ഭ​ർ​ത്താ​വാ​യി സു​ന്ദ​ര​നാ​യ ഒ​രാ​ളെ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു; വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി വി​വാ​ഹം ക​ഴി​ച്ചു; ​സു​ന്ദ​ര​നെ കി​ട്ടാ​ത്ത വി​ഷ​മ​ത്തി​ൽ ഭാ​ര്യ തൂ​ങ്ങി മ​രി​ച്ചു

ഹ​ത്രാ​സ്: ഭ​ർ​ത്താ​വ് സു​ന്ദ​ര​ന​ല്ലാ​ത്ത​തി​ല്‍ മ​നം​നൊ​ന്താ​ന്തു ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് സി​യാ​ല്‍ ഖേ​ദ മൊ​ഹ​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന തൗ​ഫീ​ഖി​ന്‍റെ ഭാ​ര്യ സി​മ്രാ​ൻ എ​ന്ന 25 കാ​രി​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. നാ​ലു മാ​സം മു​മ്പാ​യി​രു​ന്നു സി​മ്രാ​ന്‍റെ വി​വാ​ഹം. അ​ലി​ഗ​ഢി​ലെ ജാ​ഫ​റാ​ബാ​ദി​ലെ ബ​റു​ല സ്വ​ദേ​ശി​നി​യാ​യി​രു​ന്നു സി​മ്രാ​ൻ. വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സി​മ്രാ​ൻ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും സു​ന്ദ​ര​നാ​യ ഭ​ർ​ത്താ​വി​നെ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​യ​ല്‍ വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൗ​ഫീ​ഖ് ജോ​ലി​ക്കു പോ​യി ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും സി​മ്രാ​നെ പു​റ​ത്തേ​ക്കു കാ​ണാ​ത്ത​തി​നാ​ല്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ ‌അ​യ​ല്‍​വാ​സി​ക​ളാ​ണ് സി​മ്രാ​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. വി​വാ​ഹ​ത്തി​നു മു​ന്പ് സി​മ്രാ​ൻ വ​ര​നെ ക​ണ്ടി​രു​ന്നി​ല്ലെ​ന്നും തൗ​ഫീ​ഖി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ വെ​ളി​പ്പെ​ടു​ത്തി. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നു നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

പി.​പി. ദി​വ്യ​യ്ക്ക് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യാ​മി​ല്ല; വ​ള​രെ ആ​ഗ്ര​ഹി​ച്ച വി​ധി​യാ​ണെ​ന്ന് ന​വീ​ന്‍റെ സ​ഹോ​ദ​ര​ൻ; നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കു​ടും​ബം; ദി​വ്യ മ​ജി​സ്‌​ട്രേ​ട്ടി​നു മു​ന്‍​പി​ൽ കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യ കേ​സി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്ക് തി​രി​ച്ച​ടി. ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് കെ.​ടി. നി​സാ​ര്‍ അ​ഹ​മ്മ​ദാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ്ര​സ്താ​വി​ച്ച​ത്. ജാ​മ്യം ത​ള്ളി എ​ന്ന ഒ​റ്റ​വാ​ക്യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ പ്ര​സ്താ​വം. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ദി​വ്യ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ദി​വ്യ ആ​സൂ​ത്രി​ത​മാ​യി എ​ത്തി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നും ദി​വ്യ​ക്കെ​തി​രാ​യ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട വാ​ദ​മാ​ണ് ന​ട​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. വ​ള​രെ ആ​ഗ്ര​ഹി​ച്ച വി​ധി​യാ​ണെ​ന്നും വ​ള​രെ ആ​ശ്വാ​സ​മു​ണ്ടെ​ന്നും ന​വീ​ൻ ബാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ ബാ​ബു പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ധി​യി​ൽ സ​ന്തോ​ഷ​മി​ല്ല,…

