ഒ​ടു​വി​ലെ യാ​ത്ര​യ്ക്കാ​യ്…​തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വ​രെ ചേ​ർ​ത്ത് പി​ടി​ച്ച് നാ​ട്; അന്ത്യയാത്രയിൽ ആ​ത്മ​ശാ​ന്തി​ക്കാ​യി സ​ർ​വ​മ​ത​പ്രാ​ർ​ഥ​ന ന​ട​ത്തി; തി​രി​ച്ച​റി​ഞ്ഞ​വ​ർ​ക്കു​ള്ള കു​ഴി​മാ​ടം ത​യാ​റാ​കു​ന്നു

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് വ​യ​നാ​ട്. ആ​റാം ദി​വ​സ​വും തി​രി​ച്ച​റി​യാ​നാ​കാ​ത്ത എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നാ​ട് ഒ​ന്നു​ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്ത് ഇ​ന്ന​ലെ രാ​ത്രി സം​സ്ക​രി​ച്ച​ത്. നാ​ടി​ന്‍റെ സ്നേ​ഹ​വും ബ​ഹു​മാ​ന​വും ഏ​റ്റു​വാ​ങ്ങി​യാ​ണ് ഇ​വ​ർ പി​റ​ന്ന നാ​ടി​നോ​ടു വി​ട​പ​റ​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഫ്രീ​സ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തി​രി​ച്ച​റി​യാ​നാ​കാ​ത്ത 500 മു​ത​ൽ 508 വ​രെ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മേ​പ്പാ​ടി​യി​ലെ പു​ത്തു​മ​ല​യി​ൽ എ​ന്നേ​ക്കു​മാ​യി മ​ണ്ണി​ൽ മ​റ​ഞ്ഞു. ക്രൈ​സ്ത​വ, ഹി​ന്ദു, മു​സ്‌​ലിം മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ​ത്തു​മി​നി​റ്റ് വീ​ത​മാ​ണ് പ്രാ​ർ​ഥ​ന​യ്ക്കു സ​മ​യം അ​നു​വ​ദി​ച്ച​ത്. മേ​പ്പാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ആം​ബു​ല​ൻ​സു​ക​ളി​ലാ​ണ് പു​ത്തു​മ​ല​യി​ൽ ഒ​രു​ക്കി​യ കു​ഴി​മാ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്. ഓ​രോ ആം​ബു​ല​ൻ​സി​നും പോ​ലീ​സ് അ​ക​ന്പ​ടി ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും മൃ​ത​ദേ​ഹ​ങ്ങ​ളെ അ​നു​ഗ​മി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​മ​നു​സ​രി​ച്ച് ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ 64 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​വ​ർ​ക്ക് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി​യ​ത്. ഇ​വി​ടെ 30ഓ​ളം പേ​രെ…

Read More

എ​ന്‍റെ ഫോ​ൺ വെ​ള്ള​ത്തി​ൽ പോ​യി, എ​നി​ക്ക് ഇ​നി ജീ​വി​ക്കേ​ണ്ട; മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു യു​വാ​വ്

ആ​ല​പ്പു​ഴ: മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ര​ള​കം​വാ​ര്‍​ഡ് ത​ത്തം​പ​ള്ളി മു​ട്ടു​ങ്ക​ല്‍ ത​ങ്ക​ച്ച​ന്‍റെ മ​ക​ന്‍ തോ​മ​സ് മൈ​ക്കി​ളാണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​ല​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് തോ​മ​സി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് എ​ഴു​തി​യ തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പൊ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു.

Read More

ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന; ര​ക്ത​സാ​മ്പിൾ ശേ​ഖ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യാ​നാ​വാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചി​രു​ന്നു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ ശേ​ഖ​രി​ക്കു​ന്ന ര​ക്ത​സാ​മ്പിളു​ക​ളും ഡി​എ​ൻ​എ​ക​ളും ത​മ്മി​ലു​ള്ള പൊ​രു​ത്തം പ​രി​ശോ​ധി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നു​ജ മെ​റി​ൻ ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലു​മാ​ണ് ര​ക്ത​സാ​മ്പിൾ ശേ​ഖ​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം മു​ത​ൽ മേ​പ്പാ​ടി എം​എ​സ്എ ഹാ​ളി​ലും ര​ക്ത​സാമ്പിൾ ശേ​ഖ​രി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള ബ​ന്ധു​ക്ക​ളി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​യി​ട്ടു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി​യ ശേ​ഷ​മാ​ണ് സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. മ​ക്ക​ൾ, പേ​ര​ക്കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, മു​ത്ത​ച്ഛ​ൻ, മു​ത്ത​ശ്ശി, അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ, അ​മ്മ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടു​ത്ത ര​ക്ത​ബ​ന്ധു​ക്ക​ളു​ടെ സാ​ന്പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന​ത്.

