ഉ​റ​ക്ക​വും അ​വ​ധി​യു​മി​ല്ലാ​ത്ത ഷി​ഫ്റ്റ്: അ​മി​ത ജോ​ലി​ഭാ​രം മ​ക​ളു​ടെ ജീ​വ​നെ​ടു​ത്തു; നീ​തി വേ​ണ​മെ​ന്ന് അ​മ്മ; വൈ​റ​ലാ​യി ക​ത്ത്

കൊ​ച്ചി: അ​മി​ത ജോ​ലി​ഭാ​ര​മാ​ണ് ത​ങ്ങ​ളു​ടെ മ​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നു കാ​ണി​ച്ച് പൂ​നെ​യി​ലെ ഏ​ണ​സ്റ്റ് ആ​ന്‍​ഡ് യം​ഗ് ഇ​ന്ത്യ ക​മ്പ​നി (ഇ. ​വൈ ഇ​ന്ത്യ) മേ​ധാ​വി​ക്ക് മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ അ​മ്മ​യു​ടെ ക​ത്ത്. ക​ഴി​ഞ്ഞ ജൂ​ലൈ 20നാ​ണ് എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി സ്വ​ദേ​ശി​യും ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​യ അ​ന്ന സെ​ബാ​സ്റ്റ്യ(26)​നാ​ണ് താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ​ത്. ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രോ​ടു​ള്ള ന​യ​മാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും സം​ഭ​വ ശേ​ഷം നാ​ല് മാ​സ​ത്തോ​ള​മാ​യി ക​മ്പ​നി തു​ട​രു​ന്ന മ​നോ​ഭാ​വ​ത്തെ​യും കു​റി​ച്ചാ​ണ് അ​ന്ന​യു​ടെ അ​മ്മ അ​നി​ത അ​ഗ​സ്റ്റ്യ​ന്‍ ക​മ്പ​നി മേ​ധാ​വി രാ​ജീ​വ് മേ​മാ​നി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ക​ത്ത് അ​യ​ച്ച​ത്. ഇ.​വൈ അ​ന്ന​യു​ടെ ആ​ദ്യ സ്ഥാ​പ​ന​മാ​യി​രു​ന്നു. ആ​വേ​ശ​ത്തോ​ടെ​യാ​ണ് ക​മ്പ​നി​യി​ല്‍ ചേ​ര്‍​ന്ന​ത്. സ്‌​കൂ​ളി​ലും കോ​ള​ജി​ലും എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ന്ന ഇ.​വൈ​യി​ലും ഇ​വൈ​യി​ലും ക​ഠി​ന​മാ​യി ജോ​ലി ചെ​യ്തു. അ​മി​ത ജോ​ലി​ഭാ​ര​വും പു​തി​യ അ​ന്ത​രീ​ക്ഷ​വും മ​ക​ളെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ര്‍​ത്തി. മ​രി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച…

Read More

ന​മു​ക്ക് വേ​റെ വ​ഴി​യി​ല്ല​ല്ലോ മ​ക്ക​ളെ..! ബാ​റി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി​യി​ൽ ത​മ്പ​ടി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ; സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​മാ​കു​ന്നെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ

അ​മ്പ​ല​പ്പു​ഴ: ബാ​റി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ബാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് സ​മീ​പ വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. ബാ​റി​ലേ​ക്ക് ദേ​ശീ​യപാ​ത​യി​ൽനി​ന്ന് പ്ര​ധാ​ന ക​വാ​ട​മു​ണ്ട്. ഇ​തു കൂ​ടാ​തെ​യാ​ണ് ബാ​റി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള റോ​ഡി​നോ​ട് ചേ​ർ​ന്ന് ബാ​റി​ലേ​ക്ക് വ​ഴി​യു​ള്ള​ത്.      തീ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ ഘ​ണ്ടാ​ക​ർ​ണ സ്വാ​മി ക്ഷേ​ത്രം, തീ​ര​ദേ​ശ എ​ൽ​പി സ്കൂ​ൾ, നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി  സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് പ്ര​തി​ദി​നം റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ബാ​റി​ൽനി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങു​ന്ന​വ​ർ റോ​ഡി​ലാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. സാ​മൂ​ഹ്യവി​രു​ദ്ധ ശ​ല്യ​വും ഇ​വി​ടെ വ​ർ​ധി​ച്ചുവ​രി​ക​യാ​ണ്.  സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശവാ​സി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഓ​ണ​നാ​ളു​ക​ളി​ൽ ബാ​റി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​മ്മി​ൽ അ​ക്ര​മ​വും ന​ട​ന്നി​രു​ന്നു. ബാ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തീ​രാദു​രി​ത​മാ​യി​ട്ടും പോ​ലീ​സ് ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞുനോ​ക്കി​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു.  