Read More

നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; അ​ഞ്ചു​പേ​രു​ടെ നി​ല​ഗു​രു​ത​രം; പ​ട​ക്ക​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​തും വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തും അ​നു​മ​തി​യി​ല്ലാ​തെ; പൊ​ട്ടി​ത്തെ​റി​ച്ച​ത് സ്ഫോ​ട​ന​ശേ​ഷി​കു​റ​ഞ്ഞ പ​ട​ക്ക​ങ്ങ​ൾ

നീ​ലേ​ശ്വ​രം(​കാ​സ​ര്‍​ഗോ​ഡ്): നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ര്‍​കാ​വ് ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​നി​ടെ പ​ട​ക്ക​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്ഥ​ല​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 154 പേ​ര്‍​ക്ക് പ​രി​ക്ക്. 97 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ക​രി​ന്ത​ളം ചോ​യ്യ​ങ്കോ​ട് സ്വ​ദേ​ശി സ​ന്ദീ​പ്, ഷി​ബി​ന്‍​രാ​ജ് (19), ബി​ജു (38), ര​തീ​ഷ് (30) വി​ഷ്ണു (29)എ​ന്നി​വ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന 80 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ഷി​ബി​ന്‍​രാ​ജ്, ബി​ജു, ര​തീ​ഷ് എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സ​ന്ദീ​പി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ര്‍​ന്ന് ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ തെ​യ്യ​ക്കാ​ല​ത്തി​നു തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ചു​തോ​റ്റം ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട്…

Read More

ശ്രു​തി​യു​ടെ മ​ര​ണം സ്ത്രീ​ധ​ന പീ​ഡ​നം മൂ​ല​മെ​ന്ന് വാ​ർ​ത്ത പ​ര​ന്നു; ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ ഭ​ർ​തൃ​മാ​താ​വ് മ​രി​ച്ചു; 10 ല​ക്ഷം രൂ​പ​യും 50 പ​വ​നും ന​ൽ​കി​യ​ത് കു​റ​ഞ്ഞു​പോ​യ​താ​യി​രു​ന്നു കാ​ര​ണം…

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ര്‍​കോ​വി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ മ​ല​യാ​ളി അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​തൃ​മാ​താ​വ് മ​രി​ച്ചു. കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ്രു​തി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ചെ​മ്പ​ക​വ​ല്ലി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ചെ​മ്പ​ക​വ​ല്ലി​യു​ടെ പീ​ഡ​നം കാ​ര​ണം ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ശ്രു​തി​യു​ടെ അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി കാ​ര്‍​ത്തി​കു​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ശ്രു​തി​യോ​ട് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ന്‍ ചെ​മ്പ​ക​വ​ല്ലി നി​ര്‍​ബ​ന്ധി​ച്ച​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ​യ്ക്ക് ഫോ​ണി​ല്‍ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച് ശ്രു​തി ജീ​വ​നൊ​ടു​ക്കി​യ​ത്. അ​മ്മ​യു​ടെ കു​ത്തു​വാ​ക്കു​ക​ള്‍​ക്ക് മു​ന്നി​ല്‍ കാ​ര്‍​ത്തി​ക് നി​ശ​ബ്ദ​നാ​യി​രു​ന്നു എ​ന്നും ശ്രു​തി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കാ​ര്‍​ത്തി​കി​ന് 10 ല​ക്ഷം രൂ​പ​യും 50 പ​വ​നും ശ്രു​തി​യു​ടെ കു​ടും​ബം ന​ല്‍​കി​യി​രു​ന്നു. സ്തീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് ചെ​മ്പ​ക​വ​ല്ലി ശ്രു​തി​യു​മാ​യി നി​ര​ന്ത​രം പോ​ര​ടി​ച്ചി​രു​ന്നു. ചെ​മ്പ​ക​വ​ല്ലി കു​ത്തു​വാ​ക്ക് പ​റ​യു​ന്ന​താ​യി ശ്രു​തി പ​ല​പ്പോ​ഴും പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഭ​ര്‍​ത്താ​വു​മാ​യി ഒ​ത്തു​പോ​കാ​നാ​ണ് വീ​ട്ടു​കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. ഇ​ത്ര​യും കൊ​ടി​യ പീ​ഡ​നം ശ്രു​തി…

