ചെന്നൈ: തമിഴ് നടൻ വിജയ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവും വിജയ് പ്രഖ്യാപിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളെ സാക്ഷി നിർത്തി പാർട്ടി ഗാനത്തിന്റെ അകന്പടിയോടെ സമ്മേളന നഗരിയിലേക്ക് വിജയ് എത്തിച്ചേർത്തു. സൂപ്പർ താരത്തിൽ നിന്ന് രാഷ്ടരീയ പ്രവർത്തകനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം എത്രത്തോളമാണെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.
Read MoreCategory: Top News
ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല; പരിഭ്രാന്തി വേണ്ട: തട്ടിപ്പിനെതിരേ ജാഗ്രത വേണം; നരേന്ദ്രമോദി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര് ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പരാതികള്‍ വ്യാപകമായതോടെ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയിട്ടുണ്ട്. വീഡിയോ കോള്‍ വന്ന നിരവധി ഐഡികളും സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്ക്രീന്‍…
Read Moreഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെ: മാധ്യമപ്രവർത്തകർക്കെതിരായ ആക്ഷേപത്തിലുറച്ച് കൃഷ്ണദാസ്; മാപ്പുപറഞ്ഞ് സരിൻ
പാലക്കാട്: പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചുള്ള പട്ടിപ്പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെ ഷുക്കൂറിന്റെ വീടിനുമുന്നിൽ കാത്തുനിന്നവർ ലജ്ജിച്ചു തലതാഴ്ത്തണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ചതു ബോധപൂർവമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റു രാഷ്ട്രീയ പാർട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമർശം നടത്തിയത്. അബ്ദുൾ ഷുക്കൂറിന്റെ പിണക്കം പാർട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നംമാത്രമാണ്. എന്നാൽ അതിനു മാധ്യമങ്ങൾ അനാവശ്യപ്രാധാന്യം നൽകിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ചു സംസാരിക്കേണ്ടിവന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ഈ വിഷയം തന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ഇടതു സ്വതന്ത്രസ്ഥാനാർഥി ഡോ.പി. സരിൻ പ്രതികരിച്ചത്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ താൻ മാപ്പുചോദിക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ മാധ്യമപ്രവർത്തകർ. അതുകൊണ്ട് ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളാണെന്ന് ആരുപറഞ്ഞാലും ശരിയല്ലെന്നും…
Read Moreകേരളാ സ്കൂൾ കായികമേള: ഒരുക്കങ്ങള്‍ അവസാന ലാപ്പില്‍; ട്രാക്ക് ഉണരാന്‍ എട്ടുനാള്‍
കൊച്ചി: അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരള സ്കൂള്‍ കായികമേളയ്ക്കു സജ്ജമായി വേദികള്‍. എട്ടു ദിവസം ബാക്കിനില്‍ക്കെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ ദിവസങ്ങൾക്കുള്ളില്‍ ഗ്രൗണ്ട് മത്സരയോഗ്യമാകും. 17 വേദികളിലായാണു മത്സരങ്ങള്‍. മറ്റ് 16 വേദികളും കായിക മാമാങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായിക പ്രതിഭകള്‍ 39 ഇനങ്ങളിലായി മാറ്റുരയ്ക്കും. നാലിനു വൈകുന്നേരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കേരള സിലബസ് പ്രകാരം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്കൂളുകളില്‍നിന്നുള്ള താരങ്ങളും മേളയില്‍ പങ്കെടുക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി മൂന്നു ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി പത്തു വരെ മത്സരം നീളും. മഹാരാജാസ് മൈതാനത്താണ് അത്ലറ്റിക് ഇനങ്ങള്‍. ഏഴ് അടുക്കളകൾകായിക മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ വിവിധയിടങ്ങളിലായി…
Read Moreവിവരം കൊടുത്തില്ലെങ്കില്‍ വിവരമറിയും! വിവരാവകാശ മറുപടിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു പിഴശിക്ഷ
കൊച്ചി: വിവരാവകാശ നിയമപ്രകാരം പൗരന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും വ്യക്തതയോടെയും നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി സൂക്ഷിക്കുക. മറച്ചുവയ്ക്കുന്ന വിവരങ്ങള്ക്കിടയിലെ മറനീക്കി പിഴശിക്ഷ നിങ്ങളെ തേടിയെത്തും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് 5,000 രൂപ പിഴശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി കോര്‍പറേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ജി. സുരേഷിനെതിരേയാണു കമ്മീഷന്റെ സുപ്രധാന ഉത്തരവ്. കോര്‍പറേഷനിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല 2023 മാര്‍ച്ച് 27ന് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നായിരുന്നു പരാതി. കോര്‍പറേഷന്റെ മാലിന്യം ശേഖരിച്ചു ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് അപേക്ഷകന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നല്‍കാനാകില്ലെന്നുമായിരുന്നു…
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദവും ആത്മഹത്യയും: ഹാറ്റ്സ് പദ്ധതിയിൽ വിവരങ്ങള്‍ ശേഖരിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം അഞ്ചു വര്‍ഷത്തിനിടെ 90 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണം ആരംഭിച്ചു. ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് (ഹാറ്റ്സ്) എന്ന പദ്ധതി വഴിയാണ് വിവരശേഖരണം നടത്തുന്നത്. പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ, തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിക്കുന്നത്. ഒരാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാകുമെന്ന് തിരുവനന്തപുരം ഡിഐജിയും…
Read Moreഓട്ടയടയ്ക്കാൻ കുന്തവും കൊടച്ചക്രവുമില്ലേ..! തുലാമഴയിൽ ചോർന്നൊലിച്ച് മന്ത്രി സജി ചെറിയാന്റെ വസതി; ചോർച്ച തടയാൻ 16.94 ലക്ഷത്തിന്റെ പദ്ധതി
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലെ അടുക്കളയുടെ ചോർച്ച തടയാനും ഔട്ട്ഹൗസിന്റെ നവീകരണത്തിനുമായി 16.94 ലക്ഷത്തിന്റെ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. സജി ചെറിയാന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിലെ അടുക്കളയുടെയും ഔട്ട്ഹൗസിന്റെയും നവീകരണത്തിന് പൊതുമരാമത്ത് വകുപ്പാണ് ടെൻഡർ ക്ഷണിച്ചത്. ഒക്ടോബർ 29താണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. 85,000 രൂപ പ്രതിമാസ വാടക നിരക്കിൽ തൈക്കാട് ഈശ്വരവിലാസം റോഡിലെ വീട്ടിൽ താമസിച്ചുവന്ന സജി ചെറിയാൻ അടുത്തിടെയാണ് ഇവിടേക്കു താമസം മാറ്റിയത്.
