തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റും നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു. നാലു മുതൽ 14 വയസ് വരെ 135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറുകളിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ച ശിപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നൽകും. ഡിസംബർ മുതൽ പിഴ ഈടാക്കും. 1000 രൂപയായിരിക്കും പിഴ. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും മാറ്റം കൊണ്ടുവരുന്നത്.
Read MoreCategory: Top News
ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസിൽ ശ്രീനാഥിനെയും പ്രയാഗയെയും ചോദ്യം ചെയ്യും; ഹ… ഹ…ഹാ…ഹ… ഹി… ഹോ… ഇന്‍സ്റ്റാ സ്റ്റോറിയുമായി നടി പ്രയാഗ മാര്ട്ടിന്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും മരട് പോലീസ് ഉടന്‍ ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമാകുന്ന വിവരം. സിനിമാ താരങ്ങള്‍ക്കൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ ആഢംബര ഹോട്ടലായ ക്രൗണ്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശും(44) സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും(45) പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് പോലീസ് കേസെടുത്തത്. പിടിയിലായ ഷിഹാസിന്റെ കൈയില്‍ നിന്ന് പോലീസ് കുറഞ്ഞ അളവില്‍ കൊക്കൈന്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read Moreകെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; രണ്ട് മരണം; രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്പാടി: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (72), കണ്ടപ്പൻചാൽ സ്വദേശി കമല (64) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റ ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തുള്ള കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതെന്ന് വിവരം.
Read Moreഒരുകിലോ പന്നിയിറച്ചിക്ക് വില 400; ജീവനോടെ പന്നികളെ വാങ്ങാൻ അന്യസംസ്ഥാനത്ത് നിന്ന് വ്യാപാരികൾ കൂട്ടത്തോടെയെത്തുന്നു; പന്നികളെ കൊണ്ടുപോകാൻ ട്രെയിനിൽ പ്രത്യേക കോച്ച്
കോട്ടയം: പന്നിയിറച്ചി വില അടിക്കടി ഉയരുന്ന സാഹചര്യത്തിലും നാട്ടിലെ ഫാമുകളില്‍നിന്ന് പന്നികളെ ജീവനോടെ ട്രെയിനിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വില്പനയ്ക്ക് കൊണ്ടുപോകുന്നു. കന്യാകുമാരി-ഡിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ പന്നികളെ കൊണ്ടുപോകാന്‍ മാത്രം പ്രത്യേകം കോച്ചും ക്രമീകരിച്ചിട്ടുണ്ട്. ഈ വാഗണുകളില്‍ പന്നികള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കാന്‍ മേല്‍നോട്ടക്കാരനെയും അയയ്ക്കുന്നു. തിരുനല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി പ്രദേശങ്ങളിലെ ഫാമുകളിലെ പന്നികളെ അപ്പാടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരികളെത്തി കച്ചവടമുറപ്പിക്കുകയാണ്. ശരാശരി 150 കിലോ തൂക്കമുള്ള പന്നികളെയാണ് വില്പന. കോട്ടയം, എറണാകുളം ജില്ലയില്‍ നിന്നുള്‍പ്പെടെ തമിഴ്നാട് വ്യാപാരികളും പന്നികളെ വാങ്ങുന്നുണ്ട്. ജനവാസമേഖലകളില്‍ പന്നിഫാമുകള്‍ നടത്തുന്നതിലെ നിയമപ്രശ്നങ്ങളും പരാതികളുംമൂലം ഫാമുകളേറെയും നിലച്ചു. ഇക്കാരണത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പന്നിയിറച്ചി കിലോയ്ക്ക് 150 രൂപ വര്‍ധിച്ച് 400-410 രൂപ നിരക്കിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വില കിട്ടുമെന്നതും ഫാമുകള്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടമായി. നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് പോര്ക്കിറച്ചിക്ക്…
Read Moreനാളെയാണ് നാളെയാണ്… എളുപ്പത്തിൽ കോടീശ്വരനാകാമെന്ന പരീക്ഷണത്തിൽ മലയാളികൾ വാശിയോടെ പങ്കെടുത്തു; 80 ലക്ഷം അച്ചടിച്ച തിരുവോണം ടിക്കറ്റിൽ 70 ലക്ഷത്തോളം വിറ്റഴിഞ്ഞു
തിരുവനന്തപുരം: ഭാഗ്യ പരീക്ഷണത്തിൽ നിന്ന് മലായാളി മാറിനിന്നില്ല. തിരുവോണം ബംപർ വിൽപ്പന 70 ലക്ഷത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയി. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബംപറിന്റെ പ്രകാശനവും തിരുവോണം ബംപറിന്റെ നറുക്കെടുപ്പും നടത്തും.
