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്
തഞ്ചാവൂർ: തമിഴ്നാട്ടിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ വിറ്റു കിട്ടിയ പണം പങ്കുവച്ചതിനെച്ചൊല്ലി കുഞ്ഞിന്റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തഞ്ചാവൂർ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആൺസുഹൃത്തായ സന്തോഷിൽനിന്ന് ഗർഭിണിയായത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗർഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാർ വിഷയം അറിയാതിരിക്കാൻ സുഹൃത്തായ സെൽവിയുടെ വീട്ടിലേക്ക് യുവതി താമസം മാറി. ഈറോഡിലെ സർക്കാർ ആശുപത്രിയിൽ സെപ്റ്റംബർ അവസാനം പെണ്‍കുഞ്ഞിന് ജന്മം നൽകി. അതിനു മുൻപേ നാഗർകോവിൽ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കാൻ ധാരണയായിരുന്നു.മക്കളില്ലാത്ത ദമ്പതികളിൽനിന്ന് നാലരക്ഷം രൂപ വാങ്ങിയ…
Read Moreകടം പറയരുതെന്ന് പറഞ്ഞതല്ലേ… പത്തനംതിട്ടയിലെ ആദ്യ ഗ്രാമവണ്ടിയുടെ ഓട്ടം നിലച്ചു; ഡീസൽ കാശ് പെരുനാട് പെരുനാട് ഗ്രാമപഞ്ചായത്ത് നൽകിയില്ല; പറ്റ് തീർത്താൽ ഓടാമെന്ന് കെഎസ്ആർടിസി
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു. ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് മാസം തോറും കൊടുക്കാമെന്നു പറഞ്ഞിരുന്ന തുക കുടിശികവരുത്തിയതോടാണ് സർവീസ് നിര്‍ത്തിവച്ചത്. ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു. ബസ് സർവീസുകൾ ഇല്ലാത്ത മേഖലകളെ ബന്ധിപ്പിച്ചായിരുന്നു യാത്ര. പെരുനാട് പഞ്ചായത്തിന്റെ സമീപപഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമായിരുന്നു ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽനിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് – അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട്, ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ…
Read Moreവടിവാളുകൾക്കിടയിലെ നടക്കാൻ ഞങ്ങൾക്ക് ഭയമാ… ഗുണ്ടാസംഘങ്ങളെ താമസിപ്പിക്കുന്ന വീടിന് മുന്നിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ; വീട്ടമ്മയുടെ തലയിടിച്ച് പൊട്ടിച്ച് യുവതിയും കൂട്ടാളികളും
വെച്ചൂർ: വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലുകൊണ്ടുള്ള ഇടിയേറ്റ് വീട്ടമ്മയുടെ തലയ്ക്ക് പരിക്ക്. വെച്ചൂർ മുച്ചൂർക്കാവ് സ്വദേശിനിയാണ് സമീപവാസിയുടെ ആക്രമണത്തിനിരയായത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ തലയിലെ മുറിവിൽ ആറു തുന്നലുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലോടെ മുച്ചൂർക്കാവ് കമ്യൂണിറ്റി സെന്ററിനു സമീപമായിരുന്നു സംഭവം. വെച്ചൂരിലെ മുച്ചൂർകാവിൽ ഗുണ്ടാസംഘാംഗങ്ങളെ താമസിപ്പിക്കുന്ന കുടുംബത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധപ്രകടനം നടത്തിയപ്പോൾ ആക്രമിക്കപ്പെട്ട വീട്ടമ്മയും പങ്കെടുത്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധം മാധ്യമ വാർത്തയാതോടെ തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയ സ്ത്രീ മറ്റുള്ളവരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. തർക്കം സംഘർഷമായതോടെ ഇവർ വീട്ടമ്മയെ തള്ളി വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഗുണ്ടാ സംഘങ്ങൾ തമ്പടിക്കുന്ന വീട്ടിലെ സ്ത്രീയാണ് വീട്ടമ്മയെ തള്ളിവീഴ്ത്തി തലയ്ക്ക് കല്ലിനിടിച്ചതെന്നാണ് പരാതി. രണ്ടാഴ്ച മുമ്പ് ഇവിടെയൊരാൾക്ക് കുത്തേറ്റിരുന്നു. സംഭവത്തിൽ വൈക്കം പോലീസ് പരിക്കേറ്റ സ്ത്രീയുടെ മൊഴിയെടുത്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതും വാർത്തയാകുന്നതും വീണ്ടും ആക്രമണത്തിനിട…