Read More

കു​ടും​ബ​വീ​ട് വി​റ്റ​പ​ണം ന​ൽ​കി​യി​ല്ല; അ​മ്മ​യു​ടെ വ​യ​റ്റി​ലും തു​ട​യി​ലും മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ഒ​ളി​വി​ൽ​പ്പോ​യ കാ​ക്ക​രി ലി​ജോ സെ​ബാ​സ്റ്റ്യ​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

ചേ​ര്‍​ത്ത​ല: അ​മ്മ​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് അ​ർ​ത്തു​ങ്ക​ൽ കാ​ക്ക​രി ലി​ജോ സെ​ബാ​സ്റ്റ്യ​നെ(38)യാണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ടും​ബ​വീ​ട് വി​റ്റ് പ​ണം ന​ൽ​കാ​ത്ത​തി​ലെ വി​രോ​ധം നി​മി​ത്തമാ​ണ് പ്ര​തി അ​ക്ര​മം ന​ട​ത്തി​യ​ത്. ചേ​ർ​ത്ത​ല സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ലെ വീ​ട്ടി​ൽ എ​ത്തി വീ​ട്ടു​മു​റ്റ​ത്ത് ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​മ്മ മേ​ഴ്സി ആ​ന്‍റ ണി​യെ സ്റ്റീ​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. വ​യ​റി​ന്‍റെ വ​ല​തുഭാ​ഗ​ത്തും തു​ട​യി​ലും ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ മേഴ്സി ആ​ന്‍റണി​യെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പി.​ജി.​ മ​ധു, എ​സ്ഐ ഡി.​ സ​ജീ​വ്കു​മാ​ർ, എ​സ്ഐ എം.​പി. ​ബി​ജു, ടി. ​സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സേ​വ്യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്…

Read More

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ശാ​ന്‍റെ കൈ​ക്രി​യ; തോ​ന്ന്യാ​സം ചോ​ദ്യം കൗ​മാ​ര​ക്കാ​രി​യെ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു; പൂ​രം ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ ആ​ശാ​നെ കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ശാ​ന്‍റെ കൈ​ക്രി​യ. എ​ല്ലാം സ​ഹി​ച്ചി​രി​ക്കാ​ൻ അ​വ​ൾ ത​യാ​റാ​യി​ല്ല. പ​രീ​ശി​ല​ക​ന്‍റെ തോ​ന്ന്യാ​സം ചോ​ദ്യം ചെ​യ്തു. കൗ​മാ​ര​ക്കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പ​രി​ശീ​ല​ക​നാ​യ തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​റ​നെ​ല്ലൂ​ർ വ​ണ്ട​ന്നൂ​ർ ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഡ്രൈ​വിം​ഗ് പ​രീ​ശീ​ല​ന​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യോ​ട് സു​രേ​ഷ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഇ​ത് പെ​ൺ​കു​ട്ടി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി സു​രേ​ഷി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ​നെ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഊ​രൂ​ട്ട​മ്പ​ലം പൂ​രം ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ പ​രി​ശീ​ല​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ സു​രേ​ഷ്. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നാ​ല് മാ​സം മു​ൻ​പാ​ണ് ഇ​വി​ടെ പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​ത്.

