ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തി. ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അർജുന്റേത് ആകില്ലെന്ന് മാൽപെ പറഞ്ഞു. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. എന്നാൽ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. അതിനിടെ, ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തി. അർജുന്റെ സഹോദരന്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിന്റെ കൈവശം വച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന…
Read MoreCategory: Top News
ഭയമില്ലാതെ ജീവിക്കണം… മുല്ലപ്പെരിയാർ ഡീ കമ്മീഷൻ നടത്തണം; 20 ലക്ഷം ഒപ്പ് ശേഖരണത്തിനായി മുല്ലപ്പെരിയാർ മുതൽ കാഷ്മീർവരെ യുവാക്കളുടെ ബൈക്ക് യാത്ര
വണ്ടിപ്പെരിയാർ: സേവ് കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വ. റസൽ ജോയ് മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തു തമിഴ്നാടിന് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പെറ്റീഷനു പിന്തുണയുമായി 20 ലക്ഷം ഒപ്പുശേഖരണം ലക്ഷ്യമിട്ട് വണ്ടിപ്പെരിയാർ വികാസ് നഗർ സ്വദേശികളായ റെജുൻ രാജീവ്, സുനിൽ സുജാതൻ എന്നിവർ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ് ശേഖരണ ബൈക്ക് യാത്ര നടത്തും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ബൈക്ക് യാത്ര വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ ആറു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കിയുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നു ബൈക്ക് യാത്രികരായ യുവാക്കൾ പറയുന്നു.
Read Moreആശുപത്രിയിലെത്തി പലപേരിൽ ഒപി ടിക്കറ്റ് വാങ്ങും; പിന്നീട് സ്വന്തമായി മരുന്ന് കുറിച്ച് വാങ്ങുന്നത് മാനസിക രോഗികൾക്കുള്ള ഗുളിക; ഒടുവിൽ രാജേഷിന്റെ സൂക്കേടിന് മരുന്ന് നൽകി ആശുപത്രി
തൊടുപുഴ: ആശുപത്രിയിൽ വന്ന് പല പേരുകളിൽ ഒപി ചീട്ടെടുത്ത് സ്വയം കുറിപ്പടി എഴുതി മരുന്ന് വാങ്ങിയിരുന്ന യുവാവ് പിടിയിൽ. കൂടുതലായി കഴിച്ചാൽ ലഹരി കിട്ടുന്ന മരുന്നുകൾ വാങ്ങാനാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തിയിരുന്നത്. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ. രാജേഷ് കുമാറിനെ (32) യാണ് ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയത്. ഒപി ചീട്ട് എടുത്തതിനുശേഷം സ്വയം മരുന്ന് എഴുതി പുറത്തുള്ള ഫാർമസികളിൽനിന്നാണ് മരുന്നുകൾ വാങ്ങിയിരുന്നത്. ജില്ലാ ആശുപത്രിയിൽ എത്തുന്ന ഇയാൾ പല പേരുകളിൽ ഒപി ചീട്ട് എടുത്തശേഷം മാറിനിന്ന് സ്വയം മരുന്ന് കുറിക്കും. പിന്നീട് ഇത് പുറത്തുള്ള ഫാർമസികളിൽനിന്നും വാങ്ങും.ഇയാളുടെ പക്കൽനിന്നും ലഭിച്ച ചീട്ടിൽ മാനസിക രോഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടിയും ലഭിച്ചു. മാനസികരോഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ…
Read Moreമികച്ച കണ്ടുപിടിത്തം… ഓട്ടോമാറ്റിക് സ്ട്രചർ നിർമിച്ച് കാവിൽ സ്കൂൾ വിദ്യാർഥികൾ; ആരോഗ്യപരിചരണരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ
തുറവൂര്‍: ആരോഗ്യപരിചരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന ഓട്ടോമാറ്റിക് സ്ട്രചര് നിര്‍മിച്ചിരിക്കുകയാണ് കാവില്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ കുരുന്നുകള്‍. 2023- 24 വര്‍ഷത്തിലെ അടല്‍ ടിങ്കറിംഗ് ലാബ് മാരത്തോണ്‍ മത്സരത്തില്‍ ദേശീയതലത്തില്‍ മത്സരിച്ച 19700 പ്രോജകടുകളില് അംഗീകാരം കിട്ടിയ 500ല്‍ ഇടം നേടാനും ഈ പ്രോജക്ടിനായി. ജില്ലയില്‍നിന്ന് രണ്ടു സ്കൂളുകള്‍ക്കാണ് ഇതില്‍ ഇടം നേടാന്‍ സാധിച്ചത്. കാവില്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആല്ഫിന് ജോസ്, സി.എസ്. വിഷ്ണു എന്നിവരാണ് ചരിത്രനേട്ടത്തിന്റെ അവകാശികള്‍. മനുഷ്യര്‍ക്ക് കടന്നുചെന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാധിക്കാത്തദുരന്ത സ്ഥലങ്ങളിലും അപകടമേഖലകളിലും റിമോട്ട് കണ്ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ഓട്ടോമാറ്റിക് സ്മാര്‍ട്ട് സ്ട്രചര് പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. കൂടാതെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ജീവന് രക്ഷിക്കാവുന്ന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംവിധാനം. അഡിനോ, നോഡ് എംസിയു, പള്‍സ് സെന്‍സര്‍, ബ്ലൂടൂത്ത് മൊഡ്യൂള്‍, ഗിയര്‍ മോട്ടോര്‍ എന്നിവയെല്ലാമാണ് കുട്ടികള്‍ ഇതിന്റെ പ്രോട്ടോടൈപ്പ്…
