കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനു പിന്നാലെ പ്രതീക്ഷയോടെയും ആശങ്കയോടെയും സിനിമാലോകം. മൊഴി നല്കിയവരെയും ആരോപണവിധേയരെയും തിരിച്ചറിയുന്ന വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെങ്കിലും ഇത് പുതിയ തുടക്കത്തിന് വഴി തുറക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അടക്കം വിലയിരുത്തുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഒരുവിഭാഗം ആളുകളുടെ പെരുമാറ്റരീതിയും പ്രവൃത്തികളും മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ആശങ്ക. എങ്കിലും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ എത്രത്തോളം അരക്ഷിതരാണെന്നും അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും. സിനിമാമേഖലയിലെ സ്ത്രീകള്‍ ലൈംഗികപീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണു വിവരം. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണസ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീസുരക്ഷയ്ക്ക്…
Read MoreCategory: Top News
ഫയലുകൾക്കിടയിൽ മൊബൈൽ വച്ച് തോണ്ടുന്ന ക്രൂരതയൊന്നും റീൽസ് എടുത്തവർ ചെയ്തിട്ടില്ല; പിരിമുറുക്കത്തിനിടയിൽ അവർക്ക് അല്പം സന്തോഷം ലഭിക്കുമെങ്കിൽ അത് നല്ലതല്ലേയെന്ന് ഗണേഷ് കുമാർ
ചാത്തന്നൂർ: സർക്കാർ ജീവനക്കാർ റീൽസ് എടുത്താൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ. അതു കണ്ട് ഇഷ്ടപ്പെട്ടു. അവർക്കെതിരേ നടപടി എടുക്കണമെന്ന് ചിലരൊക്കെ ആവശ്യപ്പെട്ടു. നടപടി എടുക്കില്ലെന്ന് വകുപ്പുമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസിലിരുന്ന് റീൽസ് ചിത്രീകരിച്ച നഗരസഭാ ജീവനക്കാരോട് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആർടിസി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ജീവന്മരണ പ്രശ്നങ്ങളുമായി സർക്കാർ ഓഫീസുകളിലെത്തി വിഷയം അവതരിപ്പിക്കുമ്പോൾ ഫയലുകൾക്കിടയിൽ മൊബൈൽ വച്ച് തോണ്ടുന്ന സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ക്രൂരതയൊന്നും റീൽസ് എടുത്തവർ ചെയ്തിട്ടില്ല. ഔദ്യോഗിക പിരിമുറുക്കത്തിനിടയിൽ അവർക്ക് അല്പം സന്തോഷം ലഭിക്കുമെങ്കിൽ അത് നല്ലതല്ലേ. ജീവനക്കാരിൽ കലാവാസനയുള്ള നിരവധി പേരുണ്ട്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. പുതിയ തലമുറ ബുദ്ധിയും കഴിവുമുള്ളവരാണ് പുതിയ തലമുറയുടെ മാറ്റം ഉൾക്കൊള്ളാനും അഭിരുചികൾ മനസിലാക്കാനും മുതിർന്നവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
Read Moreബെസ്റ്റിയുടെ ബെസ്റ്റ് ഇടി; ഐഡി കാർഡും യൂണിഫോമും ഇല്ലാതെ പെൺകുട്ടി കൺസെഷൻ ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത കണ്ടക്ടർക്ക് കൂട്ടുകാരുടെ മർദനം
കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് അവശനാക്കി. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപാണ് ക്രൂര മർദനത്തിന് ഇരയായത്. മർദനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്. ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രദീപ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഉണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി ബസിൽ കയറിയിരുന്നു. എന്നാൽ കൺസെഷൻ ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി കണ്ടക്ടറുമായി തർക്കമുണ്ടായി. സ്കൂൾ യൂണിഫോം ധരിച്ചിട്ടില്ലാത്തതിനാലും, ഐഡി കാർഡ് ഇല്ലാത്തതിനാലും കൺസെഷൻ തരാൻ കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശേഷം തനിക്ക് ഇറങ്ങണ്ട സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ അൽപ സമയത്തിനുള്ളിൽ ബസ് തിരികെ എത്തിയപ്പോൾ പെൺകുട്ടി തന്റെ ആൺ സുഹൃത്തുക്കളുമായെത്തി ബസ് തടഞ്ഞു. നാൽപതോളം ആളുകളുമായി എത്തിയാണ് ബസ് തടഞ്ഞു നിർത്തിയത്. ശേഷം പെൺകുട്ടിയും നാല്…
Read Moreപിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറി; കൊച്ചിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളി വടക്കുംഭാഗം പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ജോസ് ദമ്പതികളുടെ ഏകമകന് ആന്റണി ജോസ് (17) ആണു മരിച്ചത്. റെയില്‍വേയുടെ ഇടപ്പള്ളി യാര്‍ഡില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകാരന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ആന്റണി. പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിന്‍ മറികടക്കണമായിരുന്നു അപ്പുറത്തെത്താന്. സുഹൃത്തുക്കള്‍ ട്രെയിനിന് അടിയിലൂടെ അപ്പുറം കടന്നപ്പോള്‍ ആന്റണി ട്രെയിനിന്റെ ഗോവണിയിലൂടെ മുകളിലേക്ക് കയറിയതോടെ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കൂട്ടുകാര്‍ സ്റ്റേഷന്‍മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി 7.45 ഓടെ മരിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ബിസിഎ…
Read Moreസഹോദരങ്ങളെ ആക്രമിച്ചതിൽ പരാതി നൽകി; ദലിത് വിദ്യാർഥിനിയെ മർദിച്ച് സിപിഎം പ്രവർത്തകൻ
ആലപ്പുഴ: നടുറോഡിൽ ദളിത് യുവതിക്ക് നേരെ ക്രൂരമർദനം. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് മർദിച്ചെന്നാണ് 19കാരിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദിച്ചത്. പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളെ ആക്രമിക്കുകയും തന്നെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്ത പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് വിദ്യാർഥി ആരോപിക്കുന്നു.