Read More

ഓ​ണം വി​പ​ണി: സ​പ്ലൈ​കോ നേ​ടി​യ​ത് 123.5 കോ​ടി​യു​ടെ വി​റ്റു​വ​ര​വ്; സ​പ്ലൈ​കോ​യെ ആ​ശ്ര​യി​ച്ച​ത് 26.24 ല​ക്ഷം പേ​ര്‍

കൊ​ച്ചി: ഓ​ണം വി​പ​ണി​യി​ല്‍ മി​ക​ച്ച വ​രു​മാ​ന നേ​ട്ട​വു​മാ​യി സ​പ്ലൈ​കോ. വി​ല്പ​ന​ശാ​ല​ക​ളി​ല്‍​നി​ന്ന് 123.56 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ 14 വ​രെ​യു​ള്ള ദി​വ​സം​കൊ​ണ്ടു നേ​ടി​യ​ത്. ഇ​തി​ല്‍ 66.83 കോ​ടി രൂ​പ സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ നേ​ടി​യ​താ​ണ്. സ​ബ്‌​സി​ഡി ഇ​ത​ര ഇ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ 56.73 കോ​ടി രൂ​പ നേ​ടി. സ​പ്ലൈ​കോ പെ​ട്രോ​ള്‍ ബ​ങ്കു​ക​ളി​ലെ​യും എ​ല്‍​പി​ജി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും വി​റ്റു​വ​ര​വ് ഉ​ള്‍​പ്പെ​ടാ​തെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​മാ​സം ഇ​തു​വ​രെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 26.24 ല​ക്ഷം പേ​രാ​ണ് സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളെ ആ​ശ്ര​യി​ച്ച​ത്. ഇ​തി​ല്‍ 21.06 ല​ക്ഷം പേ​രാ​ണ് അ​ത്തം മു​ത​ല്‍ ഉ​ത്രാ​ടം വ​രെ സ​പ്ലൈ​കോ​യി​ലെ​ത്തി​യ​ത്. വ​ര​വി​ല്‍ മു​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​രം സ​പ്ലൈ​കോ 14 ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍ മാ​ത്രം 4.03 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്. സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 2.36 കോ​ടി രൂ​പ​യു​ടെ​യും സ​ബ്‌​സി​ഡി ഇ​ത​ര ഇ​ന​ത്തി​ല്‍ 1.67 കോ​ടി രൂ​പ​യു​ടെ​യും വി​റ്റു​വ​ര​വു നേ​ടി. ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍…

Read More

പ​ണി​യെ​ടു​ത്താ​ലേ ഭ​ര​ണം കി​ട്ടൂ..! ഭ​ര​ണ വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടെ​ന്ന് ക​രു​തി ഇ​രി​ക്ക​രു​ത്; ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട കാ​ല​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​യാ​നി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: പൊ​തു​യോ​ഗ​ത്തി​ന് ഇ​ണ​ങ്ങു​ന്ന നേ​താ​ക്ക​ൾ ഇ​ന്ന് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ ഇ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന രീ​തി​യും ഇ​ന്നില്ല. കോൺഗ്രസിനെ കടുത്തഭാഷയിൽ വിമർശനം. കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്‌​മ​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഭ​ര​ണ വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടെ​ന്ന് ക​രു​തി​യി​രി​ക്ക​രു​ത്. പ​ണി​യെ​ടു​ത്താ​ലേ ഭ​ര​ണം കി​ട്ടൂ. നേ​ര​ത്തെ ഒ​രു പൊ​തു​യോ​ഗ​ത്തി​നോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നോ കെ. ​ക​രു​ണാ​ക​ര​ൻ, എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​ർ മ​തി​യാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യോ പ്രി​യ​ങ്കാ ഗാ​ന്ധി​യോ വ​ര​ണം. ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട കാ​ല​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​യാ​നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ബി​ജെ​പി – സി​പി​എം ധാ​ര​ണ ഒ​രു​പാ​ട് സ്ഥ​ല​ത്തു​ണ്ട്. പാ​ല​ക്കാ​ട്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ അ​തി​ന്‍റെ സ​ത്യം അ​റി​യാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തൃ​ശൂ​രി​ല്‍ വോ​ട്ടു​ക​ള്‍ ബി​ജെ​പി കൊ​ണ്ടു​പോ​യ​ത് ന​മ്മു​ടെ വി​ദ്വാ​ന്മാ​ര്‍ ഇ​പ്പോ​ഴും അ​റി​ഞ്ഞി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സി​ന്‍റെ ലാ​സ്റ്റ് ബ​സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വിദ്യാർഥിയെ പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി കൂ​ട്ടി ര​ക്ഷ​പ്പെ​ട്ടു; അ​റ​സ്റ്റ് ചെ​യ്ത പ്ര​തി സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണു; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

