കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്റെ മാത്രമാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലൈംഗിക ചൂഷണമുണ്ടായിട്ടുണ്ടോയെന്ന് മാത്രമാണ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായവരോട് അംഗങ്ങള്‍ ആരാഞ്ഞത്. അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോ ബുദ്ധിമുട്ടുകളെക്കുറിച്ചോ ചോദിച്ചിട്ടില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികളുടെ ഫോണ്‍നമ്പര്‍ കൈമാറിയിട്ടും അവരെ കേള്‍ക്കാള്‍ കമ്മിറ്റി താത്പര്യം കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും സംഘടനകളില്‍നിന്നും താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായത്. സിനിമാ മേഖലയിലെ തൊഴിലിടത്ത് സ്ത്രീകള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ മേഖലയിലുള്ള സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം പോലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Read MoreCategory: Top News
ഗോവിന്ദാ… ഗേവിന്ദാ… തന്റെ കീഴടങ്ങൽ പാർട്ടിക്ക് മുന്നിൽ മാത്രം; മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പ്; അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിന് കലക്കൻ മറുപടി നൽകി എംഎൽഎ
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു പാർട്ടി സെക്രട്ടറിയെ കണ്ടത്. ഇന്ന് രാവിലെ 8.30ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തുടർന്ന് മാധ്യമങ്ങളെ കണ്ട അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ആരുടെ മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയെന്നും അറിയിച്ചു. കള്ള അന്വേഷണം നടത്തി തന്നെ ആരും ഒതുക്കാമെന്ന് വിചാരിക്കേണ്ട. പാർട്ടിക്കും ദൈവത്തിനും മുൻപാകെ മാത്രമെ കീഴടങ്ങുകയുള്ളു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ടെന്ന ആരോപണവും അൻവർ ഉയർത്തി. എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ നടക്കുന്ന അന്വേഷണം വഴി തെറ്റിയാൽ ഇടപെടും. പോലീസിലെ ലോബിക്ക്…
Read Moreനിവിൻ പോളി പറയുന്നത് പച്ചക്കള്ളം; അതിക്രമം ഉണ്ടായത് ദുബായിയിൽ വച്ച്; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ദിവസങ്ങളോളം; നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി പോലീസ്
ഇടുക്കി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നേരത്തെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി. ശ്രേയ എന്ന ആളാണ് ഇവരെ പരിചയപ്പെടുത്തിയത്. നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്നും സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന…
Read More“അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല’: ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ലെന്ന് നടി പത്മപ്രിയ
കൊച്ചി: ഭാരവാഹികള്‍ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പത്മപ്രിയ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. പവര്‍ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട്…
Read Moreഞാനൊരു സഖാവ്, പൊട്ടിച്ചതെല്ലാം ഉണ്ടയില്ലാവെടി… മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയെത്തിയ അൻവർ പറഞ്ഞത് എല്ലാം പാർട്ടി അന്വേഷിക്കട്ടെയെന്ന്; പരസ്യപ്രതികരങ്ങൾ പിണറായി വിലക്കിയെന്ന് സൂചന
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാർ അടക്കമുള്ളവർക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി പി.വി.അന്‍വര്‍ എംഎല്‍എ. ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു. ആദ്യഘട്ടത്തിലെ തന്റെ റോള്‍ കഴിഞ്ഞു. ഇനി പാര്‍ട്ടി സെക്രട്ടറിക്കുകൂടി പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നൽകിയതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. പോലീസിലെ പുഴുക്കുത്തുകള്‍ തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത്. താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറും. എം.ആര്.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്ന് പറയേണ്ടത് താനല്ല. അത് പാര്‍ട്ടി തീരുമാനിക്കട്ടെ. അന്വേഷണം ഇനി എങ്ങനെ…
Read Moreമാസ്കിട്ട ഒരാളും ഇങ്ങോട്ട് കയറണ്ട… മാസ്ക്കിട്ട കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി സൂപ്പർമാർക്കറ്റുകൾ; മാസ്കിട്ടെത്തി ഒരു മാസത്തിനിടെ മോഷ്ടിച്ചത് 3 ലക്ഷത്തിന്റെ സാധനങ്ങൾ