Read More

ഒ​രു നി​മ​ഷ​ത്തെ ദേ​ഷ്യം…​ മ​ക്ക​ളി​ല്ലാ​ത്ത പോ​ലീ​സ് ദ​മ്പ​തി​ക​ൾ വ​ള​ർ​ത്തി​യ പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു; ഭ​ർ​ത്താ​വി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ലി​ൽ മ​നം​നൊ​ന്ത് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: താലോലിച്ച് വളർത്തിയ പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്ത​തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് കു​റ്റ​പ്പെ​ടു​ത്തി​. മ​നം​നൊ​ന്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി. ചെ​ങ്ക​ല്‍​പ്പേ​ട്ട് ഓ​ള്‍ വി​മ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഡി. ​ഗി​രി​ജ​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി കാ​ഞ്ചീ​പു​ര​ത്തെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗി​രി​ജ​യു​ടെ ഭ​ര്‍​ത്താ​വ് ദി​ഗേ​ശ്വ​ര​നും പോ​ലീ​സ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​ണ്. 20 വ​ര്‍​ഷം മു​ന്‍​പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​മാ​ര്‍​ക്ക് ഏ​ഴു വ​ർ​ഷ​മാ​യി ഒ​രു വ​ള​ര്‍​ത്തു​നാ​യ​യു​ണ്ട്. അ​ടു​ത്തി​ടെ വ​ള​ര്‍​ത്തു​നാ​യ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തി​ല്‍ ര​ണ്ട് പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ള്‍ വീ​ടി​ന് സ​മീ​പ​ത്തെ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് ച​ത്തു. ഗി​രി​ജ​യു​ടെ ശ്ര​ദ്ധ​ക്കു​റ​വു കാ​ര​ണ​മാ​ണ് പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ള്‍ ച​ത്ത​തെ​ന്ന് പ​റ​ഞ്ഞ് ദി​ഗേ​ശ്വ​ര​ൻ ഭാ​ര്യ​യെ കു​റ്റ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഫോ​ൺ വി​ളി​ച്ച് ഭാ​ര്യ​യെ ചീ​ത്ത പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം ദി​ഗേ​ശ്വ​ര​ന്‍ വീ​ണ്ടും ഭാ​ര്യ​യെ ഫോ​ണി​ല്‍​വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ദി​ഗേ​ശ്വ​ര​ന്‍ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി…

Read More

ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട്; പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ​തി​രേ ചു​മ​ത്തി​യ യു​എ​പി​എ കേ​സ് ഒ​ഴി​വാ​ക്കി; കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും

കൊ​ച്ചി: എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ത​മ്മ​നം ചി​ല​വ​ന്നൂ​ര്‍ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ല്‍ ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ​തി​രേ ചു​മ​ത്തി​യി​രു​ന്ന യു​എ​പി​എ കേ​സ് ഒ​ഴി​വാ​ക്കി. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പോ​ലീ​സ് സം​ഘം, യു​എ​പി​എ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ യു​എ​പി​എ ക​മ്മി​റ്റി പ്ര​തി​ക്കെ​തി​രേ യു​എ​പി​എ വ​കു​പ്പ് ചു​മ​ത്താ​നു​ള്ള നീ​ക്കം ത​ള്ളു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്നി​ട്ട് നാ​ളെ ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ക​യാ​ണ്. കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. പ്ര​തി കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ലാണുള്ളത്. ക​ഴി​ഞ്ഞ ഒ​ക്‌ടോബ​ര്‍ 29ന് ​രാ​വി​ലെ 9.30നാ​യി​രു​ന്നു ക​ള​മ​ശേ​രി സാ​മ്ര ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് മ​രി​ച്ച​ത്. 52 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നാ​ണ് കേ​സി​ലെ ഏ​ക പ്ര​തി. യുഎപിഎ, സ്‌​ഫോ​ട​ക വ​സ്തു നി​രോ​ധ​ന നി​യ​മം, വ​ധ​ശ്ര​മം,…