പ​ഴ​യ​ങ്ങാ​ടി: 15 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 52 വ​യ​സു​കാ​ര​നെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴോം കൊ​ട്ടി​ല സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ഖാ​ദ​റി​നെ​യാ​ണ് (52) പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ബിദി​ന ആ​ഘോ​ഷ​വു​മാ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തി​യ 15 കാ​ര​നെ പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ വി​ട്ടു​പ​റ​മ്പി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി​യ കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക്ക് ദേ​ഹാ​സ്വ​ാസ്ഥ്യമു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് പ​രി​യാ​യം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി അ​ബ്ദു​ർ ഖാ​ദ​ർ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

ചേ​ച്ചി ഒ​രു ന​ഗ്ന​പൂ​ജ ചെ​യ്യ്, കു​ടും​ബ പ്ര​ശ്നം തീ​രും അ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​കും; യു​വ​തി​ക്ക് പി​ന്നാ​ലെ ന​ട​ന്ന് ന​ഗ്ന പൂ​ജ​യ്ക്ക് നി​ർ​ബ​ന്ധി​ച്ച് യു​വാ​ക്ക​ൾ; താ​മ​ര​ശേ​രി​യി​ലെ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത്

കോ​ഴി​ക്കോ‌​ട്: താ​മ​ര​ശേ​രി​യി​ൽ ന​ഗ്ന​പൂ​ജ ന‌​ത്താ​ൻ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട ര​ണ്ടു​പേ​ർ പി​ടി​യി​ൽ. അ​ടി​വാ​രം സ്വ​ദേ​ശി പ്ര​കാ​ശ​നും യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു‌​ടും​ബ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ന​ഗ്ന​പൂ​ജ ന‌​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി. യു​വ​തി​യു‌​ടെ കു​ടും​ബ​ത്തെ ഇ​ഷ്ട​പ്പെ​ട്ട​തെ​ല്ലാം സാ​ധി​ക്കാ​ൻ പൂ​ജ ചെ​യ്താ​ൽ മ​തി​യെ​ന്ന പ​റ​ഞ്ഞ് പ്ര​കാ​ശ​ൻ സ​മീ​പി​ക്കു​മാ​യി​രു​ന്നു. ഇ​തോ‌​ടെ കു​ടും​ബ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും പ​റ​ഞ്ഞു. പൂ​ജ​യ്ക്ക് സ​മ്മ​തി​ക്കാ​ത്ത​തി​നെ തു‌​ട​ർ​ന്ന് യു​വ​തി​യെ പ​ല​ദി​വ​സം പി​ന്തു​ട​ർ​ന്ന് നി​ർ​ബ​ന്ധി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വേ​ദ​ന​ക​ളും പ​രി​മി​തി​ക​ളും മ​റ​ന്ന് ​ഓ​ണ​നാ​ളി​ൽ അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു;​ പാ​ട്ടു​ക​ൾ പാ​ടി​യും ആ​ശം​സ​യ​റി​ച്ചും സ്നേ​ഹം പ​ങ്കി​ട്ടു; ക​ട്ട​സ​പ്പോ​ർ​ട്ടു​മാ​യി ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യും

