മ​ല​യാ​ള സി​നി​മ അ​ട​ക്കി വാ​ഴു​ന്ന​ത് മാ​ഫി​യ സം​ഘം; സ്ത്രീ​ക​ൾ നേ​രി​ടു​ന്ന​ത് ക​ടു​ത്ത ലൈം​ഗി​ക ചൂ​ഷ​ണ​വും വി​വേ​ച​ന​വും; റി​പ്പോ​ർ​ട്ടി​ൽ പ​ല പ്ര​മു​ഖ ന​ട​ൻ​മാ​രു​ടെ പേ​രു​ക​ൾ; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്ത്. 233 പേ​ജു​ക​ളു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കൈ​മാ​റി​ല്ലെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്ന വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കും. 49 ാം പേ​ജി​ലെ 96 ാം പാ​ര​ഗ്രാ​ഫ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ല. 81 മു​ത​ൽ 100 വ​രെ​യു​ള്ള പേ​ജു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. സി​നി​മാ സെ​റ്റു​ക​ളി​ൽ സ്ത്രീ​ക​ൾ ക​ടു​ത്ത വി​വേ​ച​ന​വും ലൈം​ഗി​ക ചൂ​ഷ​ണ​വും നേ​രി​ടു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ചൂ​ക്ഷ​ണം ചെ​യ്യു​ന്ന​വ​രി​ൽ നി​ർ​മാ​താ​ക്ക​ളും പ​ല പ്ര​ധാ​ന ന​ട​ൻ​മാ​രു​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​വ​സ​രം കി​ട്ടാ​ൻ ന​ടി​ക​ൾ പ​ല വി​ട്ടു വീ​ഴ്ച​യ്ക്കും ത​യാ​റാ​ക​ണം. അ​ത്ത​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​വ​ർ കോ​ഡ് പേ​രു​ക​ൾ. കോ​പ്പ​റേ​റ്റിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ൾ എ​ന്നാ​ണ് അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള സി​നി​മ നി​യ​ന്ത്രി​ക്കു​ന്ന​ത് മാ​ഫി​യ സം​ഘം. അ​തി​നെ​തി​രേ പ​രാ​തി​പ്പെ​ടാ​ൻ ആ​ർ​ക്കും ധൈ​ര്യ​മി​ല്ല. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നെ​തി​രേ പ​രാ​തി​പ്പെ​ട്ടാ​ൽ പ​രി​ണി​ത​ഫ​ലം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും മൊ​ഴി​ക​ളു​ണ്ട്. ഫീ​ൽ​ഡി​ൽ…

Read More

ഓ​ണ​പ്പ​രി​പാ​ടി​ക​ൾ റ​ദ്ദാ​കു​ന്നു; സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​ർ ആ​ശ​ങ്ക​യി​ൽ; വ​യ​നാ​ട് ജ​ന​ത​യെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​തി​നൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ ഞ​ങ്ങ​ളെ​ക്കൂ​ടി ഓ​ർ​ക്ക​ണ​മെ​ന്ന് ക​ലാ​കാ​ര​ൻ​മാ​ർ

തൊ​ടു​പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ ഓ​ണ​ക്കാ​ല​ത്തു ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ സ്റ്റേ​ജ് ക​ലാ​കാ​രന്മാ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വി​ധ ക്ല​ബ്ബുക​ളും സം​ഘ​ട​ന​ക​ളും ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കു​ന്ന​ത്. ആ​ഘോ​ഷം ഒ​ഴി​വാ​ക്കി അ​തി​നാ​യു​ള്ള തു​ക വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​ണ് പ​ല സം​ഘ​ട​ന​ക​ളും ത​യാ​റെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ ബു​ക്ക് ചെ​യ്തി​രു​ന്ന ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ പ​ല​രും റ​ദ്ദാ​ക്കി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഓ​ണ​പ്പ​രി​പാ​ടി​ക​ൾ സ്വ​പ്നം ക​ണ്ടി​രു​ന്ന സ്റ്റേ​ജ് ക​ലാ​കാ​രന്മാ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യിലു​ള്ള​വ​ർ നി​രാ​ശ​യി​ലാ​ണ്. മേ​യ് പ​കു​തി​യോ​ടെ ഉ​ത്സ​വ​കാ​ലം അ​വ​സാ​നി​ച്ചാ​ൽപി​ന്നെ ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​തീ​ക്ഷ പു​തി​യ സീ​സ​ണ്‍ തു​ട​ങ്ങു​ന്ന ഓ​ണ​ക്കാ​ല​ത്താ​ണ്. സീ​സ​ണ്‍ പ്രോ​ഗ്രാ​മി​ൽനി​ന്നു മി​ച്ചം പി​ടി​ച്ച​തും പ​ല​രി​ൽ നി​ന്നു ക​ടം വാ​ങ്ങി​യ​തുംകൊ​ണ്ടാ​ണ് ഇ​തി​നി​ട​യി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ പ​ല ക​ലാ​കാ​രന്മാ​രും കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ക്കാ​നി​ട​യു​ണ്ടാ​യി​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്ന്…

