മലബാറിലെ പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി: സീ​റ്റ് കി​ട്ടാ​തെ 86,025 വി​ദ്യാ​ർ​ഥി​ക​ൾ; ശേ​ഷി​ക്കു​ന്ന​ത് 1,332 സീ​റ്റ് മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടും മ​ല​ബാ​റി​ൽ പ്ല​സ് വ​ൺ സീ​റ്റി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്. ഈ ​മാ​സം 24ന് ​ക്ലാ​സു​ക​ൾ തു​ട​രാ​നി​രി​ക്കെ 86,025 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ സീ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല. 2,46,032 അ​പേ​ക്ഷ​ക​രാ​ണ് മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ മാ​ത്രം ഉ​ള്ള​ത്. എ​ന്നാ​ൽ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 1,60,037 ആ​ണ്. പു​റ​ത്ത് നി​ൽ​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ആ​കെ ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം 1,332 ഉം. അ​ൺ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ൽ പോ​ലും മ​ല​ബാ​റി​ലെ സീ​റ്റ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ കൈ​വ​ശ​മു​ള്ള ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ഓ​ട്ടോ​മാ​റ്റി​ക് ഗേ​റ്റി​ൽ കു​ടു​ങ്ങി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; വി​വ​ര​മ​റി​ഞ്ഞ മു​ത്ത​ശ്ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രൂ​ർ: ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച​തി​ന് പി​ന്നാ​ലെ മു​ത്ത​ശ്ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സ്യ(51) കു​ഴ​ഞ്ഞു​വീ​ണ​ത്. അ​ടു​ത്ത വീ​ട്ടി​ലെ ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റി​ൽ കു​ടു​ങ്ങി​യാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റ് ക​ട​ന്ന് പ​ള്ളി​ലേ​ക്ക് ന​മ​സ്കാ​ര​ത്തി​ന് പോ​കു​മ്പോ​ഴാ​ണ് കുട്ടി ഗേ​റ്റി​ൽ കു​ടു​ങ്ങി​യ​ത്. ഈ ​വ​ഴി ന​ട​ന്നുപോ​യ നാ​ട്ടു​കാ​ര​നാ​ണ് കു​ട്ടി ഗേ​റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രൂ​ർ എം​ഇ​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് സി​നാ​ൻ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ചി​ല​വി​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.  

Read More

മു​ക്കി​യ​തെ​ങ്ങോ​ട്ട് പോ​യി..!  കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​മാ​യി ഈ​ടാ​ക്കി​യ​ത് 53.38 കോ​ടി, അ​ട​ച്ച​ത് 5.38 കോ​ടി; ആ​ശ​ങ്ക​യി​ൽ ജീ​വ​ന​ക്കാ​ർ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി​സി ജീ​വ​ന​ക്കാ​രി​ൽനി​ന്ന് ഇ​ൻ​ഷ്വറ​ൻ​സ് പ്രീ​മി​യം തു​ക​യാ​യി റി​ക്ക​വ​റി ചെ​യ്ത​ത് 53 .38 കോ​ടി രൂ​പ. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പനി​യി​ൽ അ​ട​ച്ച​ത് 53843096 രൂ​പ മാ​ത്ര​വും. 2022 ജ​നു​വ​രി മു​ത​ൽ 2024 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കാ​ണ് ഇ​ത്. അ​വ​സാ​ന​മാ​യി കെഎ​സ്ആ​ർടിസി ഇ​ൻ​ഷുറ​ൻ​സ് ക​മ്പനിയ്ക്ക് ​തു​ക കൈ​മാ​റി​യ​ത് 2024 മേ​യ് 10 നാ​ണ്. വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം ക​ണ്ട​ക്ട​റാ​യ വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി മൈ​താ​നി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ പി.​എ​സ് അ​ജി​ത് ലാ​ലി​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട കാ​ല​ഘ​ട്ട​ത്തി​ൽ ഓ​രോ മാ​സ​വും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും റി​ക്ക​വ​റി ചെ​യ്ത പ്രീ​മി​യം തു​ക​യു​ടെ ക​ണ​ക്കും ന​ല്കി​യി​ട്ടു​ണ്ട്. കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷ്വറ​ൻ​സ് സ്കീം (ജി​ഐ​എ​സ്) സ്‌​റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ് (എ​സ്എ​ൽ ഐ) ​എ​ന്നീ ര​ണ്ട് ഇ​ൻ​ഷ്വറ​ൻ​സ് സ്കീ​മു​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 500, 1000 രൂ​പ വീ​തം പ്രീ​മി​യം തു​ക​യു​ള്ള ര​ണ്ട് സ്ലാ​ബു​ക​ളു​ണ്ട്. ഈ ​ര​ണ്ട്…