കോ​​ട്ട​​യം: ദ​​യ പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ര്‍ സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​റു​​മ​​ണ്ണ് സെ​​ന്‍റ് ജോ​​ണ്‍​സ് സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ശാ​​രീ​​രി​​ക വെ​​ല്ലു​​വി​​ളി​​ക​​ള്‍ നേ​​രി​​ടു​​ന്ന​​വ​​രു​​ടെ ഓ​​ണ​​സം​​ഗ​​മം വൈ​​വി​​ധ്യ​​മാ​​യി. വീ​​ല്‍​ചെ​​യ​​റി​​ലും മു​​ച്ച​​ക്ര​​സ്‌​​കൂ​​ട്ട​​റി​​ലു​​മാ​​യി മു​​ന്നൂ​​റോ​​ളം പേ​​രെ​​ത്തി. ഇ​​വ​​രെ അ​​നു​​ഗ​​മി​​ച്ച കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്നു. വീ​​ല്‍​ചെ​​യ​​റു​​ക​​ളി​​ലും മു​​ച്ച​​ക്ര സ്‌​​കൂ​​ട്ട​​റു​​ക​​ളി​​ലു​​മി​​രു​​ന്ന് അ​​വ​​ര്‍ ഓ​​ണ​​പ്പാ​​ട്ടു​​ക​​ള്‍ പാ​​ടി, ആ​​ശം​​സ​​ക​​ള്‍ നേ​​ര്‍​ന്നു. ഇ​​വ​​രി​​ലേ​​റെ​​പ്പേ​​രും വാ​​ഹ​​ന​​ത്തി​​ലി​​രു​​ന്നു​​ത​​ന്നെ​​യാ​​ണ് ഓ​​ണ​​സ​​ദ്യ ക​​ഴി​​ച്ച​​ത്. ബ​​ന്ധു​​ക്ക​​ളും ദ​​യ വോ​​ള​​ണ്ടി​​യേ​​ഴ്‌​​സും ഇ​​വ​​ര്‍​ക്കു വി​​ഭ​​വ​​ങ്ങ​​ള്‍ വി​​ള​​മ്പി​​ന​​ല്‍​കി. ലോ​​ട്ട​​റി വ്യാ​​പാ​​രം, മാ​​ട​​ക്ക​​ട, കു​​ട​​നി​​ര്‍​മാ​​ണം, ക​​ര​​കൗ​​ശ​​ല വ​​സ്തു​​നി​​ര്‍​മാ​​ണം തു​​ട​​ങ്ങി വി​​വി​​ധ ജോ​​ലി​​ക​​ള്‍ ചെ​​യ്ത് കു​​ടും​​ബം പോ​​റ്റു​​ന്ന​​വ​​രാ​​ണ് ഇ​​വ​​രേ​​റെ​​യും. ഇ​​തി​​നും സാ​​ഹ​​ച​​ര്യ​​മി​​ല്ലാ​​തെ കി​​ട​​ക്ക​​യി​​ല്‍ വി​​ശ്ര​​മി​​ക്കു​​ക​​യും വീ​​ല്‍​ചെ​​യ​​റി​​ല്‍ ഉ​​റ്റ​​വ​​ര്‍ പു​​റ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രു​​മു​​ണ്ട്. ഓ​​ണ​​ത്തി​​നു മാ​​ത്ര​​മ​​ല്ല ക്രി​​സ്മ​​സ്, വി​​ഷു തു​​ട​​ങ്ങി വി​​വി​​ധ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലും വെ​​ല്ലു​​വി​​ളി​​ക​​ളെ മ​​റ​​ന്ന് ഇ​​വ​​ര്‍ ഒ​​ത്തു​​കൂ​​ടി വേ​​ദ​​ന​​ക​​ളും പ​​രി​​മി​​തി​​ക​​ളും മ​​റ​​ന്ന് സ​​ന്തോ​​ഷം പ​​ങ്കു​​വ​​യ്ക്കും. വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളും വ്യ​​ക്തി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും ഇ​​വ​​ര്‍​ക്കു വേ​​ണ്ട മ​​രു​​ന്നും വ​​സ്ത്ര​​വും…

Read More

ഏ​ഴ​ര​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; പു​റ​ത്തി​റ​ങ്ങാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യ​പ്പോ​ൾ പ​ൾ​സ​ർ​സു​നി​ക്ക് ചി​ക്ക​ൻ പോ​ക്സ്; പു​റ​ലോ​കം കാ​ണാ​നാ​കു​ക അ​സു​ഖം ഭേ​ദ​പ്പെ​ട്ട​ശേ​ഷ​മെ​ന്ന് അ​ധി​കൃ​ത​ർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം കി​ട്ടി​യെ​ങ്കി​ലും പു​റ​ത്തേ​ക്കു​ള്ള വ​ര​വ് ഇ​നി​യും വൈ​കും. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ പ്ര​തി​ക്ക് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ചു. സു​നി​യി​പ്പോ​ൾ ചി​കി​ത്സ​യി​ൽ. അ​സു​ഖം ഭേ​ദ​പ്പെ​ട്ട​ശേ​ഷം മാ​ത്ര​മാ​കും പു​റ​ത്തി​റ​ങ്ങു​ക​യെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് സു​നി ത​ട​വി​ലു​ള്ള​ത്. പ​ൾ​സ​ർ സു​നി​ക്ക് ചൊ​വ്വാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ഏ​ഴ​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്ക​കം വി​ചാ​ര​ണ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ എ​ന്താ​ണെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More