തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. കോടതി വിധി ലംഘിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടിവി നടത്തിയത് സ്വീകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം…
Read MoreCategory: Top News
നിപ: മാസ്ക് നിര്‍ബന്ധം, പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല; മലപ്പുറത്തെ കണ്ടെയിന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം
മലപ്പുറം: നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. കണ്ടെയിന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. വണ്ടൂര്‍ നടുവത്ത് 24കാരൻ മരിച്ചത് നിപ ബാധിച്ചാണന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളിൽ നബിദിന ഘോഷയാത്രകൾ മാറ്റിവയ്ക്കണമെന്നും കലക്ടർ അഭ്യര്‍ഥിച്ചിരുന്നു. ആറാം തവണ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുമ്പോള്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍…
Read Moreഗർഭിണിയെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
ഭോപ്പാൽ: അഞ്ച് മാസം ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ ലാൻസ് നായിക്കാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുളിമുറി ദൃശ്യങ്ങളും നഗ്നവീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ സൈനികൻ നിർബന്ധിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പീഡനത്തെ തുടർന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയും ചെയ്തു. അതേസമയം, യുവതിയെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും തങ്ങൾ ഡേറ്റിംഗിലാണെന്നും ലൈംഗിക ബന്ധത്തെ തുടർന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടായെന്നുമാണ് സൈനികൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. യുവതിയുമായി ഒരു വർഷത്തോളമായി തനിക്ക് ബന്ധമുണ്ടെന്നും സൈനികൻ പറയുന്നു. എന്നാൽ അനുവാദമില്ലാതെ സൈനികൻ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്.
Read Moreതിരുവോണരാത്രിയിലെ അപകടങ്ങൾ; നഷ്ടമായത് അഞ്ച് ജീവനുകൾ
തിരുവനന്തപുരം: തിരുവോണരാത്രിയിൽ തിരുവനന്തപുരത്ത് ഉണ്ടായ അപകടങ്ങളിൽ അഞ്ച് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടത്തും മംഗലപുരത്തുമുണ്ടായ അപകടങ്ങളിലും രണ്ടുപേർ മരിച്ചു. മംഗലപുരം ശാസ്തവട്ടത്ത് ബൈക്കിടിച്ച് സിജു(45)ഉം കഴക്കൂട്ടത്ത് ബൈക്ക് മരത്തിലിടിച്ച് അനുരാജു(27)മാണ് മരിച്ചത്.
Read Moreമലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 151 പേര്
മലപ്പുറം: കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം അറിയിച്ചു. ഇതെത്തുടർന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് ആണോ എന്ന് സംശയിച്ചത്. തുടർന്ന് ലഭ്യമായ സാമ്പിളുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യുവാവിന്റെ സന്പർക്ക പട്ടികയിൽ151 പേരാണുള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ ഇയാൾ ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Read Moreബ്ലോക്കിലാകരുത് ഓണം; നിർദേശങ്ങളുമായി എംവിഡി
തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണം. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക എന്നിവയാണ് പ്രധാന നിർദേശം. കൂടാതെ പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവിഡി നിർദേശിച്ചു. എംവിഡി നിർദേശങ്ങൾ 1 ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക . 2 ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക . 3.ബ്ലോക്കിൽ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക4.പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.5.പീക്ക്…
Read Moreവളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന് (27) മകള്‍ ജിന്ന മറിയം (3) മകന് ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമീററ്റിൽ കെട്ടിടം തകർന്നുവീണു; 10 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 10 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകിട്ടാണ് മൂന്ന് നിലകെട്ടിടം തകർന്ന് അപകടമുണ്ടായത്. കഴിഞ്ഞയാഴ്ചയും സമാന സംഭവം സംസ്ഥാനത്തി നടന്നിരുന്നു. ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് എട്ട് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Moreലോകമെന്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ; പ്രധാനമന്ത്രി
ലോകമെന്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ കൊണ്ടാടുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്.
Read Moreകുപ്പി കൊടുത്തില്ലെങ്കിൽ ജീവനക്കാരുടെ ആരോഗ്യം ഹാനികരമാകും; ബെവ്കോ ഔട്ട്ലെറ്റിൽ സമയം കഴിഞ്ഞും പോലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ മർദിച്ചെന്ന് പരാതി
മലപ്പുറം: എടപ്പാള്‍ കണ്ടനകം ബവ്റിജസ് ഔട്ട്ലെറ്റില് പോലീസുകാരുടെ അതിക്രമമെന്ന് പരാതി. പ്രവർത്തന സമയം കഴിഞ്ഞ് രാത്രി 9:30ക്ക് പോലീസുകാര്‍ക്ക് മദ്യവില്‍പ്പന നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ മർദിച്ചെന്നാണ് ആരോപണം. കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മര്‍ദനമേറ്റത്. ഇയാള്‍ നിലവില്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങരക്കുളം സ്റ്റേഷനിലെ പോലീസുകാരാണ് മര്‍ദിച്ചതെന്ന് ഇയാൾ ആരോപിച്ചു. പല ദിവസങ്ങളിലും സമയപരിധി കഴിഞ്ഞ് പോലീസുകാര്‍ ഇവിടെനിന്ന് മദ്യം വാങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More