തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നു വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി. പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സംബന്ധിച്ച് ഒരു സ്വകാര്യ ചാനൽ വിവരാവകാശപ്രകാരം ചോദിച്ചതിനു പോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള മറുപടിയായാണ്, അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്. പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ എന്നീ കാര്യങ്ങളാണ് സ്വകാര്യ ചാനൽ വിവരാവകാശ ചോദ്യത്തിൽ ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി ഇപ്രകാരം: അങ്ങനെയൊരു അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂർ സിറ്റി പോലീസിന് അയച്ചുനൽകുന്നു. പൂരം മുടങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അതുസംബന്ധിച്ച് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല എന്നാണു തൃശൂർ സിറ്റി പോലീസും മറുപടിനൽകിയത്. ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ്…
Read MoreCategory: Top News
മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങി
കൊച്ചി: മലയാള സിനിമയുടെ അമ്മമുഖമായിരുന്ന നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് പൊന്നമ്മ അവസാനമായി വേഷമിട്ടത്. ഏക മകൾ ബിന്ദു യുഎസിലാണ്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. കഴിഞ്ഞ ദിവസമാണ് പൊന്നമ്മയെ സന്ദർശിച്ചശേഷം മകൾ യുഎസിലേക്ക് മടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍…
Read More“അന്‍വർ-ശശി-ജയരാജൻ’… സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടേറിയ ചർച്ച; പിണറായിക്കും എം.വി. ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; നേതാക്കളുടെ ആഡംബര ജീവിതവും ചർച്ച
കോട്ടയം: പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ കോട്ടയം ജില്ലയില്‍ പകുതിയിലേറെ പിന്നിടുമ്പോള്‍ പ്രധാന ചര്‍ച്ച പി.വി. അന്‍വര്‍ എംഎല്‍എ പുറത്തുവിട്ട ബോംബും പി. ശശിക്കെതിരേയുള്ള ആരോപണങ്ങളുമാണ്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തുടരുന്ന മൗനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും ബ്രാഞ്ച് സമ്മേളനങ്ങളിലെ തീപാറുന്ന ചര്‍ച്ചകളായി മാറി. ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉദ്ഘാടകരായി എത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ മണിക്കൂറുകളോളമാണു ചര്‍ച്ചകള്‍ നീളുന്നത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാര്‍ഷ്ട്യവും ദോഷകരമാകുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഒരു മൈക്ക് കേടായാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എന്തിനാണ് ഇത്ര ചൂടാകുന്നതെന്നാണ് പാലായിലെ ഒരു ബ്രാഞ്ച് സമ്മേളനത്തിലുയര്‍ന്ന ചോദ്യം. പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരേയും കടുത്ത വിമര്‍ശനമാണുയരുന്നത്. മന്ത്രിമാരായ വീണാ ജോർജ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവര്‍ക്കെതിരേയും വിമര്‍ശനങ്ങളുണ്ട്. ഒന്നാം പിണറായി…
Read Moreനോയിഡയിലെ കൊലപാതകം; ‘ലേഡി ഡോൺ’കാജൽ അറസ്റ്റിൽ; ജയലിൽ കഴിയുന്ന കപിലിന്റെ അഭാവത്തില്‍ ഗുണ്ടാ സംഘത്തെ നിയന്ത്രിച്ചിരുന്നത് കാജൽ
മുംബൈ: നോയിഡയിൽ എയർ ഇന്ത്യ ക്രൂ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയ്ക്ക് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്റെ പങ്കാളി അറസ്റ്റിൽ. “ലേഡി ഡോൺ’ എന്നറിയപ്പെടുന്ന കാജൽ ഖത്രിയാണ് അറസ്റ്റിലായത്. നോയിഡയിലെ ജിമ്മിൽനിന്ന് ഇറങ്ങി വരവേ എയർ ഇന്ത്യ ക്രൂ അംഗമായ സൂരജ് മാൻ (30) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും പിടിയിലായത്. ഗുണ്ടാനേതാവായ കപിൽ മാന്റെ പങ്കാളിയാണ് കാജല്‍. കപിലിന്റെ നിര്‍ദേശപ്രകാരമാണ് മറ്റൊരു ഗുണ്ടാ നേതാവായ പർവേഷ് മാന്റെ സഹോദരൻ സൂരജ് മാനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ വർഷം ജനുവരിയിലായിരുന്നു കൊലപാതകം. കപിൽ മാന്റെ പിതാവിന്റെ കൊലപാതകത്തിന് പിന്നിൽ പർവേഷ് മാൻ ആണെന്നും ഇതിന്റെ പ്രതികാരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. കപിലിന്റെ അഭാവത്തില്‍ കാജൽ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്.
