തൃശൂര്‍: വീട്ടുമുറ്റത്തെത്തിയ വാഹനത്തിൽ നിന്ന് സിമന്റ്കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികള്‍. അണിചേരിക്കടുത്ത് പാലിശേരിയില്‍ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. സിമന്റ്കട്ടകള്‍ അതിഥിത്തൊഴിലാളികള്‍ ഇറക്കുന്നത് സിഐടിയു തൊഴിലാളികള്‍ തടയുകയായിരുന്നു. “സിമന്റ്കട്ടകള്‍ അതിഥിത്തൊഴിലാളികള്‍ ഇറക്കണ്ട, വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ഇറക്കാം’ എന്നായിരുന്നു സിഐടിയു നിലപാട്. ഇതോടെ വിശ്വനാഥനും ഭാര്യ സംഗീതയും ചേര്‍ന്ന് 100 സിമന്റ്കട്ടകള്‍ ഇറക്കിവെച്ചു. കട്ടകള്‍ ഇറക്കി തീരുവോളം സിഐടിയു തൊഴിലാളികള്‍ മതിലിന് പുറത്തുണ്ടായിരുന്നു. വീട്ടിലെഅറ്റകുറ്റപ്പണികള്ക്ക് വേണ്ടിയാണ് കട്ടകള്‍ എത്തിച്ചതെന്നും സിഐടിയു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥന് പറഞ്ഞു. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Read MoreCategory: Top News
കോഴ ആരോപണം; തോമസ് കെ.തോമസ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നു: ആന്റണി രാജു
തിരുവനന്തപുരം: എംഎൽഎ തോമസ് കെ.തോമസിനെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് തെറ്റാണ്. താൻ പറഞ്ഞാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ. കോഴ ആരോപണത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നണിയിലുള്ള ആളായതിനാൽ തോമസ് കെ.തോമസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Moreനവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു; ഫോൺ കോളുകൾ നിർണായകം; 29 വരെ അറസ്റ്റില്ല, ദിവ്യ ഒളിവിൽ
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു. പോലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈൽ ഫോണിലെ കോൾ ഡീറ്റൈൽസ് റെക്കോർഡാണ് (സിഡിആർ) ദിവ്യക്കെതിരേയുള്ള നിർണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്. ദിവ്യ തന്റെ ഫോണിൽ നിന്നും ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണ് തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെയും ചാനൽ റിപ്പോർട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മുൻകൂർ ജാമ്യഹർജിയിൽ 29 ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. വിധി എതിരായാൽ അറസ്റ്റ് നടക്കുകയോ…
Read Moreക്ഷേത്ര പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഔദ്യോഗിക വാഹനം കണ്ടില്ല; ഹനുമാൻ സ്വാമിയെ കാണാൻ ഓട്ടോയിൽ യാത്ര ചെയ്ത് സുരേഷ് ഗോപി
ഹരിപ്പാട്: പുരസ്കാരദാന ചടങ്ങിനെത്തിയ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം കണ്ടില്ല. മന്ത്രി ഓട്ടോയിലായിരുന്നു പിന്നീട് യാത്ര ചെയ്തത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനോടനുബന്ധിച്ചുള്ള നാഗരാജ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. വൈകിട്ട് 6.30ന് പുരസ്കാരദാനച്ചടങ്ങിനുശേഷം ക്ഷേത്രത്തിലെ ഇന്നലത്തെ പ്രധാന ചടങ്ങായ മഹാദീപകാഴ്ചയിൽ പങ്കെടുക്കാനും ക്ഷേത്രത്തിൽ ദർശനത്തിനായും പടിഞ്ഞാറ് ഭാഗത്തേക്ക് പോയി. ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ ഔദ്യോഗിക വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ യാത്രക്കാരെ ഇറക്കാനായി എത്തിയ ഓട്ടോയിൽ കയറി അദ്ദേഹം പോവുകയായിരുന്നു. തൊട്ടുപിന്നാലെ ഔദ്യോഗി വാഹനവും പോലീസ് പൈലറ്റും എത്തി. പക്ഷേ അദ്ദേഹം സമീപത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രം വരെ ഓട്ടോയിൽ തന്നെയാണ് സഞ്ചരിച്ചത്.
Read Moreശക്തമായ മഴ വരുന്നു: കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്; മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു
കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 26 വരെ നിരോധിച്ചു. മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു കോട്ടയം: ഈരാറ്റുപേട്ട- വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 26 വരെ നിരോധിച്ചു. ഖനനം നിരോധിച്ചു കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും 26 വരെ നിരോധിച്ച് ഉത്തരവായി.