Read More

ദു​ര​ന്ത​ത്തി​ന്‍റെ വി​വ​രം ആ​ദ്യം പു​റ​ത്തെ​ത്തി​ച്ചു, ഒ​ടു​വി​ൽ അ​വ​ൾ യാ​ത്ര​യാ​യി; നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​ക​യാ​യ നീ​തു​വി​ന് ക​ണ്ണീ​രോ​ടെ വി​ട

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​ക​യാ​യ നീ​തു​വി​ന് ചൂ​ര​ൽ​മ​ല ഗ്രാ​മം വി​ട​ന​ൽ​കി. ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭ​ർ​ത്താ​വ് ജോ​ജോ​യും മ​ക​നും ജോ​ജോ​യു​ടെ മാ​താ​പി​താ​ക്ക​ളും ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് നീ​തു​വി​നെ യാ​ത്ര​യാ​ക്കി​യ​ത്. വ​യ​നാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ വി​വ​രം ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച​ത് നീ​തു​വാ​യി​രു​ന്നു. മേ​പ്പാ​ടി അ​ര​പ്പ​റ്റ വിം​സ് ആ​ശു​പ​ത്രി​യി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്നു നീ​തു. ചൂ​ര​ൽ​മ​ല​യി​ലെ ത​ങ്ങ​ളു​ടെ വീ​ടി​ന് സ​മീ​പം ചെ​ളി​വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ നീ​തു ഭ​യ​പ്പാ​ടോ​ടെ ആ​ദ്യം വി​ളി​ച്ച​ത് താ​ൻ ജോ​ലി ചെ​യ്ത വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. വീ​ടി​നു സ​മീ​പം ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നീ​തു​വി​ന്‍റെ വാ​ക്കു​ക​ൾ. ഈ ​സ​മ​യം സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​യ​ൽ​വീ​ട്ടു​കാ​രും നീ​തു​വി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ചു. ഉ​രു​ൾ​പൊ​ട്ടി​യ വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും നീ​തു അ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യും ആം​ബു​ല​ൻ​സും ഇ​വ​ർ​ക്കു സ​മീ​പ​മെ​ത്താ​ൻ പു​റ​പ്പെ​ട്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഈ ​സ​മ​യ​ത്ത് ര​ണ്ടാ​മ​തും…

Read More

‘എ​നി​ക്ക് അ​ച്ഛ​ൻ ത​ന്ന എ​ല്ലാ പ​ണ​വും ന​മു​ക്ക് വയനാട്ടിലെ കൂ​ട്ടു​കാ​ർ​ക്ക് പോ​യി കൊ​ടു​ക്കാം’: സ​ങ്ക​ട​ത്തി​ന്‍റെ മ​ഷി​യി​ൽ എ​ഴു​തി​യ ഒ​ന്നാം ക്ലാ​സു​കാ​രി​യു​ടെ ഡ​യ​റി കു​റി​പ്പ്

മ​ല​പ്പു​റം: ദു​ര​ന്തം വി​ത​ച്ച മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല സ്കൂ​ളി​ലെ കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ക​ണ്ണീ​ർ ക​ഥ വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ സ​ങ്ക​ടം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ക​ര​യു​ക​യാ​ണ് മ​ല​പ്പു​റം കൂ​മ​ണ്ണ ജി​എം​എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഋ​ഷി​ഖ. ‘ടീ​ച്ച​ർ വ​യ​നാ​ട് ജോ​ലി ചെ​യ്ത​ത​ല്ലേ? എ​നി​ക്ക് അ​ച്ഛ​ൻ ത​ന്ന എ​ല്ലാ പ​ണ​വും ന​മു​ക്ക് അ​വി​ടു​ത്തെ കൂ​ട്ടു​കാ​ർ​ക്ക് പോ​യി കൊ​ടു​ക്കാം’ എ​ന്ന വാ​ക്കാ​ണ് എ​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പെ​ടു​ത്തി​യ​ത് എ​ന്ന് ഋ​ഷി​ഖ​യു​ടെ ടീ​ച്ച​ർ പ​റ​ഞ്ഞു. വി​ഷ​മി​ക്കേ​ണ്ട, നീ ​ഡ​യ​റി രൂ​പ​ത്തി​ൽ എ​ല്ലാം എ​ഴു​ത് എ​ന്ന് ടീ​ച്ച​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഋ​ഷി​ഖ ഡ​യ​റി എ​ഴു​താ​ന്‍ തീ​രു​മാ​നി​ച്ച​ത്. സൈ​ന്യ​വും,ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ണ്ട് അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ദു​രി​തം വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ഋ​ഷി​ഖ ഡ​യ​റി​യി​ൽ കു​റി​ച്ചു. ചൂ​ര​ൽ മ​ല അ​ധ്യാ​പ​ക​ർ ക​ര​യു​ന്ന കാ​ഴ്ച്ച ക​ണ്ട് എ​ന്‍റെ ടീ​ച്ച​റെ കാ​ണ​ണം, എ​നി​ക്ക് സ്കൂ​ളി​ൽ പോ​വ​ണം എ​ന്ന് പ​റ​ഞ്ഞ് വീ​ഡി​യോ കോ​ള്‍…