Read Moreചുവപ്പൻ ‘കാപ്പ’ കേക്ക് മുറി…! കാവിക്കുപ്പായം ഈരി ചെങ്കൊടിച്ചാലിലെത്തി; കാപ്പ കേസ് പ്രതിക്ക് ‘കാപ്പ’ കേക്കൊരുക്കി സിപിഎമ്മിന്റെ പിറന്നാൾ ആഘോഷം
പത്തനംതിട്ട: കാപ്പ ചുമത്തപ്പെട്ട പ്രവർത്തകന്റെ പിറന്നാൾ നടുറോഡിൽ ആഘോഷിച്ച് സിപിഎം പ്രാദേശിക നേതൃത്വം.‘കാപ്പ’ എന്ന് എഴുതിയ കേക്ക് മുറിച്ച് നടുറോഡിൽ ആഘോഷം നടന്നപ്പോൾ അന്‍പതിലധികം പ്രവർത്തകർ ഒത്തുകൂടി. അനവസരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോകള്‍ എടുത്തു റീലാക്കി പ്രചരിപ്പിക്കുകകൂടി ചെയ്തതോടെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തു വന്നു. ശനിയാഴ്ച രാത്രി മലയാലപ്പുഴയിലെ നടുറോഡിലായിരുന്നു പിറന്നാൾ ആഘോഷം. മൂന്നാഴ്ച മുന്‍പ് മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തിൽ ബിജെപിയില്‍നിന്ന് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച 62 പേരിൽ പ്രധാനിയായ കാപ്പ കേസ് പ്രതി ഇഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രന്റെ പിറന്നാള്‍ ആഘോഷമാണ് പാർട്ടി പ്രവർത്തകർ വെറൈറ്റി ആക്കിയിരിക്കുന്നത്. ഈ നാട് തോല്‍ക്കില്ല ഡിവൈഎഫ്ഐ എന്ന അടിക്കുറിപ്പോടെയാണ് കാപ്പ കേക്കിന്റെ പടം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ വെല്ലുവിളികൾക്കും കുറവില്ല. നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍…
Read Moreദുരന്തബാധിതരെ കേൾക്കുക, അവർക്ക് ആശ്വാസം നൽകുക; ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ സംഘം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസക്യാന്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ ഹെൽപ്പ് ഡെസ്കുകൾ മുഖേന ടീം അംഗങ്ങൾ സേവനം ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗണ്‍സിലർമാർ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ദുരന്തബാധിതരെ കേൾക്കുകയും’ അവർക്ക് ആശ്വാസം നൽകുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകൾ ഊർജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നൽകും. മദ്യം, ലഹരി ഉപയോഗത്തിന്റെ ’വിത്ത്ഡ്രോവൽ’…
Read Moreഓരോ കുടുംബത്തിനും ഓരോ അവസ്ഥയാണുള്ളത്: പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജാവണം; വി.ഡി. സതീശൻ
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടമായവരുടെ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജായി നടപ്പാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഓരോ കുടുംബത്തിനും ഓരോ അവസ്ഥയാണുള്ളത് . അതു പരിഗണിച്ചുകൊണ്ടുള്ള പാക്കേജാണ് അവിടെ സർക്കാർ നടപ്പാക്കേണ്ടത്. ഓരോ കുടുംബവും വാടക വീട്ടിലേക്ക് മാറുന്പോൾ അവർക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകണം. കൃഷി ഉപജീവനമാക്കി ജീവിച്ച ഒരു വിഭാഗമുണ്ട്. അവർക്ക് കൃഷി ചെയ്യാനായി പാട്ടത്തിനെങ്കിലും ഭൂമി സർക്കാർ കണ്ടെത്തി നല്‍കണം. ഇത്തരത്തിൽ ഓരോ കുടുംബത്തെയും പ്രത്യേകം പ്രത്യേകമായി കണ്ടു വേണം പദ്ധതി തയാറാക്കേണ്ടത്. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ. ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സർക്കാരിന്റെ നയരൂപീകരണവുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Read Moreപിന്നീട് എന്തുസംഭവിച്ചു… അച്ഛനോടൊപ്പം നിൽക്കാൻ ആഗ്രഹിച്ച മകൻ; ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ ഏഴു വയസുകാരനെ അമ്മയും കാമുകനും തട്ടിക്കൊണ്ടുപോയി
ബംഗളൂരു: കർണാടകയിൽ മുത്തച്ഛന്റെയൊപ്പം സ്കൂൾ ബസ് കാത്തുനിന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ അമ്മയും കാമുകനും ചേർന്നു തട്ടിക്കൊണ്ടുപോയി. ബംഗളൂരു കെ.ആർ. പുരത്താണു സംഭവം. ഏഴു വയസുകാരൻ താമസസ്ഥലത്തിനു സമീപം ബസ് കാത്തുനിൽക്കുന്പോൾ അപ്രതീക്ഷിതമായെത്തിയ പ്രതികൾ മുത്തച്ഛനെ തള്ളിയിട്ടശേഷം വാഹനത്തിൽ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചന ഹർജി നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ ആഗ്രഹപ്രകാരം അച്ഛന്റെയൊപ്പം നിൽക്കാനാണ് ശിശുക്ഷേമകമ്മിറ്റി നിർദേശിച്ചിരുന്നത്. പരാതിയിൽ കെ.ആർ. പുരം പോലീസ് അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരേ കേസെടുത്തു. ഗാർഹിക വിഷയങ്ങളുടെ പേരിൽ യുവതി ഭർത്താവിനെതിരേ ബംഗളൂരുവിലും ചെന്നൈയിലും നേരത്തെ പരാതി നൽകിയിരുന്നു.