Read More

തേ​ങ്കു​റി​ശി​യി​ലെ ദു​ര​ഭി​മാ​ന​ക്കൊ​ല; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്; സ്നേ​ഹി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നെ​ന്ന ഒ​രു​തെ​റ്റ​ല്ലേ അ​വ​ൻ ചെ​യ്തൊ​ള്ളു; അ​ല​മു​റ​യി​ട്ടു​ള്ള അ​മ്മ​യു​ടെ വാ​ക്കു​ക​ൾ വേ​ദ​ന​യാ​കു​ന്നു

പാ​ല​ക്കാ​ട്: തേ​ങ്കു​റി​ശി ദു​ര​ഭി​മാ​ന​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ഇ​രു​പ്ര​തി​ക​ൾ​ക്കും 50000 രൂ​പ പി​ഴ​യും വി​ധി​ച്ച് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി ആ​ർ.​വി. വി​നാ​യ​ക റാ​വു​വാ​ണ് വി​ധി പ​റ​ഞ്ഞ​ത്. വി​ധി​യി​ൽ തൃ​പ്തി​യി​ല്ലെ​ന്നും അ​പ്പീ​ൽ പോ​കു​മെ​ന്നും അ​നീ​ഷി​ന്‍റെ അ​ച്ഛ​ൻ. കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹ​രി​ത​യു​ടെ അ​ച്ഛ​ൻ തേ​ങ്കു​റു​ശി കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43), അ​മ്മാ​വ​ൻ കെ. ​സു​രേ​ഷ് കു​മാ​ർ (45) എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​ത്തു​ക ഭാ​ര്യ ഹ​രി​ത​യ്ക്ക് ന​ൽ​ക​ണം. 2020 ഡി​സം​ബ​ർ 25ന് ​വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​നീ​ഷി​നെ (25) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള ഹ​രി​ത​യെ ജാ​തി​യി​ലും സ​ന്പ​ത്തി​ലും അ​ന്ത​ര​മു​ള്ള അ​നീ​ഷ് പ്ര​ണ​യി​ച്ചു വി​വാ​ഹം​ചെ​യ്ത​തി​നാ​ണു വി​വാ​ഹ​ത്തി​ന്‍റെ 88-ാം ദി​വ​സം ഹ​രി​ത​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും അ​നീ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ ഇ​ല​മ​ന്ദം സു​രേ​ഷാ​ണ് ഒ​ന്നാം​പ്ര​തി. അ​ച്ഛ​ൻ പ്ര​ഭു​കു​മാ​ർ ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Read More

പാ​തി​ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ; അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​നി​ന്ന​ത് ര​ണ്ടാം ഭാ​ര്യ​യു​ടെ മു​ന്നി​ൽ; സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചെ​യ്ത​ത് കൊ​ടും​ക്രൂ​ര​ത

ഇ​രി​ട്ടി: സ്വ​ത്ത് കൈ​ക്കാ​ലാ​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ റി​യ​ൽ​എ​സ്റ്റേ​റ്റ് ഉ​ട​മ ര​മേ​ഷ് കു​മാ​റി​നെ കൊ​ന്ന​ശേ​ഷം കു​ട​കി​ലെ സു​ണ്ടി​കു​പ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ടാം ഭാ​ര്യ​യ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ ക​ർ​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം ഭാ​ര്യ ബാം​ഗ​ളൂ​രി​ലെ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി നി​ഹാ​രി​ക , ഹ​രി​യാ​ന സ്വ​ദേ​ശി അ​ങ്കൂ​ർ റാ​ണ, തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യും ബാം​ഗ​ളൂ​രു​വി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ നി​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണു പ​കു​തി ക​ത്തി​യ മൃ​ത​ദേ​ഹം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും 16 പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ക്കു​ക​യും ചെ​യ്തു. നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ അ​ന്വേ​ഷ​ണ സം​ഘം 500 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഫോ​ൺ കോ​ള​ട​ക്കം മ​റ്റ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച സം​ഘം…

