തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​നം; പ​രാ​തി ന​ല്‍​കു​ന്ന സ്ത്രീ​ക​ളെ അ​ധി​കാ​രി​ക​ൾ മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്കു​ന്നു; വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നേ​രി​ടു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കു​ന്ന സ്ത്രീ​ക​ളെ അ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യും വൈ​കാ​രി​ക​മാ​യും ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നു എ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ: പി. ​സ​തീ​ദേ​വി. തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ദേ​വി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലു​ൾ​പ്പെ​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും കൂ​ടു​ത​ലാ​യി വ​രു​ന്നു​ണ്ട്. ഈ ​പ​രാ​തി​ക​ളി​ല്‍ പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലി​നോ​ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് നി​ര്‍​ദ്ദേ​ശി​ക്കാ​റു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ സൈ​ബ​ര്‍ സെ​ല്ലു​ക​ള്‍ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്. വാ​ട്‌​സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള പോ​സ്റ്റു​ക​ള്‍, മ​റ്റു ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രാ​തി കി​ട്ടി​യാ​ല്‍ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​നും കു​റ്റ​ക്കാ​രെ തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും​വി​ധം പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലി​നെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധ്യ​ക്ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മാ​ന്നാ​ർ ക​വി​താ കൊ​ല​പാ​ത​കം; ക​ല എ​വി​ടെ, അ​നി​ൽ എ​ത്തു​മോ?; ഒ​രു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പു​തി​യ  തെ​ളി​വു​ക​ൾ ഒ​ന്നും​കി​ട്ടാ​തെ ഇ​രു​ട്ടി​ൽ​ത്ത​പ്പി പോ​ലീ​സ്

മാ​ന്നാ​ര്‍: ക​ല​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത് ക​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ത്ത​തും എ​ല്ലാം അ​റി​യാ​വു​ന്ന ഒ​ന്നാം പ്ര​തി അ​നി​ൽ എ​ത്താ​ത്ത​തു​മാ​ണ്. ​ഒ​രു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഒ​ന്നു​മു​ണ്ടാ​കാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​യ്ക്കു​ന്നു. 15വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ ഇ​ര​മ​ത്തൂ​ര്‍ പാ​യി​ക്കാ​ട്ട് മീ​ന​ത്തേ​തി​ല്‍ ക​ല​യെ കൊ​ന്നു കു​ഴി​ച്ച് മൂ​ടി​യ കേ​സി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​ര്‍ ല​ഭി​ച്ച​തു മാ​ത്ര​മാ​ണ് പു​തി​യ പു​രോ​ഗ​തി. തു​ട​ക്ക​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് പേ​രെ 10 ദി​വ​സ​ത്തോ​ളം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തി​ട്ടും ക​ല​യു​ടെ മൃ​ത​ദേ​ഹം എ​വി​ടെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ട് മു​ത​ലാ​ണ് കേ​സ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്കും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും ല​ഭി​ച്ച ഊ​മ​ക്കത്തു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​ഒ​രു മാ​സ​ത്തോ​ളം അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​ന്നി​ത്ത​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്…

Read More

വ​യ​നാ​ട് ഉ​രു​ൾ പൊ​ട്ട​ൽ; താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍; ക്യാ​മ്പു​ക​ള്‍ ഒ​ഴി​വാ​ക്കി ബ​ദ​ല്‍​മാ​ര്‍​ഗം തേ​ടും; തെ​ര​ച്ചി​ല്‍ ത​ത്കാ​ലം അ​വ​സാ​നി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി താ​ത്കാ​ലി​ക​മാ​യി ജ​ന​കീ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. നി​ല​വി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി വി​പു​ല​മാ​യ രീ​തി​യി​ല്‍ പു​ന​ര​ധി​വാ​സം ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. വി​ഷ​യ​ത്തി​ല്‍ ഇ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. നി​ല​വി​ല്‍ വ​യ​നാ​ട്ടി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്ന മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, കെ. ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍. ക്യാ​മ്പു​ക​ള്‍ ഇ​തേ രീ​തി​യി​ല്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ബ​ദ​ല്‍ മാ​ര്‍​ഗ​മാ​ണ് തേ​ടു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ പ​ല​രും ഇ​തി​ന​കം ത​ന്നെ ത​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ജ​ന ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ ന​ൽ​കു​ന്ന​ത് പോ​ലെ​ത​ന്നെ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​ത്തി​ന് സ്വ​യം ത​യാ​റാ​യി വ​രു​ന്ന​വ​രു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി വ​യ​നാ​ട്…