Read More

പു​ന്ന​മ​ട​യി​ൽ മു​ഴ​ങ്ങു​മോ ആ​ർ​പ്പോ വി​ളി​ക​ൾ…. പ​വ​ലി​യ​ൻ പൊ​ളി​ച്ചു തു​ട​ങ്ങി; നെ​ഹ്റു​ട്രോ​ഫി ന​ട​ന്നി​ല്ലെ​ങ്കി​ൽ ക​ട​ത്തി​ൽ മു​ങ്ങി​ത്താ​ഴും; ആ​ശ​ങ്ക​യി​ൽ ബോ​ട്ട് ക്ല​ബു​ക​ൾ

കു​​മ​​ര​​കം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​​ള്ളം​​ക​​ളി​​ക്കാ​​യി നി​​ർ​​മി​​ച്ച പു​​ന്ന​​മ​​ട​​യി​​ലെ താ​​ത്കാ​​ലി​​ക പ​​വ​​ലി​​യ​​ൻ പൊ​​ളി​​ച്ചു​​തു​​ട​​ങ്ങി. ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ലെ താ​​ത്കാ​​ലി​​ക പ​​വലി​​യ​​ന്‍റെ നി​​ർ​​മാ​​ണം ഏ​​റെ പി​​ന്നി​​ട്ട​​പ്പോ​​ഴാ​​യി​​രു​​ന്നു വ​​ള്ളം​​ക​​ളി മാ​​റ്റി​​വ​​ച്ചെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്.പ​​വലി​​യ​​ൻ നി​​ർ​​മി​​ക്കാ​​ൻ കോ​​ഴി​​ക്കോ​​ടു​​ള്ള ഒ​​രു ഏ​​ജ​​ൻ​​സി​​ക്കു 14 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണു ക​​രാ​​ർ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. അ​​വ​​സാ​​ന​​ഘ​​ട്ട മി​​നു​​ക്കു​​പ​​ണി​​ക​​ൾ ഒ​​ഴി​​കെ​​യെ​​ല്ലാം പു​​ന്ന​​മ​​ട​​യി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രു​​ന്നു. ഒ​​രാ​​ഴ്ച​​യി​​ല​​ധി​​ക​​മാ​​യി അ​​തെ​​ല്ലാം അ​​വി​​ടെ​​ത്ത​​ന്നെ സൂ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ഇ​​നി വ​​ള്ളം​​ക​​ളി ന​​ട​​ത്തി​​യാ​​ൽ ഇ​​തേ ഏ​​ജ​​ൻ​​സി​​ക്കു​​ത​​ന്നെ ക​​രാ​​ർ ന​​ൽ​​കാ​​നാ​​ണു സാ​​ധ്യ​​ത​​യെ​​ങ്കി​​ലും നി​​ല​​വി​​ലു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം ന​​ൽ​​കേ​​ണ്ടി​​വ​​രും. ട്രാ​​ക്ക് തി​​രി​​ച്ച​​റി​​യാ​​ൻ വെ​​ള്ള​​ത്തി​​ൽ ഉ​​റ​​പ്പി​​ച്ച കു​​റ്റി​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ബോ​​ട്ടു​​ക​​ൾ ഇ​​ടി​​ച്ചു ത​​ക​​ർ​​ന്നി​​ട്ടു​​ണ്ട്. നാ​​ലു ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണു ട്രാ​​ക്കി​​ൽ കു​​റ്റി​​ക​​ൾ ഉ​​റ​​പ്പി​​ക്കാ​​നും ദൂ​​ര​​ദ​​ർ​​ശ​​ൻ കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ തൂ​​ണു​​ക​​ളി​​ൽ പ്ലാ​​റ്റ്ഫോം നി​​ർ​​മി​​ക്കാ​​നും ക​​രാ​​ർ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഇ​​തി​​ൽ കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കാ​​നു​​ള്ള പ്ലാ​​റ്റ്ഫോ​​മി​​ന്‍റെ മു​​ക​​ൾ​​ഭാ​​ഗം മാ​​ത്ര​​മേ നി​​ർ​​മി​​ക്കാ​​ൻ ബാ​​ക്കി​​യു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. അ​​തി​​നാ​​ൽ ഇ​​വ​​ർ​​ക്കും ക​​രാ​​ർ പ്ര​​കാ​​ര​​മു​​ള്ള…