Read More

വ്ളോ​ഗ​ർമാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ര​ണം; ര​ണ്ടു ദി​വ​സം മു​മ്പ​ത്തെ വീ​ഡി​യോ​യി​ൽ പ​റ​യാ​തെ പ​റ​ഞ്ഞ​ത് ഇ​ക്കാ​ര്യ​ങ്ങളോ; പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന സ​ത്യ​മി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: വ്ളോ​ഗ​ർ​മാ​രാ​യ ദ​മ്പ​തി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. പാ​റ​ശാ​ല​യി​ൽ ചെ​റു​വാ​ര​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വ​രാ​ജും പ്രി​യ​ല​ത​യു​മാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ ക​ഴു​ത്ത‍ു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ദ​മ്പ​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കും. ദ​മ്പ​തി​ക​ൾ യു​ട്യൂ​ബി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ൻ​പ് ഇ​വ​ർ യു​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വി​ഡി​യോ​യി​ൽ മ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നു സൂ​ച​ന​യു​ള്ള വ​രി​ക​ളു​ണ്ടാ​യി​രു​ന്നു. സെ​ൽ​വ​രാ​ജി​നെ തൂ​ങ്ങി​യ​നി​ല​യി​ലും ഭാ​ര്യ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. മ​ക​ളു​ടെ വി​വാ​ഹ​ശേ​ഷം ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തു ജോ​ലി ചെ​യ്യു​ന്ന മ​ക​നു​മാ​യി വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. മ​ക​ൻ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു മാ​താ​പി​താ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

ഓ​ട്ടോ​യി​ൽ ക​യ​റി​യ പെ​ൺ​കു​ട്ടി​ക​ളു​മാ​യി അ​തി​വേ​ഗ​ത്തി​ൽ ഇ​ട​റോ​ഡി​ലൂ​ടെ പാ​ഞ്ഞു; ​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ചീ​ത്ത​വി​ളി​ച്ചു; സ്വ​യ​ര​ക്ഷ​യ്ക്കാ​യി പു​റ​ത്തേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി…

‌കൊ​ല്ലം: ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന പ്ല​സ് വ​ൺ പെ​ണ്‍​കു​ട്ടി​ക​ളെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ​ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​രി​ക്കോ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  വ​ഴി​മാ​റി വ​ണ്ടി​യോ​ടി​ക്കു​ക​യും നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി​ക​ളോ​ട് ത​ട്ടി​ക്ക​യ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പേ​ടി​ച്ച് പു​റ​ത്തേ​ക്ക് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഓ​ട്ടോ വി​ളി​ച്ച​ത്. പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​കാ​ൻ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ ഇ​ട​റോ​ഡി​ലേ​ക്ക് ഓ​ട്ടോ ക​യ​റ്റി. ഓ​ട്ടോ നി​ർ​ത്താ​ൻ കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​വാ​സ് അ​തി​ന് ത​യാ​റാ​യി​ല്ല. കൂ​ടാ​തെ പെ​ൺ​കു​ട്ടി​ക​ളോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഒ​രു വി​ദ്യാ​ർ​ഥി​നി ഓ​ട്ടോ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്. റോ​ഡി​ലേ​ക്ക് വീ​ണ കു​ട്ടി​യു​ടെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​ർ ന​വാ​സ് പി​ടി​യി​ലാ​യ​ത്.

Read More