ആഹാ അന്തസ്! പാ​നി പൂ​രി ഒ​രു അ​ഡി​ക്ഷ​നാ​ണ്, ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ഇ​ത് ക​ഴി​ക്കു​മെ​ന്ന് യു​വ​തി: ജ​പ്പാ​ൻ​കാ​രി​യു​ടെ ഇ​ഷ്ട വി​ഭ​വം ഇ​ന്ത്യ​ൻ പാ​നി പൂ​രി

ജാ​പ്പ​നീ​സ് യു​വ​തി​ക്ക് പാ​നി പൂ​രി​യോ​ടു​ള്ള സ്നേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ ജ​ന​പ്രീ​തി​യും ബി​സി​ന​സ് വ​ഴി​ക​ളും പു​ത്ത​ൻ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ഹ​ർ​മീ​സ് എ​ന്ന യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ത​നി​ക്ക് ഇ​ന്ത്യ​ൻ വി​ഭ​വ​മാ​യ പാ​നി പൂ​രി​യോ​ടു​ള്ള ഇ​ഷ്ട​ത്തെ​ക്കു​റി​ച്ചാ​ണ് മ​ന​സ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

അ​ത്ര​മേ​ൽ ഇ​ഷ്ട​മാ​യ​തു​കൊ​ണ്ട്, യാ​ത്ര​പോ​കു​ന്ന സ​മ​യ​ത്ത് വ​ഴി​യ​രി​കി​ൽ നി​ന്ന് ക​ഴി​ക്കു​ന്ന ഒ​രു പ്ര​തീ​തി ല​ഭി​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​ണെ​ന്നും, താ​ൻ ഒ​രു പാ​നി പൂ​രി ക​ട തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്ന​താ​യ് ഹ​ർ​മീ​സ് പ​റ​യു​ന്നു​ണ്ട്.

ത​നി​ക്കും ഫാ​സ്റ്റ് ഫു​ഡ് ഒ​ന്നും ഇ​ഷ്ട​മി​ല്ലാ​ത്ത ത​ന്‍റെ ഭ​ർ​ത്താ​വി​നും പാ​നി​പൂ​രി​യോ​ട് എ​ന്താ​ണ് ഇ​ത്ര സ്നേ​ഹ​വും, താ​ത്പ​ര്യ​വും എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഇ​ത് ഒ​രു അ​ഡി​ക്ഷ​നാ​ണെ​ന്നും താൻ ആഴ്ചയിലൽ രണ്ട് വട്ടം ഇത് കഴിക്കുമെന്നും ഹ​ർ​മീ​സ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ നാ​ല്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ പാ​നി പൂ​രി​യെ​ക്കു​റി​ച്ച് അ​റി​യാ​തെ ജീ​വി​ച്ച​തി​ൽ സ​ങ്ക​ട​മു​ണ്ടെ​ന്നും ഹ​ർ​മീ​സ്, സെ​ൻ​ട്ര​ൽ ടോ​ക്കി​യോ​യി​ൽ ജീ​വി​ക്കു​ന്ന ത​നി​ക്ക് റോ​ഡ​രി​കി​ൽ നി​ന്ന് പാ​നി പൂ​രി ക​ഴി​ക്കു​ന്ന​ത് വ​ല്ലാ​തെ വി​ഷ​മ​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും ആ​രും അ​ങ്ങ​നെ ക​ഴി​ക്കാ​റി​ല്ലെ​ന്നും ഹ​ർ​മീ​സ് വെ​ളി​പെ​ടു​ത്തു​ന്നു.

പ​ല ഇ​ന്ത്യ​ക്കാ​രും ഹ​ർ​മീ​സി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി. മ​റ്റ് പ​ല വി​ഭ​വ​ങ്ങ​ളെ​യും ക​ഴി​ച്ച് നോ​ക്കാ​ൻ അ​ഭി​പ്രാ​യ​പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും സ്നേ​ഹ​വു​മാ​ണ് പോ​സ്റ്റി​ന് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

 

 

 

 

Related posts

Leave a Comment