Read More

ക​ണ്ണൂ​രി​ൽ പോ​ക്സോ കേ​സി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ; കു​ട്ടി​യെ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​ച്ച​ത് പ്ര​ലോ​ഭി​പ്പി​ച്ച്; ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു റ​സാ​ഖ്

ക​ണ്ണൂ​ർ: വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ 12 കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ര​ൻ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി​യി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ പോ​ലീ​സു​കാ​ര​നാ​യ കോ​ട്ട​യം സ്വ​ദേ​ശി റ​സാ​ഖി​നെ​യാ​ണ് (46) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴി​ഞ്ഞ മേ​യിലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ണി​ഷ്മെ​ന്‍റ് ട്രാ​ൻ​സ്ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ റ​സാ​ഖ് ചാ​ലാ​ടു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 12 വ​യ​സു​കാ​ര​നെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. പ​ല​തും പ​റ​ഞ്ഞ് ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് സം​ഭ​വം പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ര​ക്ഷി​താ​ക്ക​ൾ ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് റാ​സാ​ഖി​നെ അ​റ​സ്റ്റ് ചെ​യ്തു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് റ​സാ​ഖ് ര​ണ്ട് മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പി​ന്നീ​ട് എ​ന്തു​സം​ഭ​വി​ച്ചു..! മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ സു​ഖ​യാ​ത്ര; പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ പ​ണി​പാ​ളി; മ​റി​ഞ്ഞ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ പ്ര​തി​ക്ക് പി​ന്നാ​ലെ ഓ​ടി പോ​ലീ​സും…

പൂ​ച്ചാ​ക്ക​ൽ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ സു​ഖ​യാ​ത്ര ന​ട​ത്തി ക​റ​ങ്ങി പോ​ലീ​സ് പി​ടി​യി​ലാ​യി. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ചെ​റി​ച്ച​നാ​ട്ട് സ​ഞ്ജ​യ് (19) ആ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സിന്‍റെ പി​ടി​യിലായ​ത്. പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ക​ണ്ട് വ​ടു​ത​ല ഭാ​ഗ​ത്ത് വ​ച്ച് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പേ​ർ​കൂ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ണ്. വ​ള​ഞ്ഞ​മ്പ​ലം ഭാ​ഗ​ത്ത് സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ​നി​ന്നു​മാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന മോ​ഷ​ണ​ത്തി​ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ബൈ​ക്കും പി​ടി​യി​ലാ​യ പ്ര​തി​യെ​യും എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന് കൈ​മാ​റി. എ​റ​ണാ​കു​ള​ത്ത്…

Read More

ഇ​ഷ്ട​മ​ല്ല​ടാ ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ല​ടാ… എ​റ​ണാ​കു​ള​ത്തു നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി​ക്കാ​ര്‍​ക്ക് കോ​ട്ട​യ​ത്തെ പ​ര​മ്പ​രാ​ഗ​ത ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ മർദനം;പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ

