അ​മ്മാ​തി​രി ഷോ​ക​ൾ വേ​ണ്ട..! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​പ്പ​ന്ത​ല്‍ കേ​ക്ക് മു​റി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല; ജ​സ്ന സ​ലീം ക്ഷേ​ത്ര പ​രി​സ​ര​ത്ത് കേ​ക്ക് മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​പ്പ​ന്ത​ലി​ൽ വീ​ഡി​യോ​ഗ്രാ​ഫി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്കും മ​റ്റ് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു​മ​ല്ലാ​തെ വീ​ഡി​യോ​ഗ്രാ​ഫി അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചി​ത്ര​കാ​രി ജ​സ്ന സ​ലീം ക്ഷേ​ത്ര പ​രി​സ​ര​ത്ത് കേ​ക്ക് മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക്ഷേ​ത്രം ന​ട​പ്പ​ന്ത​ൽ പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​രം ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സെ​ലി​ബ്രി​റ്റി​ക​ളെ അ​നു​ഗ​മി​ച്ചു​ള്ള വ്ലോ​ഗ​ർ​മാ​രു​ടെ വീ​ഡി​യോ​ഗ്രാ​ഫി​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

‘സ്ത്രീ​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മ​ല്ല, സം​ര​ക്ഷ​ണ​മാ​ണ് ന​ൽ​കേ​ണ്ട​ത്’ ; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വ​നി​താ ഡോ​ക്്ട​ർ​മാ​രെ രാ​ത്രി ഷി​ഫ്റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. സ്ത്രീ​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യ​ല്ല അ​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് പ​റ​ഞ്ഞു. ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി ഡോ​ക്്ട​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​തി​യ നി​ർ​ദേ​ശ​മി​റ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്ക് ഇ​ള​വ് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ രാ​ത്രി​യി​ലും ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സീ​നി​യ​ർ കൗ​ണ്‍​സി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​നെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു പ​റ​ഞ്ഞു. ഇ​ത്ത​രം ഹ​ർ​ജി​ക​ൾ​ക്കു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യും…

Read More

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ: ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ കു​ട്ടി​ക​ൾ​ക്കാ​യി സ്പോ​ണ്‍​സ​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് വ്യ​ക്തി​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വി​ധേ​യ​മാ​യി അ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. 2015 ലെ ​ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് സെ​ക്ഷ​ൻ 45 പ്ര​കാ​രം മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന​തും കു​ട്ടി​ക​ളെ പ​രി​ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത മാ​താ​പി​താ​ക്ക​ൾ ഉ​ള്ള​തു​മാ​യ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ ത​ര​ത്തി​ലു​ള്ള സ്പോ​ണ്‍​സ​ർ​ഷി​പ് പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​ക ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ, ക​ന്പ​നി​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നു സ്പോ​ണ്‍​സ​ർ​ഷി​പ് സ്വീ​ക​രി​ക്കു​ന്ന​തി​നു ബാ​ല​നീ​തി മാ​തൃ​കാ​ച​ട്ടം 24 പ്ര​കാ​ര​വും വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്പോ​ണ്‍​സ​ർ​ഷി​പ് സ്വീ​ക​രി​ച്ച് അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​ണു സ​ർ​ക്കാ​ർ…

Read More

ഡ​ൽ​ഹി​ക്ക് വ​നി​താ മു​ഖ്യ​മ​ന്ത്രി; കെ​ജ്‌​രി​വാ​ളി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി അ​തി​ഷി മ​ര്‍​ലേ​ന

ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി അ​തി​ഷി മ​ര്‍​ലേ​ന. അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​തി​ഷി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച​ത്. സു​ഷ​മ സ്വ​രാ​ജി​നും ക്ഷീ​ലാ ദീ​ക്ഷി​തി​നും ശേ​ഷം ഡ​ൽ​ഹി​യു​ടെ മൂ​ന്നാ​മ​ത്തെ വ​നി​താ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​തി​ഷി മ​ർ​ലേ​ന. എ​എ​പി എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, ഗോ​പാ​ൽ റാ​യി, കൈ​ലാ​ഷ് ഗെ​ലോ​ട്ട് എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ല​ത്ത് അ​തി​ഷി​യെ ആ​യി​രു​ന്നു കെ​ജ്‌​രി​വാ​ൾ ത​ന്‍റെ ചു​മ​ത​ക​ൾ ഏ​ൽ​പ്പി​ച്ച​ത്. അ​ന്ന് മു​ത​ൽ മ​ന്ത്രി​സ​ഭ​യെ ന​യി​ച്ച​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ അ​തി​ഷി​യാ​യി​രു​ന്നു.അ​തേ​സ​മ​യം, ചൊ​വ്വ വൈ​കി​ട്ട് 4.30ന് ​ലെ​ഫ്റ്റ് ഗ​വ​ർ​ണ​ർ വി. ​കെ. സ​ക്സേ​ന​യെ ക​ണ്ട് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ രാ​ജി സ​മ​ർ​പ്പി​ക്കും.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം. സു​പ്രീം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​നി​ക്ക് ആ​ദ്യ​മാ​യാ​ണു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. സു​നി​ക്ക് ജാ​മ്യം ന​ല്കു​ന്ന​തി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​ജീ​വി​ത​യ്ക്കു​നേ​രെ ഉ​ണ്ടാ​യ​ത് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​പൂ​ർ​വ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. ദീ​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. കേ​സി​ൽ നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​ൾ​സ​ർ സു​നി കോ​ട​തി​യി​ൽ വാ​ദി​ച്ചു. 2017 ഫെ​ബ്രു​വ​രി​യി​ലാ​ണു കൊ​ച്ചി​യി​ൽ പ്ര​മു​ഖ ന​ടി കാ​റി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2017 ഫെ​ബ്രു​വ​രി 23 മു​ത​ല്‍ പ​ള്‍​സ​ര്‍ സു​നി റി​മാ​ന്‍​ഡി​ലാ​ണ്.