Read Moreട്രയൽ റൺ സന്പൂർണ വിജയം; വന്ദേ മെട്രോ ആദ്യ സർവീസ് 15ന് ആരംഭിച്ചേക്കും; മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുതുക്കും; കേരളത്തിൽ 10 റൂട്ടുകളിൽ വന്ദേ മെട്രോ സർവീസ്
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ സർവീസ് 15 – മുതൽ ആരംഭിക്കുമെന്ന് സൂചന. ആദ്യ സർവീസ് മുംബൈയിൽ നിന്ന് തുടങ്ങാനാണ് സാധ്യതയെന്നും ഉയർന്ന റെയിൽവ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുവായി ബന്ധപ്പെട്ട് രാജ്യത്ത് റെയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വന്ദേ മെട്രോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെ നടന്നു. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ ജനക് ഗാർഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ സാങ്കേതിക വിദഗ്ധരും ട്രയൽ റണ്ണിന് നേതൃത്വം നൽകി. 110 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ട്രയൽ റൺ സമ്പൂർണ വിജയമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ…
Read Moreഅധികൃതർ കണ്ണു തുറന്നില്ലെങ്കില്‍ വാഗമണ്‍ മലനിരകളെ കാത്തിരിക്കുന്നതു വൻദുരന്തം; കുന്നിന്റെ തുമ്പത്തുവരെ റിസോർട്ടുകൾ; കൂട്ടിക്കലിൽ അപകടസൂചനയായി ഭൂമിയിൽ വിള്ളലുകൾ
മുണ്ടക്കയം: വയനാടിനു പിന്നാലെ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് വാഗമണ്‍ മലനിരകളെയോ…? അധികൃതരേ, ഇനിയും നിങ്ങള്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം വരെയുള്ള ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുന്നത്. വയനാട് ദുരന്തമുണ്ടായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇളംകാട്ടിലും ഏന്തയാറിലും പ്രത്യക്ഷപ്പെട്ട ബോര്‍ഡുകളിലെ വാചകങ്ങളാണിത്. കൂട്ടിക്കല്‍- കൊക്കയാര്‍ പഞ്ചായത്തുകളില്‍ ദുരന്തം വിതച്ച മഹാപ്രളയം നടന്നിട്ടു മൂന്നു വര്‍ഷമാകുമ്പോഴും മലയോര ജനതയുടെ ഭീതി മാറിയിട്ടില്ല. അതിജീവനത്തിന്റെ പാതയിലാണ് മേഖലയെങ്കിലും കൂറ്റന്‍ പാറമടകളും കുന്നിന്‍ചെരുവുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തിന്റെ അതിരു തീര്‍ക്കുന്ന വാഗമണ്‍ മലനിരകളാണ് പ്രദേശവാസികളുടെ ഭീതി. മാനം ഇരുണ്ടാല്‍ ഇവിടുള്ളവര്‍ക്ക് ഭയമാണ്. കിഴക്കന്‍ മലനിരകള്‍ ഒന്നു പുകഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പു കൂടും. മൂന്നു വര്‍ഷംമുമ്പ് ഒക്്ടോബര്‍ 16നാണു പുലര്‍ച്ചെ മുതല്‍ പെയ്ത മഴയെത്തുടര്‍ന്ന് മലയോരത്ത് ഉരുള്‍പൊട്ടലുണ്ടായതും കൂട്ടിക്കലും ഏന്തയാറും ദുരന്തഭൂമിയായതും. ഇളംകാടില്നിന്നു വല്യേന്തയിലേക്കുള്ള…
Read More