കോ​​ട്ട​​യം: ഓ​​ണ്‍​ലൈ​​ന്‍ ടാ​​ക്‌​​സി​​ക്കാ​​ര്‍​ക്കു നേ​​രേ ടാ​​ക്‌​​സി ഡ്രൈ​​വ​​ര്‍​മാ​​രു​​ടെ ആ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30ന് ​​കോ​​ട്ട​​യം ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം. ഓ​​ണ്‍​ലൈ​​ന്‍ ടാ​​ക്‌​​സി വാ​​ഹ​​ന​​ങ്ങ​​ള്‍ കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു ട്രി​​പ്പ് എ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ര​​മ്പ​​രാ​​ഗ​​ത ടാ​​ക്‌​​സി ഡ്രൈ​​വ​​ര്‍​മാ​​ര്‍ ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ള്‍​ക്കെ​​തി​​രേ കോ​​ട്ട​​യ​​ത്ത് പോ​​ലീ​​സി​​നും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പി​​നും പ​​രാ​​തി ന​​ല്‍​കു​​ന്ന​​തി​​നാ​​യി എ​​ത്തി​​യ​​താ​​യി​​രു​​ന്നു എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു​​ള്ള സം​​ഘം. ഇ​​വ​​ര്‍ പ​​രാ​​തി ന​​ല്‍​കി​​യ​​തി​​നു ശേ​​ഷം ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ലെ ഹോ​​ട്ട​​ലി​​ല്‍ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ന്‍ ക​​യ​​റി​​യ​​പ്പോ​​ഴാ​​ണ് കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള ഒ​​രു സം​​ഘം ടാ​​ക്‌​​സി ഡ്രൈ​​വ​​ര്‍​മാ​​ര്‍ ഹോ​​ട്ട​​ലി​​നു​​ള്ളി​​ല്‍ ക​​യ​​റി സം​​ഘ​​ര്‍​ഷം ഉ​​ണ്ടാ​​ക്കു​​ക​​യും ഒ​​ടു​​വി​​ല്‍ മ​​ര്‍​ദി​​ക്കു​​ക​​യും ചെ​​യ്ത​​ത്. പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് സം​​ഘ​​ര്‍​ഷം നി​​യ​​ന്ത്രി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ട മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​നു നേ​​രേ​​യും ടാ​​ക്‌​​സി​​ക്കാ​​ര്‍ ആ​​ക്രോ​​ശ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. ഈ ​​സ​​മ​​യ​​ത്ത് പോ​​ലീ​​സ് ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​യി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്. മ​​ര്‍​ദ​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി​​യ ര​​ണ്ടു പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​ര്‍​ദ​​ന​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഓ​​ണ്‍​ലൈ​​ന്‍ ടാ​​ക്‌​​സി സം​​ഘ​​ത്തി​​ലെ ഷാ​​ന​​വാ​​സ്, റി​​യാ​​സ്, സ​​ജി​​ന്‍…

Read More

മ​ല​യോ​ര മേ​ഖ​ല​യെ​ക്കു​റി​ച്ചു ചെ​റി​യ ധാ​ര​ണ ഉ​ള്ള​വ​ർ​അ​വ​രെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് വി​ളി​ക്കി​ല്ല; ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ ആ​ദ്യം​വി​ളി​ച്ച​ത് രാ​ഹു​ൽ ഗാ​ന്ധി; കേ​ന്ദ്ര​മ​ന്ത്രിയെ തൂ​ത്തെ​റി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​നേ​കം പേ​രു​ടെ ജീ​വ​നും ജീ​വി​ത​വു​മെ​ടു​ത്ത വ​യ​നാ​ട് ദു​ര​ന്ത​ത്തെ സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ചി​ല​രെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ ആ​ദ്യം വി​ളി​ച്ച​ത് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. ര​ണ്ടാ​മ​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പി​ന്നീ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി വി​ളി​ച്ച ര​ണ്ടു പേ​രും എ​ന്തു സ​ഹാ​യ​വും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​ണെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സം​സാ​രി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ടു ചി​ല​രു​ടെ നി​ല​പാ​ട് മാ​റി”. കേ​ന്ദ്ര വ​നം മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന്‍റെ പ്ര​സ്താ​വ​ന ദു​ര​ന്ത​ത്തി​നി​ര​യാ​യ മ​നു​ഷ്യ​രെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​നേ​കം പേ​രു​ടെ ജീ​വ​നും ജീ​വി​ത​വു​മെ​ടു​ത്ത ദു​ര​ന്ത​മാ​ണി​ത്. മാ​ന​സി​കാ​ഘാ​ത​ത്തി​ൽ​നി​ന്നു കേ​ര​ള​മാ​കെ മോ​ചി​ത​മാ​യി​ട്ടി​ല്ലെ​ന്ന​താ​ണു വ​സ്തു​ത. ഈ ​ദു​ര​ന്തം ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സം​യു​ക്ത​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​തി​ജീ​വ​ന​മാ​ണു പ്ര​ശ്നം. ഈ ​ഘ​ട്ട​ത്തി​ൽ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന, ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത…