Read More

വയനാട് ദുരന്തം: പ്രചരിക്കുന്നത് വസ്തുതാവിരുദ്ധ കണക്കുകൾ; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഇ​ന​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന ത​ര​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ദു​ര​ന്ത​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​ധി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് മെ​മ്മോ​റാ​ണ്ടം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​തി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചെ​ല​വി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ ​ക​ണ​ക്കു​ക​ളെ, ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന ത​ര​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത് അ​വാ​സ്ത​വ​മാ​ണ്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ത​യാ​റാ​ക്കി​യ മെ​മ്മോ​റാ​ണ്ട​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ളെ​യാ​ണ് ഇ​ങ്ങ​നെ തെ​റ്റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ഹാ​യം നേ​ടാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്കു തു​ര​ങ്കം വ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണി​ത്. മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ളും വ​രാ​നി​രി​ക്കു​ന്ന അ​ധി​ക ചെ​ല​വു​ക​ളും അ​ട​ക്കം ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​മാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. ആ ​മെ​മ്മോ​റാ​ണ്ട​ത്തെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് തെ​റ്റാ​യ രീ​തി​യി​ല്‍ സം​സ്ഥാ​ന…

Read More

എം ​പോ​ക്സ് രോ​ഗ​ല​ക്ഷ​ണം; വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ യു​വാ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

മ​ല​പ്പു​റം: എം ​പോ​ക്സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ സ്ര​വ സാം​പി​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള യു​വാ​വ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ​യാ​ണ് വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ യു​വാ​വി​നെ രോ​ഗ ല​ക്ഷ​ണ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​ത്.

Read More

നി​പ: സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള ഒ​രാ​ള​ട​ക്കം 49 പ​നി ബാ​ധി​ത​ർ; ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്നു

മ​ല​പ്പു​റം: നി​പ സ്ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം തി​രു​വാ​ലി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്നും സ​ർ​വേ തു​ട​രും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ന​ലെ ന​ട​ത്തി​യ സ​ർ​വേ​യി​ൽ സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള ഒ​രാ​ള​ട​ക്കം 49 പ​നി ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടി​രു​ന്നു. അതേസമയം, മ​ല​പ്പു​റം ജി​ല്ല​യി​ലും പ്ര​ത്യേ​കി​ച്ച് തി​രു​വാ​ലി, മ​മ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്ടെ​യ്മെ​ൻ്റ് സോ​ണാ​യ വാ​ർ​ഡു​ക​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Read More

മൈ​നാ​ഗ​പ്പ​ള്ളി അ​പ​ക​ടം; അ​ജ്മ​ലി​നേ​യും ഡോ. ​ശ്രീ​ക്കു​ട്ടി​യേ​യും അ​പ​ക​ട സ്ഥ​ല​ത്ത് അ​ട​ക്കം എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും, ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് വീ​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​പ​ക​ട സ്ഥ​ല​ത്ത് അ​ട​ക്കം എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​ജ്മ​ലി​നെ​യും ഡോ​ക്ട​ർ ശ്രീ​കു​ട്ടി​യെ​യും 14 ദി​വ​സ​ത്തേ​ക്ക് ശാ​സ്താം​കോ​ട്ട കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ൽ അ​ജ്മ​ലി​നും ശ്രീ​കു​ട്ടി​ക്കു​മെ​തി​രേ മ​ന​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യാ കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കാ​ർ ഓ​ടി​ച്ച​ത് അ​ജ്മ​ലാ​ണെ​ങ്കി​ലും കു​ഞ്ഞു​മോ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ക​യ​റ്റി​യി​റ​ക്കാ​ൻ ശ്രീ​ക്കു​ട്ടി പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ അ​ജ്മ​ലി​നെ പ​താ​ര​ത്ത് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ പ്ര​തി​യാ​യ ഡോ. ​ശ്രീ​ക്കു​ട്ടി​യെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി വ​ലി​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ഡോ​ക്ട​റാ​യി​രു​ന്നു ശ്രീ​ക്കു​ട്ടി. അ​തി​നി​ടെ അ​ജ്മ​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡോ. ​ശ്രീ​ക്കു​ട്ടി​യും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം പോ​ലീ​സി​ന് ല​ഭി​ച്ചു. പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ൽ,…

Read More

വ​യ​നാ​ടി​നാ​യി കൈ​കോ​ര്‍​ക്കാ​നൊ​രു​ങ്ങി സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ ബാ​ധി​ച്ച വ​യ​നാ​ട്ടി​ലെ ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സ് കൈ​കോ​ര്‍​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ പു​തി​യ കാ​മ്പ​യി​നാ​യ ‘എ​ന്‍റെ കേ​ര​ളം എ​ന്നും സു​ന്ദ​രം’ പ്ര​ചാ​ര​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​ണി​ത്. കാ​മ്പ​യി​നി​ന്‍റെ ഔ​ദ്യോ​ഗി​ക വീ​ഡി​യോ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ന്ന് പു​റ​ത്തി​റ​ക്കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വ​ലി​യ ഫോ​ളോ​വേ​ഴ്സു​ള്ള മു​പ്പ​തോ​ളം സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ഇ​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സ് ജി​ല്ല​യു​ടെ മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​കൃ​തി​യും പ്ര​ധാ​ന ഡെ​സ്റ്റി​നേ​ഷ​നു​ക​ളും അ​ട​ങ്ങു​ന്ന വീ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പോ​സ്റ്റ് ചെ​യ്യും.

Read More