Read Moreമദ്യപാനത്തിനിടെ സുഹൃത്തുമായി തർക്കം; കലിപ്പ് തീർക്കാൻ ട്രെയിന്‍ കല്ലേറ്; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
കണ്ണൂർ: മദ്യപിച്ച് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ദേഷ്യത്തിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ യുവാവിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി കണ്ണൂർ ടൗൺ പോലീസിൽ ഏൽപ്പിച്ചു. കണ്ണൂർ പാറക്കണ്ടിയിലാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശി പി.വി. നിഖിൽ (23) ആണ് പിടിയിലായത്. നിഖിലുംസുഹൃത്തുക്കളും ചേർന്ന് പാറക്കണ്ടി റെയിൽവേ ട്രാക്കിന് സമീപം മദ്യപിക്കാൻ എത്തിയതായിരുന്നു. മദ്യപിച്ച് കൊണ്ട് ഇരിക്കുന്പോൾ സുഹൃത്തുമായി വാക്കുതർക്കമുണ്ടായി. വാക്കുതർക്കം ഏറെ നേരം തുടർന്നു. ഇതിനിടെ ദേഷ്യം തീർക്കാനെന്ന പോലെ ആ സമയം അതുവഴി കടന്നുപോയ തിരുവനന്തപുരം-നിസാമുദ്ദീൻ മംഗള എക്സ്പ്രസിനുനേരേ കല്ലെടുത്ത് എറിയുകയായിരുന്നു. കല്ലേറിൽ മഗംള എക്സ്പ്രസിന്റെ എം-1 ാം കോച്ചിന്റെ 31,32 സീറ്റുകൾക്കും ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കല്ലേറിനെത്തുടർന്ന് ഭീതിയിലായ യാത്രക്കാരാണ് ആർപിഎഫിനെ വിവരം അറിയിക്കുന്നത്. പാറക്കണ്ടിക്ക് സമീപത്ത് വച്ചാണെന്ന് പറഞ്ഞതോടെ ആർപിഎഫ് സംഘം അവിടെയെത്തുകയും യുവാവിനെ കൈയോടെ പിടികൂടുകയുമായിരുന്നു. കുറച്ച് നാളുകൾക്ക് മുന്‍പ് കണ്ണൂർ…
Read Moreഎസ്എഫ്ഐ എന്നാൽ ക്രിമിനലുകളുടെ കൂട്ടമാണ്; അക്രമങ്ങളുടെ ഭാഗമായുള്ള സംഘടനകളിലെ ആരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യില്ല; ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: എസ്എഫ്ഐ എന്നാൽ ക്രിമിനലുകളുടെ കൂട്ടമാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലേക്ക് എസ്എഫ്ഐയിൽനിന്ന് ആരെയും നോമിനേറ്റ് ചെയ്യില്ല. അക്രമങ്ങളുടെ ഭാഗമായുള്ള സംഘടനകളിലെ ആരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ കഴിയില്ല. എസ്എഫ്ഐക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. അവരെ തനിക്കു ഭയമില്ലെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. എസ്എഫ്ഐയുടെ ക്രൂരതകളെപ്പറ്റി മാധ്യമങ്ങൾ ചോദിക്കുന്നതിൽ സന്തോഷമുണ്ട്. സർവകലാശാലയുടെ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കരുതെന്ന് എല്ലാ വിസിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐക്ക് സമരം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.