Read Moreഇവൻ പളനി സ്വാമി, രാവിലെ വീടുകളിൽ ആക്രിപെറുക്കുകാരനായി എത്തും; രാത്രിയായാൽ മോഷണം; ഒളിത്താവളമായി തിരഞ്ഞെടുക്കുന്നത് ആശുപത്രി കോമ്പൗണ്ടുകൾ; ജാഗ്രത നൽകി പോലീസ്
കോട്ടയം: കുമാരനല്ലൂര്‍, സംക്രാന്തി, അടിച്ചിറ മേഖലകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മോഷ്ടാവിനു പങ്കുള്ളതായി ഗാന്ധിനഗര്‍ പോലീസിനു വിവരം ലഭിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി പളനിസ്വാമി കുമാരനല്ലൂരില്‍ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്ന് അറിയിച്ചു ഗാന്ധിനഗര്‍ പോലീസാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ എത്തി നിരന്തരം മോഷണം നടത്തുന്നതാണ് പളനിയുടെ രീതി. മോഷണത്തിനുശേഷം തിരികെ തമിഴ്നാട്ടിലേക്കു മടങ്ങുകയും ചെയ്യും. നാളുകള്‍ക്കു മുമ്പു വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ കുമാരനല്ലൂര്‍, ഗാന്ധിനഗര്‍ മേഖലയില്‍ എത്തി തമ്പടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ ഗാന്ധിനഗര്‍ പോലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പളനിക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംക്രാന്തി, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍…
Read Moreശക്തമായ മഴയിൽ നിലവിളി നാട്ടുകാർ കേട്ടില്ല; യുവതിയുടെയും മാതാവിന്റെയും അരുംകൊലയിൽ നടുങ്ങി മറവൻതുരുത്ത് ; ഭാര്യയുമായുള്ള സ്വരചേർച്ചയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്
തലയോലപ്പറമ്പ്: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്ന ഭര്‍ത്താവ് നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മറവന്തുരുത്തിയിലുണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ശക്തമായ മഴയുണ്ടായിരുന്നതിനാൽ സമീപവാസികളാരും സംഭവം അറിഞ്ഞില്ല. പോലീസ് എത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. കൊല്ലപ്പെട്ട ശിവപ്രിയയും നാലു വയസുള്ള കുഞ്ഞും ഭാര്യാമാതാവ് ഗീതയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗീതയുടെ മകൻ അപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് ശിവപ്രിയയുടെ ഭർത്താവായ നിധീഷാണ് വീടു നിർമിക്കുന്നതിനു നേതൃത്വം നൽകിയത്. ശിവപ്രിയ ഒരു കടയിൽ ജോലിക്കുപോയിരുന്നു. കുറച്ചുകാലമായി കുഞ്ഞിനെ കാണാൻ വരുന്നതൊഴിച്ചാൽ ഭാര്യ വീടുമായി നിധീഷിനു കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു. ഭാര്യയുമായുള്ള സ്വരചേർച്ച ഇല്ലായ്മയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. വൈകുന്നേരം വീട്ടിലെത്തിയ നിധീഷ് ഭാര്യാമാതാവുമായി കലഹത്തിലേർപ്പെട്ട് കൊലനടത്തിയതായാണ് പോലീസിന്റെ നിഗമനം.കടയിൽ ജോലിക്കു പോയ ശിവപ്രിയ വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്,സിഐ…
Read Moreകൊല്ലുമെന്നു ഭീഷണിപ്പെടുത്തി പതിനാറുകാരികയെ ക്രൂരമായി പീഡിപ്പിച്ച് മുപ്പത്തിയെട്ടുകാരൻ; ഒളിവിൽ കഴിഞ്ഞ പ്രതിയെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്ത് പോലീസ്
തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയയാളെ തിരുവല്ല പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ പുന്നിലം വലിയപറമ്പി രഞ്ജിത്ത് വി. രാജനെയാണ് (രഞ്ജു -38) അറസ്റ്റ് ചെയ്തത്.കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലുമായി പല ദിവസങ്ങളില്‍ പതിനാറുകാരിയായ കുട്ടി പീഡനത്തിനിരയായെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ എഫ്ഐആര്‍, മൊഴി എന്നിവ വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നു തിരുവല്ല പോലീസിന് കൈമാറി. തുടര്‍ന്ന്, കഴിഞ്ഞ ഒന്നിന് തിരുവല്ല എസ്ഐ പി. എസ് സനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍ന്ന് പ്രതിയെ പുന്നിലത്തെ വീടിനു…
Read More‘അപമാനം നേരിട്ട സ്ഥലത്തേക്ക് ഇനിയില്ല, സീറ്റ് കിട്ടാത്തതിൽ പിണങ്ങി പോകുന്നവനല്ല, അമ്മ മരിച്ചപ്പോൾപോലും കൃഷ്ണകുമാർ വന്നില്ല’; സന്ദീപ് ജി. വാര്യർ
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലേക്കില്ലെന്നും പരസ്യപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് .ജി. വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർധസത്യങ്ങളുമാണെന്ന് സന്ദീപ് പറഞ്ഞു. കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല താനെന്ന് തന്നെ സ്നേഹിക്കുന്നവർക്ക് അറിയാം എന്ന് സന്ദീപ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു…
Read Moreഎല്ലാം മായക്കാഴ്ചകളല്ലേ..! ആംബുലൻസിലെ വരവിനെ നിയമപരമായി നേരിടും; ഒറ്റ തന്ത പ്രയോഗം മുഖ്യമന്ത്രിക്കെതിരേയാണെന്ന് ആരാണ് നിശ്ചയിച്ചതെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി : കെ- റെയിൽ പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ- റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായാണ് തന്റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അദ്ദേഹം ചോദിച്ചു. തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിനിടെ ആംബുലന്‍സിൽ പൂരം നഗരിയിൽ സുരേഷ് ഗോപി എത്തിയതിൽ കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreനവംബർ-ഡിസംബർ മാസങ്ങളിൽ വെടിപൊട്ടിച്ചാൽ ചിലപ്പോൾ ബിരിയാണി കിട്ടിയാലോയെന്ന് ശോഭ പറഞ്ഞു; കള്ളപ്പണത്തിൽ നിന്ന് സുരേന്ദ്രൻ പോക്കറ്റിലാക്കിയ് ഒരുകോടി
തൃശൂർ: സിപിഎം തന്നെ വിലയ്ക്കെടുത്തെന്ന ആരോപണം തള്ളി ബിജെപിയുടെ മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കള്ളപ്പണക്കാരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്താണു ബന്ധമെന്നും സതീഷ് ചോദിച്ചു. ബുദ്ധിമുട്ടുണ്ടെങ്കിൽ ആരിൽനിന്നെങ്കിലും പണം കടംമേടിക്കുമെന്നും ആർക്കും തന്നെ വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നും സതീഷ് മാധ്യമങ്ങളോടു പറഞ്ഞു. “കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയെന്ന് ധർമരാജൻ എന്നോടു പറഞ്ഞിട്ടുണ്ട്. 30 വർഷമായി ബിജെപി പ്രവർത്തകനാണ്. പാർട്ടിപ്രവർത്തനം നടത്തിയതിന്റെ പേരിലുള്ള കേസുകളാണ് എനിക്കെതിരേയുള്ളത്. വ്യക്തിപരമായ കേസുകളില്ല. എന്നാൽ, എല്ലാവരുടെയും കള്ളപ്പണം ഇടപാടുകളും പാർട്ടിയെ വഞ്ചിച്ച വിവരങ്ങളും അറിയാം. ഇവ പുറത്തുവിടും’’- സതീഷ് പറഞ്ഞു. ശോഭ സുരേന്ദ്രൻ തിടുക്കപ്പെട്ടുനടത്തിയ പത്രസമ്മേളനത്തെയും സതീഷ് തള്ളി. “അവരുടെ പേര് മാധ്യമങ്ങൾക്കുമുന്പിൽ പറഞ്ഞിട്ടില്ല. ആരെ തൃപ്തിപ്പെടുത്താനാണ് ശോഭ കള്ളംപറയുന്നത്? ശോഭയെ പാർട്ടിയുടെ ജില്ലാ ഓഫീസിൽ കടത്തരുതെന്നു പറഞ്ഞയാളാണ് തൃശൂർ ജില്ലാ അധ്യക്ഷൻ അനീഷ്കുമാർ. പത്രസമ്മേളനം…
Read More