Read Moreമൃദുഭാവേ ദൃഢകൃത്യേ… അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണം; എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയു ള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സന്പാദനത്തിലും കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപിക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര- വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി പുറത്തിറക്കി. അന്വേഷണസംഘത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്നു പ്രഖ്യാപിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം കവടിയാറിൽ കോടികൾ വിലമതിക്കുന്ന ഭൂമി എഡിജിപി വാങ്ങിയതും ഇതിൽ മൂന്നു നില അത്യാഡംബര കെട്ടിടം നിർമിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടാകും. എഡിജിപിക്കെതിരേ ഉയർന്ന സാന്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ച ശേഷം വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും വിജിലൻസ്…
Read Moreകിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി; നാളെയാണ് നാളെയാണെന്ന ഭാഗ്യപരീക്ഷണത്തിന് മലയാളി വാങ്ങിക്കൂട്ടിയത് 37 ലക്ഷത്തിന്റെ ഓണം ബമ്പർ; ടിക്കറ്റ് വിൽപനയിൽ മുന്നിൽ പാലക്കാട്
തിരുവനന്തപുരം: ഭാഗ്യമുണ്ടെങ്കിൽ ഓണം ബമ്പർ ഇത്തവണ എനിക്കായിരിക്കുമെന്ന ഭാഗ്യപരീക്ഷണത്തിന് മലയാളി തയാറായപ്പോൾ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
Read Moreഎല്ലാം വഴിയേ മനസിലാകും; വിദേശത്ത് നിന്ന് നടൻ ജയസൂര്യ മടങ്ങിയെത്തി; ലൈംഗീകാരോപണ കേസ് കോടതിയിലിരിക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് നടൻ
കൊച്ചി: ലൈംഗീകാരോപണം നേരിടുന്ന നടൻ ജയസൂര്യ വിദേശത്ത് നിന്ന് കൊച്ചിയിൽ മടങ്ങിയെത്തി. കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും നടൻ പറഞ്ഞു. എല്ലാം വഴിയേ മനസിലാകും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ വിശദമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ ജയസൂര്യക്കെതിരേ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു.
Read Moreകടുത്ത വയറുവേദനയുമായി പതിനാലുകാരി ആശുപത്രിയിൽ; സ്കാനിംഗിൽ കുട്ടി പൂർണ ഗർഭിണിയെന്ന് കണ്ടെത്തൽ; കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് ബന്ധുവെന്ന് പോലീസ്
കോട്ടയം: കടുത്ത വയറുവേദയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് കേട്ട് വീട്ടുകാർക്ക് ഞെട്ടൽ. പതിനാലുവയസുകാരി പൂര്‍ണ്ണ ഗര്‍ഭിണി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്കാനിംഗ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
Read Moreവീടിന് സമീപത്തിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വീട്ടമ്മയുടെ നെഞ്ചിൽ കത്തികുത്തിയിറക്കി; സംഭവം ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തി; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
പൂന്തുറ: വീടിനു സമീപത്തു സംഘം ചേര്‍ന്ന് മദ്യപിച്ചതു ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. ബീമാപളളി ബദരിയനഗര്‍ ടി.സി-71 /1415 -ല്‍ കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി കുമാരിയുടെ വീടിന് മുന്നിലായിരുന്നു സംഭവം നടന്നത്. വീടിനു മുന്നിലെ പറമ്പിലാ ണ് നാല്‍വര്‍ സംഘം മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളായ കേസിലെ ഒന്നാം പ്രതി ഷാജി, രണ്ടാംപ്രതി മാഹീന് ജോണ്സണ് (43) , മൂന്നാം പ്രതി സുല്‍ഫി, നാലാം പ്രതി വെള്ള മാഹീന് എന്നിവരാണ് അക്രമം നടത്തിയത്. മദ്യപിച്ചതു ചോദ്യം ചെയ്ത കുമാരിക്കു നേരെ രണ്ടാംപ്രതി മാഹീന് ജോണ്സണ് അശ്ലീലം കാണിച്ചതാണ് സംഘർഷത്തിനു കാരണം. സമീപവാസിയായ നന്ദു ഇതു ചോദ്യം ചെയ്തപ്പോൾ മൂന്നാം പ്രതി സുല്‍ഫി ഇരുമ്പു കമ്പി കൊണ്ട് നന്ദുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; നിയമ നടപടികളുമായി പരാതിക്കാർ മുന്നോട്ട് പോയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ 20 ചലച്ചിത്ര പ്രവർത്തകരുടെ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, പ്രത്യേക അന്വേഷണ സംഘത്തലവനായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, ഡിഐജി. അജിതാ ബീഗം മറ്റ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമാണു യോഗത്തിൽ പങ്കെടുത്തത്. ഗൗരവസ്വഭാവമുള്ള മൊഴികൾ നൽകിയ ചലച്ചിത്ര പ്രവർത്തകരായ വനിതകളെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിൽക്കണ്ടു വിവരങ്ങൾ ചോദിക്കാൻ ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും സർക്കാരിന്റെ നിർദേശപ്രകാരവും കുറ്റക്കാർക്കെതിരേ പത്തുദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനുമാണു തീരുമാനിച്ചിരിക്കുന്നത്. 3,800 ൽപരം പേജുകൾ അടങ്ങുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി ഇത്രയും പേജുകൾ വായിച്ചിരുന്നു. ഓരോ വനിത ഉദ്യോഗസ്ഥരും…
Read More