Read Moreആദ്യരാത്രിയുടെ നിമിഷങ്ങൾ ഒളികാമറയിൽ പകർത്തിയ വരന് എട്ടിന്റെ പണി; രഹസ്യമായി സൂക്ഷിച്ച ദൃശ്യങ്ങൾ ലീക്കായി; ദൃശ്യങ്ങൾ കിട്ടിയ ഉറ്റസുഹൃത്ത് കൊടുത്ത പണിയിങ്ങനെ…
ഷാജഹാൻപൂർ: വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും കാമറയിൽ പകർത്തി. തനിക്ക് സ്വകാര്യമായി കാണാൻ ആദ്യരാത്രിയുടെ നിമിഷങ്ങൾ രഹസ്യകാമറയിലും പകർത്തി വരൻ. എന്നാൽ ഒളികാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സുഹൃത്ത് കൈക്കലാക്കി. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പരാതിയുമായി യുവാവ്. ചതിയുടെ കഥ പുറത്ത് വരുന്നത് ഉത്തരപ്രദേശിൽ നിന്ന്. പരാതിയുടെ അടിസ്ഥാനത്തിൽ ശിവം മിശ്ര എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. മിശ്രയുടെ നിർദ്ദേശപ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുവാവ് വിവാഹിതനായത്. വിവാഹത്തിന് പിന്നാലെ ആദ്യ രാത്രിയിലെദൃശ്യങ്ങൾ യുവാവ് സ്വയം ഒളികാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കൈക്കലാക്കിയ ശിവം മിശ്ര ഈ ദൃശ്യങ്ങൾ കാണിച്ച് സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ശിവം മിശ്ര സുഹൃത്തിന്റെ പക്കൽ നിന്നും നിരവധി തവണ…
Read Moreഞങ്ങളെ ഒറ്റുകൊടുത്താലുണ്ടല്ലോ… അന്നേ ദിവസം താന്‍ അവിടെയുണ്ടാകും; തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ ഭീഷണിയുമായി കെ.സുധാകരൻ
കോഴിക്കോട്: ചേവായൂര്‍ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമതര്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ഭീഷണി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. അതിനാല്‍ തടി വേണോ ജീവന് വേണോ എന്നോര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേവായൂരില്‍ നടന്ന യോഗത്തിലാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്. ബാങ്കിനെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുന്നു. അവര്‍ പണംവാങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും ജോലി നല്കുന്നു. ‘തങ്ങളെ ഒറ്റുകൊടുത്ത് സിപിഎമ്മിന് ഈ ബാങ്ക് പതിച്ചുകൊടുക്കാന്‍ കരാര്‍ എടുത്തവരുണ്ടല്ലൊ അവരൊന്നോര്ത്തോളു എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്തുതന്നെ ജീവിക്കാന്‍ അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു. എവിടെ നിന്നാണ് ശൂലം വരിക എന്ന് ഇപ്പോള്‍ പറയുന്നില്ല. എവിടുന്നും വരാം. തങ്ങളുടെ പ്രവര്ത്തകന്മാരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിയുണ്ടാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കണം അടിക്കേണ്ടിടത്ത്…
Read More‘നോക്കുകൂലി തമ്പ്രാക്കൾ’..! വീട്ടുമുറ്റത്ത് സിമന്റ്കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ഗൃഹനാഥനും ഭാര്യയും; യൂണിയനെതിരെ പരാതി നൽകാനൊരുങ്ങി വീട്ടുടമ
തൃശൂര്‍: വീട്ടുമുറ്റത്തെത്തിയ വാഹനത്തിൽ നിന്ന് സിമന്റ്കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികള്‍. അണിചേരിക്കടുത്ത് പാലിശേരിയില്‍ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. സിമന്റ്കട്ടകള്‍ അതിഥിത്തൊഴിലാളികള്‍ ഇറക്കുന്നത് സിഐടിയു തൊഴിലാളികള്‍ തടയുകയായിരുന്നു. “സിമന്റ്കട്ടകള്‍ അതിഥിത്തൊഴിലാളികള്‍ ഇറക്കണ്ട, വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ഇറക്കാം’ എന്നായിരുന്നു സിഐടിയു നിലപാട്. ഇതോടെ വിശ്വനാഥനും ഭാര്യ സംഗീതയും ചേര്‍ന്ന് 100 സിമന്റ്കട്ടകള്‍ ഇറക്കിവെച്ചു. കട്ടകള്‍ ഇറക്കി തീരുവോളം സിഐടിയു തൊഴിലാളികള്‍ മതിലിന് പുറത്തുണ്ടായിരുന്നു. വീട്ടിലെഅറ്റകുറ്റപ്പണികള്ക്ക് വേണ്ടിയാണ് കട്ടകള്‍ എത്തിച്ചതെന്നും സിഐടിയു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥന് പറഞ്ഞു. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Read More