തിരുവനന്തപുരം: പി. വി. അൻവറിനെ ഏറ്റെടുക്കാൻ സാധിക്കില്ലന്ന് യുഡിഎഫ്. മുഖ്യമന്ത്രി കൂടി അൻവറിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് യുഡിഎഫ് തീരുമാനം. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും പാർട്ടിക്ക് വേണ്ടെന്നും യുഡിഎഫ് കൺവീനർ എം. എം. ഹസൻ വ്യക്തമാക്കി. അതേസമയം, അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും അദ്ദേഹം വിശദമാക്കി. അൻവറിനെ പിന്തുണച്ച് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ കുറിപ്പ് വൈറലായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു.
Read MoreCategory: Top News
പി.വി. അൻവര്‍ പറയുന്ന പല കാര്യങ്ങളിലും സത്യമുണ്ട്; സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം
മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാര്‍ മണ്ടേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് അന്‍വര്‍ തയാറാകുമെന്നും ഇക്ബാര്‍ മണ്ടേരി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പി.വി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്. അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തന്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്. ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു. 1. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിന്റെ…
Read Moreതൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലില്ല; കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഇല്ലന്ന് എഡിജിപി എം. ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്നും റിപ്പോർട്ടിൽ പരാമർശം. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിചയക്കുറവ് വീഴ്ചയ്ക്കിടയാക്കിയെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം. ആര്. അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.
Read Moreമണ്ണും ചാരിനിന്നവൻ..! കസേര നിലനിർത്താൻ തിരുവഞ്ചൂർ പക്ഷത്തേക്ക് വീണ്ടും ചേക്കേറി നാട്ടകം; ഡിസിസി സ്ഥാനത്തേക്ക് ചാണ്ടിയെ കയറ്റാൻ ചരട് വലിച്ച് കെസിയും; വട്ടമിട്ട് ഐ ഗ്രൂപ്പും
കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന 26നകം പൂര്‍ത്തീകരിക്കണമെന്ന് കെപിസിസി അന്ത്യശാസനം നല്കിയിരിക്കുന്നതിനിടയില് പാര്‍ട്ടിയില്‍ വീണ്ടും ചേരിമാറ്റം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശക്തമായിരുന്ന എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ഇപ്പോള്‍ രണ്ടു ഗ്രൂപ്പാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന വിഭാഗവും കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗവും. രണ്ടു ഗ്രൂപ്പുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ഇപ്പോള്‍ നിര്‍ണായക ചേരിമാറ്റമുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍ ഡിസിസി പ്രസിഡന്റായ നാട്ടകം സുരേഷ് തുടക്കത്തില്‍ ജില്ലയിലെ കോണ്‍ഗ്രസിനെ മികവുറ്റ രീതിയില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പമുള്ള എ ഗ്രൂപ്പില്‍ ചേര്‍ന്ന് നാട്ടകം സുരേഷ് ഉമ്മന്‍ചാണ്ടിയുടെ മരണത്തിനു തൊട്ടു മുമ്പ് തിരുവഞ്ചൂര്‍ ഗ്രൂപ്പ് വിട്ട് കെ.സി. ജോസഫ് നേതൃത്വം നല്കുന്ന ഗ്രൂപ്പിലെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ ഗ്രൂപ്പില്‍ നിന്നാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പില്‍…
Read Moreമുരളീധരന്റെ തോൽവിയും സുരേഷ് ഗോപിയുടെ ജയവും; തൃശൂരിൽ തോറ്റതെങ്ങനെയെന്ന് കണ്ടെത്തി കെപിസിസി അന്വേഷണ കമ്മിറ്റി; റിപ്പോർട്ടിലെ വിവരങ്ങൾക്കായി കാതോർത്ത് രാഷ്ട്രീയ കേരളം
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനുണ്ടായ കനത്ത തോൽവിയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യാ ഹരിദാസിനുണ്ടായ പരാജയവും അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ കെ. മുരളീധരന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും. റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികളെന്തെന്ന വിഷയമാകും ചർച്ച ചെയ്യുക. ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ കടുത്ത അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവായ അഭിപ്രായം. രാഷ്്ട്രീയകാര്യ സമിതി അംഗമായ കെ.സി. ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ ആർക്കെതിരേയും നടപടിക്കു ശിപാർശയില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ നേതാക്കൾക്കെതിരായ നടപടി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. തെരഞ്ഞെടുപ്പു തോൽവിയിൽ സംഘടനാവീഴ്ചയുണ്ടായെന്നാണു റിപ്പോർട്ടിൽ പറയുന്നത്. വോട്ട് ചേർക്കുന്നതിൽ വീഴചയുണ്ടായി. പോലീസ് ഇടപെടലിൽ പൂരം പ്രതിസന്ധിയുണ്ടായതു സുരേഷ് ഗോപിക്കു ഗുണം ചെയ്തു. 22ന്…