Read Moreഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ലെന്ന് ഹൈക്കോടതി
കൊച്ചി: മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ലെന്നും ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി. മതവിശ്വാസം വ്യക്തിപരമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന് ഹസ്തദാനം ചെയ്ത മുസ്ലിം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രതി കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ നൗഷാദിന്റെ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്. മതവിശ്വാസ സ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടനയില്‍ വിശദമാക്കുന്നുണ്ട്. മതവിശ്വാസം പ്രചരിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാകില്ല. അതേ സന്ദേശം തന്നെയാണ് ഇസ്ലാമിലും ഉള്ളത്. മതാചാരങ്ങള്‍ പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ഖുറാന് വചനങ്ങളിലും വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ല്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തിയിരുന്നു. പങ്കെടുത്തവര്‍ക്കുള്ള സമ്മാനം നല്‍കുന്നതിനിടെ, എല്‍എല്‍ബി വിദ്യാര്ഥിനിക്കടക്കം അദ്ദേഹം ഹസ്തദാനവും നല്കി. വിദ്യാര്‍ഥിനി ഹസ്തദാനം ചെയ്ത ദൃശ്യമടക്കം ഹര്ജിക്കാരന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശരീഅത്ത് നിയമം…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റു ചെയ്തു
ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിശാൽ പ്രജാപതി(21) ആണ് അറസ്റ്റിലായത്. ഭദോഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 30 ന് വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങിയ സഹോദരി തിരിച്ചെത്തിയില്ലെന്ന് കാട്ടി കോട്വാലി പ്രദേശത്ത് താമസിക്കുന്ന ഒരു യുവാവ് ഓഗസ്റ്റ് 20 ന് പരാതി നൽകിയതായി പോലീസ് സൂപ്രണ്ട് (എസ്പി) മീനാക്ഷി കത്യായൻ പറഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രജാപതിയ്ക്കൊപ്പമാണ് അവളെ അവസാനമായി കണ്ടതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശാലിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി എവിടെയാണെന്ന് ഇയാൾ പോലീസിനോട് പറയുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തിങ്കളാഴ്ച ജയിലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.
Read Moreഅന്നാവഴി വരവിന് കാരണം… പ്രയാഗമാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിനെ ഹോട്ടൽ മുറിയിലെത്തി കണ്ടു; കൊക്കൈനുമായിപിടിയിലായ ഗുണ്ടാനേതാവുമായി താരങ്ങൾക്കെന്താണ് ബന്ധം?
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് തിരുവനന്തപുരം സ്വദേശിയായ ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരുകളും. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മുറി സന്ദർശിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസമയാണ് ഓം പ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്ന് വിവരമുണ്ടായിരുന്നു. അതേസമയം കേസിൽ ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കൈൻ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ആയില്ലെന്നാണ് കോടതി നിരീക്ഷണം.…
Read More‘തിരക്കഥയുമായി ലൊക്കേഷൻ മാറിക്കയറി സിദ്ദിഖ്’; ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ ഓഫീസ് മാറിക്കയറി; ശരിയായ സ്ഥലം പറഞ്ഞ് നൽകി അസിസ്റ്റന്റ് കമ്മീഷണർ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നടൻ സിദ്ദിഖ് എത്തിയത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ . എന്നാൽ ആ റൂമിലേക്ക് കടക്കാൻ അസിസ്റ്റന്റ് കമ്മീഷണർ അനുവദിച്ചില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടത് പോലീസ് കണ്ട്രോൾ റൂമിൽ ഹാജരാകണമെന്നാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദിഖിനെ മടക്കി അയച്ചു. പിന്നീട് രാവിലെ പത്തിന് പോലീസ് കണ്ട്രോൾ റൂമിൽ ചോദ്യം ചെയ്യാനായി സിദ്ദിഖ് ഹാജരായി. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യൽ ചൊവ്വാഴ്ചയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു…
Read Moreഎട മോനേ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്… എം.വി. രാഘവനെ ഓർമിപ്പിച്ച് അന്‍വറിനെതിരേ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇടത് വിമതന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സിപിഎം വിട്ടു പോയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെ മനോജ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. എം.വി. രാഘവന് സാധിക്കാത്തത് സാധ്യമാകുമെന്ന് സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം: എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എംവിആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എംവിആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എംവിആര്‍ ജയിലില്‍ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍ തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്കാന് ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍…
Read More