Read More

മോ​ടി അ​ത്ര പോ​രാ…​അ​ഞ്ചു മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​നു​മ​തി; മ​ൻ​മോ​ഹ​ൻ ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കാ​ൻ മ​ന്ത്രി​മാ​രില്ല; വാ​ട​ക വീ​ടു​ക​ളി​ൽ ചേക്കേറി മന്ത്രിമാർ

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട്, ക​വ​ടി​യാ​ർ മേ​ഖ​ല​യി​ലെ അ​ഞ്ചു മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​നു​മ​തി ന​ൽ​കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി താ​മ​സി​ക്കു​ന്ന സാ​ന​ഡു, പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ റോ​സ് ഹൗ​സ്, ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ തൈ​ക്കാ​ട് ഹൗ​സ്, മു​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ൻ​മോ​ഹ​ൻ ബം​ഗ്ലാ​വ്, ക​വ​ടി​യാ​ർ ഹൗ​സ് തു​ട​ങ്ങി​യ മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ രാ​ജ്ഭ​വ​നു സ​മീ​പ​മു​ള്ള മ​ൻ​മോ​ഹ​ൻ ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കാ​ൻ മ​ന്ത്രി​മാ​രി​ൽ പ​ല​രും ത​യാ​റാ​കുന്നില്ല​ല്ല. ഇ​തി​നാ​ൽ ഇ​ത് പ​ല​പ്പോ​ഴും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഏ​താ​നും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്പോ​ഴും മ​ന്ത്രി​മാ​ർ പ​ല​രും വ​ൻ​തു​ക മു​ട​ക്കി വാ​ട​ക വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്രാ​ഥ​മി​ക​മാ​യ തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മ​റ്റു മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ ന​ന്ത​ൻ​കോ​ടു​ള്ള ക്ലി​ഫ് ഹൗ​സ് കോ​ന്പൗ​ണ്ടി​ലും ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് കോ​ന്പൗ​ണ്ടി​ലും രാ​ജ്ഭ​വ​നു സ​മീ​പ​ത്തു​മാ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Read More

പ​ടി​പ​ടി​യാ​യി കേ​റി​വാ..​വാ…! പാ​ര്‍​ട്ടി ഫ​ണ്ട് തി​രി​മ​റി കേ​സി​ൽ പി.​കെ. ശ​ശി​യെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കി; ഇനി വെ​റും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ​മാ​ത്രം

പാ​ല​ക്കാ​ട്: പാ​ര്‍​ട്ടി ഫ​ണ്ട് തി​രി​മ​റി കേ​സി​ല്‍ കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ൻ പി.​കെ. ശ​ശി​ക്കെ​തി​രേ സി​പി​എം ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണു ന​ട​പ​ടി. ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും നീ​ക്കി. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മാ​ണ​ഫ​ണ്ടി​ല്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച​ത്. പി.​കെ. ശ​ശി അ​ധ്യ​ക്ഷ​നാ​യ യൂ​ണി​വേ​ഴ്‌​സ​ല്‍ കോ​ള​ജ് നി​യ​മ​ന​ത്തി​ലും ക്ര​മ​ക്കേ​ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ പി.​കെ. ശ​ശി​ക്ക് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വം മാ​ത്ര​മാ​യി.

Read More

കോ​ൽ​ക്ക​ത്ത ബ​ലാ​ത്സം​ഗ കൊ​ല: മൃ​ത​ദേ​ഹം ധൃ​തി​യി​ൽ സം​സ്ക​രി​ച്ചെ​ന്ന് വ​നി​താ ഡോ​ക്‌​ട​റു​ടെ പി​താ​വ്

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 31കാ​രി​യാ​യ ട്രെ​യി​നി ഡോ​ക്‌​ട​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ച്ഛ​ൻ. മ​ക​ളു​ടെ മൃ​ത​ദേ​ഹം ധൃ​തി​പി​ടി​ച്ച് സം​സ്ക​രി​ച്ച​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ക്രെ​മ​റ്റോ​റി​യ​ത്തി​ൽ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കാ​ൻ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന​മെ​ത്തി​ച്ച മ​ക​ളു​ടെ മൃ​ത​ദേ​ഹം ആ​ദ്യം​ത​ന്നെ ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ രീ​തി​യി​ൽ താ​ൻ അ​തൃ​പ്ത​നാ​ണ്. അ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്‌​ട​പ​രി​ഹാ​രം നി​ര​സി​ച്ച​ത്. നി​ല​വി​ൽ സി​ബി​ഐ ന​ട​ത്തി​വ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലും ത​നി​ക്കു വി​ശ്വാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ളു​ടെ കൊ​ല​യാ​ളി​ക​ളെ​യെ​ല്ലാം നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ന്നാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്‌​ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് വ​നി​താ​ഡോ​ക്‌​ട​റു​ടെ അ​മ്മ​യും പ​റ​ഞ്ഞു.