Read Moreഅത്യാഹിത വിഭാഗത്തിലെ ഫാൻ പൊട്ടിവീണ് രോഗിക്കും കൂട്ടിരിപ്പുകാരിക്കും പരിക്ക്; കൃത്യമായ ചികിത്സ നൽകാതെ പറഞ്ഞ് വീട്ടെന്ന് ആരോപിച്ച് വീട്ടമ്മ
തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും അമ്മയ്ക്കും സീലിംഗ് ഫാൻ പൊട്ടി വീണ് പരിക്ക്. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പോലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Read Moreഅയാൾ കത്തെഴുതുകയാണ്… ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല; പിന്നില്‍ ആന്റണി രാജു ആയിരിക്കാം; ആരോപണങ്ങൾ തള്ളി തോമസ് കെ. തോമസ് എംഎൽഎൽ
ആലപ്പുഴ: ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുട്ടനാട് സീറ്റില്‍ നിന്നും മുമ്പ് മത്സരിച്ചിരുന്ന ആന്റണി രാജു ആയിരിക്കാം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി തോമസ് കെ. തോമസ് എംഎല്‍എ. വിവാദത്തിന് പിന്നില്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉണ്ടോ എന്ന് തനിക്കറിയില്ല. അപവാദ പ്രചരണം തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. 100 കോടി കൊടുക്കണമെങ്കില്‍ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നല്‍കും. താന്‍ ശരദ്പവര് പക്ഷത്തുള്ള ഒരു എംഎല്‍എയാണ്. അജിത് പവാറുമായി ബന്ധമില്ല. സംഭവത്തില്‍ വിശദീകരണം നല്കാന് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കുട്ടനാട്ടില്‍ വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും തോമസ് അറിയിച്ചു. നേരത്തെ, അജിത് പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെ എത്തിക്കാന്‍ 50 കോടി…
Read Moreആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. സന്തോഷ വാർത്ത പങ്കുവച്ച് വ്യവസായ മന്ത്രി പി. രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിംഗും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ…
Read Moreഭക്ഷണത്തിൽ തുപ്പി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ; പാചകവേളയിൽ ഭക്ഷണത്തിൽ തുപ്പുന്നത് ഏതുതരം ആചാരമാണ്; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
ബരാബങ്കി: ഉത്തർപ്രദേശിൽ ഭക്ഷണത്തിൽ തുപ്പിയിട്ട ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ബരാബങ്കി ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധിയാമാവു ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണു പാചകത്തിനിടെ ജീവനക്കാരൻ റൊട്ടിയിൽ തുപ്പിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയും അധികൃതർ ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഫത്തേപുർ നബിനഗറിൽ താമസിക്കുന്ന ഇർഷാദ് ആണ് അറസ്റ്റിലായത്. അടുത്തിടെ ഉത്തർപ്രദേശിലെ സഹാറൻപുർ, ബാഗ്പത് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ മലിനീകരണം തടയുന്നതിനു പുതിയ നിയമം തയാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. പാചകവേളയിൽ ഭക്ഷണത്തിൽ തുപ്പുന്നത് ഏതുതരം ആചാരമാണെന്നു ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.
Read Moreപുലർച്ചെ ഗ്യാസിന്റെ രൂക്ഷ ഗന്ധം; സ്റ്റേറൂമിൽ സൂക്ഷിച്ച തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു; രാത്രിയിൽ വൈദ്യുതി പ്രകാശിപ്പിക്കാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
എടത്വ: ചുവട് തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. തലവടി ആനപ്രമ്പാല്‍ തെക്കേകര സ്വദേശിയുടെ വീട്ടാവശ്യത്തിന് എത്തിച്ച സിലിണ്ടറിന്റെ തുരുമ്പിച്ച ചുവടുഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. ഏജന്‍സി തിങ്കളാഴ്ചയാണ് ഗ്യാസ് വീട്ടില്‍ എത്തിച്ചത്. പഴയ കുറ്റിയില്‍ ഗ്യാസ് ഉള്ളതിനാല്‍ പുതിയ സിലിണ്ടര്‍ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് വച്ചത്. ഇന്നലെ രാവിലെ അഹനീയമായ ഗ്യാസിന്റെ ഗന്ധം വീട്ടില്‍ പടരുന്നതറിഞ്ഞാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഗ്യാസിന്റെ ഗന്ധത്തിനൊപ്പം ശബ്ദവും കേട്ടതോടെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്നിന്നാണെന്ന് മനസിലാക്കി. സിലിണ്ടറിന്റെ ചുവടുഭാഗം തുരുമ്പിച്ച നിലയിലായിരുന്നു. ഈ ഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. വീട്ടുടമ സിലിണ്ടര്‍ പുറത്തിറക്കിയശേഷം ഏജന്‍സിയില്‍ വിവരം അറിയിച്ചു. ഇതിനോടകം ഗ്യാസ് വീട്ടില്‍ പടര്‍ന്നിരുന്നു. രാത്രിയില്‍ വൈദ്യുതിവിളക്ക് പ്രകാശിപ്പിക്കാതിരുന്നതും രാവിലെ അടുപ്പ് കത്തിക്കാതിരുന്നതുമാണ് വന്‍ ദുരന്തത്തില്‍നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
Read More