Read More

അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വു​മാ​യി മു​ഖ്യ​മ​ന്ത്രി; കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് തെര​ച്ചി​ലി​ന് വേ​ണ്ട സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: ക​ർ​ണാ​ട​ക ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി കോഴിക്കോടുള്ള അ​ർ​ജു​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.  തെ​ര​ച്ചി​ലി​ന് വേ​ണ്ട സ​ഹാ​യം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ർ​ജു​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​നെ​ന്ന് ഉ​റ​പ്പും ന​ൽ​കി. അ​തേ​സ​മ​യം അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. അ​ടി​യൊ​ഴു​ക്ക് ആ​റ് നോ​ട്‌​സി​ന് മു​ക​ളി​ലാ​യ​തി​നാ​ൽ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ര്‍ മ​ല്‍​പെ​യും സം​ഘ​വും ഇ​ന്ന് ഷി​രൂ​രി​ലെ​ത്തി​യെ​ങ്കി​ലും തെ​ര​ച്ചി​ലി​നു പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി​യി​ല്ല. ഇ​തോ​ടെ മ​ൽ​പെ ഉ​ടു​പ്പി​യി​ലേ​ക്ക് മ​ട​ങ്ങി.

Read More

ദു​ര​ന്ത​ഭൂ​മി​യി​ൽ കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി; വ​യ​നാ​ട് ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും

ക​ല്‍​പ​റ്റ: കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, പു​ഞ്ചി​രി​മ​ട്ടം പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സു​രേ​ഷ് ഗോ​പി വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തി​യ​ത്. ബെ​യി​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ല്‍ പോ​യ സു​രേ​ഷ് ഗോ​പി മു​ണ്ട​ക്കൈ,പു​ഞ്ചി​രി​മ​ട്ടം പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ദു​ര​ന്ത​ഭൂ​മി സ​ന്ദ​ര്‍​ശി​ച്ച സു​രേ​ഷ് ഗോ​പി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സം​സാ​രി​ച്ചു. ​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സു​രേ​ഷ് ഗോ​പി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. വ​യ​നാ​ട് ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ​ദു​രി​ത​ബാ​ധി​ത​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ന്ദ്രം വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

Read More

ദു​ര​ന്ത​ഭൂ​മി​യി​ൽ വ​ഴി​കാ​ട്ടി​ക​ളാ​യി ഡോ​ഗ് സ്ക്വാ​ഡു​ക​ൾ; ക​ർ​മ​രം​ഗ​ത്തു​ള്ള​ത് 11 നാ​യ​ക​ൾ