Read Moreപച്ചക്കറിയില്ല, പയറില്ല; സ്കൂളുകളിലും അങ്കണവാടികളിലും കുട്ടികൾക്കായി പോഷകാഹരമെന്ന പേരിൽ നൽകുന്നത് ചോറും മഞ്ഞളും
റായ്പൂർ: കുട്ടികൾക്കുള്ള പോഷകാഹാരമെന്ന് പറഞ്ഞ് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് ചോറും മഞ്ഞളും. ചത്തീസ്ഗഡിലാണ് സംഭവം. മറ്റ് പല സംസ്ഥാനങ്ങളിലും പയറും പരിപ്പും ചപ്പാത്തിയും നൽകുന്ന സാഹചര്യത്തിലാണ് ചത്തീസ്ഗഡിൽ ഈ ദുരവസ്ഥ. പോഷകസമ്പുഷ്ടമായ ഉച്ചക്കഞ്ഞിയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ മെനുവിൽ പറയുന്നത്. എന്നാൽ പല സ്കൂളുകളിലും ഈ മെനു രേഖകളിൽ മാത്രമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ലെ റിപ്പോർട്ടുകൾ പ്രകാരം ചത്തീസ്ഗഡിൽ കുട്ടികളിൽ പതിനേഴര ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ചില സ്കൂളുകൾ ഉച്ചക്കഞ്ഞിക്ഷാമത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയും ചെയ്തു. പച്ചക്കറി, പയറുവർഗങ്ങൾ എത്തിച്ചിരുന്ന വിതരണക്കാർക്ക് പണം കൃത്യമായി നൽകാത്തതാണ് ക്ഷാമത്തിന് കാരണം. സംഭവം പുറത്ത് വന്നതോടെ അടിയന്തര അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു. സ്കൂളുകളിൽ മാത്രമല്ല അങ്കണവാടികളിലും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.
Read Moreമലബാറില്‍ മസ്തിഷ്കജ്വരം പിടിമുറുക്കുന്നു: ഒന്നര മാസത്തിനിടെ മൂന്ന് മരണം; പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ്
കോഴിക്കോട്: മലബാറിൽ കുട്ടികള്‍ക്ക് ഭീഷണിയായി മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നു. ഒന്നരമാസത്തിനിടെ നാലു കുട്ടികള്‍ക്കാണ് ഈ അപൂര്‍വ രോഗം പിടിപെട്ടത്. ഇതില്‍ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി. ഒരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. രോഗം പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പകച്ചുനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നീന്തല്‍ക്കുളത്തിലും പുഴയിലുമൊക്കെ കുളിച്ച കുട്ടികളാണ് മരിച്ചത്. രോഗബാധ തടയുന്നതിന് വ്യാപകമായ ബോധവത്കരണമൊന്നും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് ഏറ്റവുമൊടുവില്‍ മസ്തിഷ്കജ്വരം പിടിപെട്ടിട്ടുള്ളത്. ഈ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കിഴൂര്‍ കാട്ടുകുളത്തിലാണ് കുട്ടി കുളിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടും പനി ബാധിച്ചുമാണ് ആശുപത്രിയിലെത്തിയത്. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുള്ള ഫദ്വയാണ് ആദ്യം ഈ രോഗം ബാധിച്ചു മരിച്ചത്. വീടിനു തൊട്ടടുത്ത പുഴയിലെ ഒഴുക്കു കുറഞ്ഞ ഭാഗത്ത്…
Read Moreപനി വൈറൽ: കേരളത്തിൽ അഞ്ച് ദിവസത്തിനിടെ ചികിത്സ തേടിയത് അരലക്ഷം പേർ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഓരോ ദിവസവും പതിനായിരക്കണക്കിനാളുകളാണ് പനി ബാധിതരായി ആശുപത്രയിൽ ചികിത്സ തേടിയെത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ ആറു ദിവസത്തിനിടയിൽ അരലക്ഷത്തിലേറെപ്പേർ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി. കഴിഞ്ഞ ദിവസം വരെ 66880 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 11,050 പേരാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആറു ദിവസത്തിനിടയിൽ 652 പേർക്ക് ഡെങ്കിപ്പനിയും 77 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 200 പേർക്ക് എച്ച്-1എൻ-1 ഉം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു പേരും എച്ച്-1എൻ-1 ബാധിച്ച് നാലുപേരും കഴിഞ്ഞ ആറു ദിവസത്തിനിടയിൽ മരിച്ചു. ഇന്നലെ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടുപേർക്ക് എലിപ്പനിയും 42 പേർക്ക് എച്ച്-1എൻ-1 ഉം സ്ഥിരീകരിച്ചു. എച്ച്-1എൻ-1 ബാധിച്ച് ഒരാൾ ഇന്നലെ മരിച്ചു. ഇതോടെ കഴിഞ്ഞ ആറു…
Read More