Read Moreമെമോറാണ്ട വിവാദം മാധ്യമ സൃഷ്ടിയാണ്: തെറ്റായ വാര്‍ത്ത നല്കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ട; പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരേ മുഖ്യമന്ത്രി. തെറ്റായ വാര്‍ത്ത നല്കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ടയെന്ന് പിണറായി വിജയൻ പറഞ്ഞു. തെറ്റായ വാര്‍ത്ത സാധാരണ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. എന്നാൽ അവയെല്ലാം തെറ്റാണെന്ന് വരുത്തി തീർത്ത് സർക്കാരിനെതിരേ ജനങ്ങളെ തിരിക്കുന്നതിനു വേണ്ടിയാണ് ശ്രമങ്ങൾ…
Read Moreസര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമനം; 2 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ബിജെപി നേതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ
ചേര്‍ത്തല: എയ്ഡഡ് സ്കൂളില്‍ മകള്‍ക്കു ക്ലാര്‍ക്ക് നിയമനത്തിനായി സര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമന ഉത്തരവു നല്കി 2.15 ലക്ഷം രൂപ കബളിപ്പിച്ചെന്നുകാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. ബിജെപി സംസ്ഥാന സമിതിയംഗം ആര്. ഉണ്ണിക്കൃഷ്ണനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ നടപടി തേടി ബിജെപി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. മാരാരിക്കുളം വടക്കു പഞ്ചായത്ത് 11-ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീന ഹരിദാസാണ് പരാതി നല്‍കിയത്. ബിജെപി മാരാരിക്കുളം പഞ്ചായത്തു കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് ഹരിദാസ്. 2021 ലാണ് മകള്‍ക്കു ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ആര്. ഉണ്ണികൃഷ്ണന് സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് 2.15 ലക്ഷം രൂപ സാറ എന്നു വിളിക്കുന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്കയ്യച്ചു നല്‍കിയതെന്നും പ്രീനയും ഭര്‍ത്താവ് ഹരിദാസും പത്രസമ്മേളത്തില്‍ പറഞ്ഞു. നിരവധി ആളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ചിലരുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ…
Read Moreഅജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, സൗഹൃദം തുടർന്നത് പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ; ശ്രീക്കുട്ടി
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ അജ്മലിനെതിരേ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. തന്നെ അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ. ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ അജ്മലും ശ്രീക്കുട്ടിയും ലഹരിക്കും മദ്യത്തിനും അടിമയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിക്കുകയും ചെയ്തു. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. അപകടം നടന്ന…
Read Moreഫോണിലൂടെ വാക്കേറ്റം: പിന്നാലെ നേരിട്ടെത്തി സംഘർഷം; പെൺസുഹൃത്തിന്റെ അച്ഛൻ 19കാരനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ(19) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസിൽ കീഴടങ്ങി. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ ആദ്യം വാക്കേറ്റം ഉണ്ടായി. ഈ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. അരുൺ ഇവിടെയും എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇക്കാര്യം ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷമുണ്ടായി. ഇതിനിടെ പ്രസാദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിനെ കുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പോലീസിന് മൊഴി നല്കി.
Read Moreസുപ്രീംകോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ പ്രചരിച്ചത് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്നതും പൊതുതാത്പര്യമുള്ളതുമായ കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലിൽ ഇന്നലെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണു പ്രചരിച്ചത്. ചാനലിനെതിരേ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ അക്കൗണ്ട് താത്കാലികമായി യുട്യൂബിൽനിന്ന് നീക്കം ചെയ്തു. അമേരിക്കൻ കന്പനിയായ റിപ്പിൾ ലാബ്സ് വികസിപ്പിച്ചെടുത്ത എക്സ്ആർപി എന്ന ക്രിപ്റ്റോ കറൻസിയെ പ്രചരിപ്പിക്കുന്ന വീഡിയോകളാണു ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. അമേരിക്കൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (എസ്ഇസി) നിയമപ്രശ്നങ്ങളിലേർപ്പെട്ടിരിക്കുന്ന കന്പനിയാണ് റിപ്പിൾ ലാബ്സ്. സുപ്രീംകോടതി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോകളിലൊന്നിന്റെ തലക്കെട്ട് “എസ്ഇസിയുടെ 200 കോടി ഡോളർ പിഴയ്ക്ക് റിപ്പിൾ പ്രതികരിക്കുന്നു’’ എന്നായിരുന്നു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസുകൾ 2018 മുതലാണ് സുപ്രീംകോടതി തത്സമയം സംപ്രേഷണം ചെയ്തുവരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുപ്രീംകോടതിയിലെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
Read More