ക​ൽ​പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ തെ​ര​ച്ചി​ലി​ന് കൂ​ട്ടാ​യി ഡോ​ഗ് സ്ക്വാ​ഡു​ക​ൾ. ക​ര​സേ​ന, പോ​ലീ​സ്, ത​മി​ഴ്നാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​യു​ടെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച 11 നാ​യ​ക​ളാ​ണ് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും പു​ഞ്ചി​രി​മ​ട്ട​ത്തും ക​ർ​മ​രം​ഗ​ത്തു​ള്ള​ത്. പാ​റ​യും മ​ണ്ണും അ​ടി​ഞ്ഞു കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ തെ​ര​ച്ചി​ൽ. യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചേ​രാ​ൻ ദു​ഷ്ക​ര​മാ​യ മ​ല​യി​ടു​ക്കു​ക​ളി​ലും കു​ന്നി​ൻ ചെ​രി​വു​ക​ളി​ലേ​ക്കു​മാ​ണ് ശ്വാ​ന സേ​ന​യു​ടെ സേ​വ​നം തെ​ര​ച്ചി​ലി​ന്‍റെ അ​ഞ്ചാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത് മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ണി​ചേ​ർ​ന്ന ശ്വാ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്താ​ൽ മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്ന ഒ​ട്ടേ​റെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ടു​ക്കാ​നാ​യി. പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യെ​യും ദു​ർ​ഘ​ട​മാ​യ പാ​ത​ക​ളെ​യും താ​ണ്ടാ​നു​ള്ള ക​രു​ത്ത് ഈ ​നാ​യ​ക​ൾ​ക്കു​ണ്ട്. പ​രി​ശീ​ല​ക​രാ​ണ് ദു​ര​ന്ത ഭൂ​മി​യി​ൽ നാ​യ​ക​ളെ തെ​ര​ച്ചി​ലി​ന് വ​ഴി​കാ​ട്ടു​ന്ന​ത്. വ​യ​നാ​ട് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ മാ​ഗി, കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ മാ​യ, മ​ർ​ഫി എ​ന്നീ നാ​യ​ക​ളും ദൗ​ത്യ​ത്തി​ലു​ണ്ട്. നി​ല​ന്പൂ​രി​ൽ ഇ​ടു​ക്കി…

Read More

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 354; 206 പേ​രെ കാ​ണാ​നി​ല്ല; 60 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​ടി​യ ദു​ര​ന്തം വി​ത​ച്ച ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 354 ആ​യി. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. 30 കു​ട്ടി​ക​ള​ട​ക്കം 206 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. 217 മൃ​ത​ദേ​ഹ​ങ്ങ​ളും 143 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ് ഇ​തു​വ​രെ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത​ത്. 62 മൃ​ത​ദേ​ഹ​ങ്ങ​ളും 87 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി. ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ച 518 പേ​രി​ല്‍ 89 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 218 മ​ര​ണ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്മാ​രും 90 സ്ത്രീ​ക​ളും 30 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 143 ആ​ണ് ക​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം. ദു​ര​ന്ത​ത്തി​ന്‍റെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന​ലെ പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, വി​ല്ലേ​ജ് ഏ​രി​യ, പു​ഴ​യു​ടെ താ​ഴെ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ന്ന​ത്. 11 സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ത​ട​ക്കം 1,264 പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. ഹ്യൂ​മ​ന്‍…

Read More

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി; സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ദൗ​ത്യ​സം​ഘം

ക​ൽ​പറ്റ: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നി​ല​മ്പൂ​ര്‍ മു​ണ്ടേ​രി വ​ന​ത്തി​ലൂ​ടെ പോ​യി സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ര​ക്ഷ​പെ​ടു​ത്തി. പോ​ത്തു​ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ​യാ​ണ് കോ​സ്റ്റ്ഗാ​ര്‍​ഡ് ര​ക്ഷി​ച്ച​ത്. ഇ​വ​രി​ല്‍ ര​ണ്ട് പേ​രെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്താ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​ള്‍ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​യെ​ത്തി. ചാ​ലി​യാ​ർ പു​ഴ ക​ട​ന്ന് ഇ​ന്ന​ലെ​യാ​ണ് ഇ​വ​ര്‍ വ​യ​നാ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​തി​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ദൗ​ത്യ​സം​ഘം ഇ​വ​രെ ര​ക്ഷി​ച്ച​ത്. ​ദു​ര​ന്തം ന​ട​ന്ന അ​ന്നു​മു​ത​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന യു​വാ​ക്ക​ളാ​ണ് ഇ​വ​ര്‍ മൂ​വ​രും.  അ​തേ​സ​മ​യം ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി‍ പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 343 ആ​യി. ഇ​രു​ന്നൂ​റി​റ​യ​ന്‍​പ​തി​ലേ​റെ​പ്പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ജീ​വ​ന്‍റെ ഒ​രു തു​ടി​പ്പെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ചാ​ലി​യാ​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. തി​ര​ച്ചി​ലി​ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഡ്രോ​ണ്‍ ബേ​സ്ഡ് റ​ഡാ​റു​ക​ള്‍ എ​ത്തി​ക്കും. പു​ന​ര​ധി​വാ​സം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More