Read More

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ വാ​യ്പ: ബാ​ങ്കേ​ഴ്സ് സ​മി​തി അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​യി​ൽ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മോ? അ​തോ ആ​റു​മാ​സ​ത്തേ​യ്ക്കു മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​മോ? വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ലെ വാ​യ്പ​ക​ളു​ടെ കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രും. രാ​വി​ലെ 10.30നു ​ചേ​രു​ന്ന എ​സ്എ​ൽ​ബി​സി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ 10,000 രൂ​പ​യി​ൽ നി​ന്ന് ഒ​രു ബാ​ങ്ക് വാ​യ്പ തി​രി​ച്ചു പി​ടി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ ന​ട​പ​ടി ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി. ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്ത തു​ക പി​ടിച്ച ​ബാ​ങ്കി​ന്‍റെ ന​ട​പ​ടി റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ഇ​ക്കാ​ര്യ​വും…

Read More

ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത: മൂ​ന്നു ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മൂ​ന്നു ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. 20ന് ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​ഗ​സ്റ്റ് 20നും ​ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 21നും ​യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Read More

ഒ​ന്നാ​മ​താ​യി വീ​ണ്ടും കേ​ര​ള ടൂ​റി​സം; ബേ​പ്പൂ​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഐ​സി​ആ​ര്‍​ടി അ​വാ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: ഐ​സി​ആ​ർ​ടി ഇ​ന്ത്യ ചാ​പ്റ്റ​റി​ന്‍റെ 2024 ലെ ‘​ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം അ​വാ​ർ​ഡു​ക​ൾ’ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള ടൂ​റി​സം ഒ​ന്നാം സ്ഥാ​ന​ത്ത്. കേ​ര​ള ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന ബേ​പ്പൂ​ര്‍ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യ​ത്. ആ​ഗ​സ്റ്റ് 30 മു​ത​ൽ 31 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് അ​വാ​ർ​ഡ് കൈ​മാ​റും. സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് ടൂ​റി​സം മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്.  കേ​ര​ള ടൂ​റി​സ​ത്തി​ന് ഐ​സി​ആ​ർ​ടി ഗോ​ൾ​ഡ് അ​വാ​ർ​ഡ് ല​ഭി​ച്ച വി​വ​രം സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ക്കു​ന്നു. എം​പ്ലോ​യിം​ഗ് ആ​ന്‍റ് അ​പ് സ്കി​ല്ലിം​ഗ് ലോ​ക്ക​ൽ ക​മ്യൂ​ണി​റ്റി എ​ന്ന കാ​റ്റ​ഗ​റി​യി​ൽ ബേ​പ്പൂ​ർ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ജ​ന​കീ​യ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

പ​ലി​ശ സം​ഘ​ത്തി​ന്‍റെ ക്രൂ​രമ​ർ​ദ​നം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: പ​ലി​ശ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ മ​രി​ച്ചു. പാ​ല​ക്കാ​ട് കു​ഴ​ല്‍​മ​ന്ദം ന​ടു​ത്ത​റ വീ​ട്ടി​ല്‍ കെ. ​മ​നോ​ജ് (39) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​ർ രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഈ​മാ​സം ഒ​ന്‍​പ​തി​ന് കു​ള​വ​ന്‍​മു​ക്കി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കാ​ര്‍ മ​നോ​ജി​നെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. ക​ടം​ന​ല്‍​കി​യ പ​ണം തി​രി​ച്ചു​കി​ട്ടാ​ന്‍ വൈ​കു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം അ​വ​ശ​നി​ല​യി​ൽ സ​ഹോ​ദ​രി താ​മ​സി​ക്കു​ന്ന കൊ​ടു​വാ​യൂ​രി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മ​നോ​ജ് എ​ത്തി ന​ട​ന്ന സം​ഭ​വം അ​റി​യി​ച്ചു. ആ​രോ​ഗ്യസ്ഥി​തി മോ​ശ​മാ​യ​തി​ന് പി​ന്നാ​ലെ ഉ​ട​ൻ​ത​ന്നെ സ​ഹോ​ദ​രി മ​നോ​ജി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. മ​ര​ണ കാ​ര​ണ​മാ​വു​ന്ന നി​ര​വ​ധി പ​രി​ക്കു​ക​ള്‍ മ​നോ​ജി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​നോ​ജി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര്‍​ദി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല.…

Read More