ബംഗളൂരു: മാസ്ക്കിട്ട കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടി കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരു.നഗരത്തിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മാസ്ക് ധരിച്ചെത്തി മോഷണം നടത്തുന്നതു പതിവായിരിക്കുകയാണെന്ന് വിവിധ സൂപ്പർമാർക്കറ്റ് നടത്തിപ്പുകാർ പറയുന്നു. വൻകിട സൂപ്പർ മാർക്കറ്റുകളെ അപേക്ഷിച്ചു ചെറുകിട കടകളിലാണു മോഷണം കൂടുതലായും നടക്കുന്നത്. മാസ്ക് ധരിക്കാത്തവർക്കു പ്രവേശനം വിലക്കിയിരുന്ന ബംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്. കോവിഡിനു ശേഷം മോഷ്ടാക്കളും കുറ്റവാളികളും മാസ്ക് മറയായി മാറ്റിയിരിക്കുകായണ്. ഒരു മാസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ വരെ തങ്ങളുടെ കടയിൽനിന്നു മോഷണം പോയിട്ടുണ്ടെന്നു നഗരത്തിലെ സൂപ്പർ മാർക്കറ്റ് മാനേജർ പറയുന്നു. ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കള്‍ സാധനങ്ങള്‍ കടത്തുന്നത്. വലിയ സൂപ്പർമാർക്കറ്റുകളില്‍ ബാഗുകള്‍ അകത്തേക്കു കയറ്റില്ല. എന്നാല്‍ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങൾ വാങ്ങി മോഷ്ടാക്കള്‍ സ്ഥാപനത്തില്‍നിന്നു മടങ്ങും. അതുകൊണ്ടു…
Read More‘മഴ കനത്താൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത’; മുൻകരുതൽ വേണമെന്ന് ഗവേഷകർ
കൽപ്പറ്റ: മഴ കനത്താൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. . മണ്ണ് ഉറയ്ക്കാത്തതിനാൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യതയുണ്ട്. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരം ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നതിനു കാരണമാകും. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ഹൾ പരയുന്നത്. അതിനാൽ മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ അറിയിച്ചു.
Read Moreഅച്ഛൻ എതിർത്തിട്ടും മകൾ പ്രണയം തുടർന്നു; അനുസരണക്കേട് കാട്ടിയ മകളെ വെട്ടിനുറുക്കി; കൊന്നത് മറ്റുമക്കൾ വഴിതെറ്റാതിരിക്കാനെന്ന് അറസ്റ്റിലായ പിതാവ്
ലക്നോ: പ്രണയബന്ധത്തിന്റെ പേരിൽ മകളെ വെട്ടികൊന്ന് പിതാവ്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിട്ടും കലിപ്പടങ്ങാതെ മകളെ വെട്ടിനുറുക്കി. ഉത്തർപ്രദേശിലെ മോത്തിപുർ ലക്ഷ്മൺപൂർ മതേഹി ഗ്രാമത്തിലാണ് നടക്കുന്ന സംഭവം. അച്ഛനെ ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടത് പതിനേഴുകാരി. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പിതാവ് നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം ഒഴിയണമെന്ന് അച്ഛന് പലതവണ പറഞ്ഞിട്ടും മകൾ അനുസരിച്ചില്ല. പിന്നെസ ബന്ധം തുടരുന്നതറിഞ്ഞ നയീം ഖാൻ, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകളുടെ കഴുത്ത് മുറിച്ചു മാറ്റുകയായിരുന്നു. എന്നിട്ടും കലിയടങ്ങാതി തലയും കൈകളും കാലുകളും മുറിച്ചുമാറ്റി. ഇതേ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടായിരുന്നുവെന്നും മുമ്പ് രണ്ട് തവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മോത്തിപൂർ, നൻപാറ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയെന്നും പോലീസ് അറിയിച്ചു. മകളുടെ പെരുമാറ്റം മറ്റ്…
Read Moreഒറ്റുപോയി, വനംവകുപ്പ് പറന്നെത്തി; വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്നുകറിവച്ചു; ദേശീയ പക്ഷിയെ കൊന്ന കണ്ണൂരുകാരൻ തോമസിനെ അകത്താക്കി ഉദ്യോഗസ്ഥർ
കണ്ണൂർ: വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി തോമസ് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് മയിലിന്റെ ഇറച്ചിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മയിലിനെ മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തി പിടിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Read Moreനവജാത ശിശുവിന്റെ കൊലപാതകം: കുഞ്ഞിനെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്; കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്ത് കത്തിക്കാനും ശ്രമിച്ചു
ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ ആശയുടെ സുഹൃത്ത് രതീഷാണെന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിൽ ഭർത്താവ് ആണെന്ന വ്യാജേന ഇയാൾ കൂട്ടിരിപ്പുകാരനായി നിന്നു. തുടർന്ന് കുഞ്ഞിനെ വീട്ടിൽ എത്തിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 31 നായിരുന്നു അമ്മയും കുഞ്ഞും ആശുപത്രി വിട്ടത്. പിന്നാലെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി. ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ വീട്ടിലെത്തി കൊലനടത്തുകയും ചെയ്തു. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. ഭർത്താവിനോട് കുഞ്ഞ് രതീഷിന്റേതാണെന്ന് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞിരുന്നെന്നും മൊഴിയുണ്ട്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ആണ് സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് കുഞ്ഞിന്റെ…
Read More