Read More

പ​ത​റാ​തെ അ​വ​ൾ പോ​രാ​ടി; പെ​ൺ​കു​ട്ടി​യെ പി​ൻ​തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗീ​കാ​തി​ക്ര​മം; കൊ​ല്ല​ത്തെ മ​ത​പാ​ഠ​ശാ​ല അ​ധ്യാ​പ​ക​ൻ നൗ​ഷാ​ദ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ മ​ത​പാ​ഠ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ കു​റ്റി​പ്പു​റം സ്വ​ദേ​ശി നൗ​ഷാ​ദ്(44) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്തു വ​യ​സു​കാ​രി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. പ്ര​തി പെ​ണ്‍​കു​ട്ടി​യെ പി​ന്‍​തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഉ​ട​ന്‍ ത​ന്നെ കു​ട്ടി പ്ര​തി​യെ വീ​ടി​ന് പു​റ​ത്താ​ക്കി ക​ത​ക​ട​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം കു​ട്ടി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്കൂ​ളി​ലെ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നൗ​ഷാ​ദി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കൊ​ച്ചു​വേ​ളി, നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി, നേ​മം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര സ​ര്‍​ക്കാ​ർ അം​ഗീ​ക​രി​ച്ചു. കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നും നേ​മം സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. പേ​രു മാ​റ്റം അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്ത് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു. കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ല്‍ ഭൂ​രി​പ​ക്ഷ​വും ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളാ​ണ്. കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍​ക്ക് കൊ​ച്ചു​വേ​ളി എ​ന്ന പേ​ര് ഒ​ട്ടും പ​രി​ചി​ത​മ​ല്ല. അ​തി​നാ​ല്‍, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലേ​ക്ക് റി​സ​ര്‍​വേ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​വ​ര്‍ യാ​ത്ര വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പേ​രു മാ​റ്റം വ​ന്ന​തോ​ടെ ഈ ​പ്ര​ശ്‌​നവും പ​രി​ഹ​രി​ക്ക​പ്പെ​ടും.

Read More

നേ​രി​ൽ കാ​ണ​ണം, കൂ​ടെ​ക്കൂ​ട്ട​ണം, ശ​ക്തി​വ​ർ​ധി​പ്പി​ക്ക​ണം; തൃ​ശൂ​രി​ൽ കി​ട്ടി​യ വോ​ട്ടു​ക​ൾ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രെ നേ​രി​ൽ കാ​ണാ​നൊ​രു​ങ്ങി ബി​ജെ​പി

തൃ​ശൂ​ർ: സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രെ ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ നേ​രി​ട്ടു ക​ണ്ട് പാ​ർ​ട്ടി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന പു​തി​യ നീ​ക്കം ശ​ക്തി​പ്പെ​ടു​ന്പോ​ൾ തൃ​ശൂ​രി​ലും അ​സം​തൃ​പ്ത​രാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ബി​ജെ​പി തൃ​ശൂ​ർ നേ​തൃ​ത്വം നേ​രി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യേ​റി. ക​ണ്ണൂ​രി​ൽ ക​യ്യൂ​ർ, ക​രി​വ​ള്ളൂ​ർ, തി​ല്ല​ങ്കേ​രി, പാ​റ​പ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ നേ​രി​ട്ടു ക​ണ്ട​താ​യ വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് ത​ങ്ങ​ളു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ൻ​തോ​തി​ൽ വോ​ട്ടു​കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​രി​ൽ പാ​ർ​ട്ടി അ​വ​ലം​ബി​ച്ച പ്ര​വ​ർ​ത്ത​ന​രീ​തി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എ​മ്മി​ലെ​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​യും അ​സം​തൃ​പ്ത​രെ കൂ​ടെ നി​ർ​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്കം. വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്വ​സി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ർ​ട്ടി​യെ​യും പ്ര​സ്ഥാ​ന​ത്തെ​യും ആ​ശ​യ​ങ്ങ​ളെ​യും ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​യി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രി​ക എ​ളു​പ്പ​മു​ള്ള ദൗ​ത്യ​മ​ല്ലെ​ങ്കി​ലും ഇ​പ്പോ​ൾ​ത്ത​ന്നെ…

Read More