Read More

പോ​ലീ​സി​ലെ ശി​ക്ഷ​ണ ന​ട​പ​ടി കു​ടും​ബാം​ഗ​ങ്ങ​ളെ ‍ബോ​ധ്യ​പ്പെ​ടു​ത്തും; സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മിറ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: പോ​ലീ​സു​കാ​രു​ടെ ജോ​ലി​യി​ലെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക്. ആ​രോ​ഗ്യം, ജോ​ലി, കു​ടും​ബം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ക്കു​ന്ന സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​താ​ത് സി​റ്റി, ജി​ല്ലാ പ​രി​ധി​ക​ളി​ൽ സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സും ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സും ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞു. പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ ജോ​ലി​ഭാ​രം കൂ​ടു​ന്നു​വെ​ന്നും ഇ​തി​നാ​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദം മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ​ക​ളെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ. ജോ​ലി​യോ​ടൊ​പ്പം ത​ന്നെ വ്യ​ക്തി​ജീ​വി​ത​വും കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യാ​ണ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​ഗ്യം, ജോ​ലി, കു​ടും​ബം എ​ന്നീ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​ന​സി​ക…

Read More

“മ​ക​ളെ ഉ​പ​ദേ​ശി​ക്ക​ണം’… ബോം​ബ് നി​ർ​മാ​ണ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ യു​വ​തി​ക്കു ഭീ​ഷ​ണി; വീ​ട്ടി​ലെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും സി​പി​എം പ്ര​വ​ർ​ത്ത​രു​മെ​ന്ന് യു​വ​തി

ത​ല​ശേ​രി: ബോം​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. പ​ഞ്ചാ​യ​ത്ത് മെം​ബ​റും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി “മ​ക​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും അ​മ്മ​യോ​ട് പ​റ​ഞ്ഞ​താ​യി യു​വ​തി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇതുസംബന്ധിച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​മെ​ന്നും യു​വ​തി അറിയിച്ചു. എ​ര​ഞ്ഞോ​ളി​യി​ൽ തേങ്ങ പെറുക്കാൻ പോയ വ​യോ​ധി​ക​ൻ ബോം​ബ് പൊ​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അയൽവാ​സി​യാ​യ സീ​ന പ്ര​ദേ​ശ​ത്ത് പ​തി​വാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യും പ​ല​ത​വ​ണ പ​റ​മ്പു​ക​ളി​ല്‍നി​ന്ന് ബോം​ബ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. യു​വ​തി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ ഇ​ന്ന​ലെ ത​ന്നെ സി​പി​എം നേതാക്കൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​യി പ​രാ​തി വ​ന്നി​രി​ക്കു​ന്ന​ത്. എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​നും എ​ര​ഞ്ഞോ​ളി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നും വി​ളി​പ്പാ​ട​ക​ലെ​യു​ള്ള വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സ്ഫോ​ട​നം ന​ട​ന്ന​ത്. സ്റ്റീ​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ വേ​ലാ​യു​ധ​ന്‍ എന്നയാൾ കൊ​ല്ല​പ്പട്ടു. തേ​ങ്ങ പെ​റു​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ കി​ട്ടി​യ…

Read More

മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്ത​ട​വ​റ​യി​ൽ, ധ​ന​വ​കു​പ്പ് അ​മ്പേ പ​രാ​ജ​യം; എ​ൽ​ഡി​എ​ഫ് വി​ട​ണ​മെ​ന്ന് അം​ഗ​ങ്ങ​ള്‍;‍ സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം

തൊ​ടു​പു​ഴ: സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ കൗ​ണ്‍​സി​ലി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്ത​ട​വ​റ​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഒ​രം​ഗ​ത്തി​ന്‍റെ ആ​ക്ഷേ​പം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ടു​ത്ത​ഭാ​ഷ‍​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നി​ർ​വ​ഹി​ക്കേ​ണ്ട പോ​ലീ​സ് പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ക്കു​ന്ന​ത് ടി​വി ചാ​ന​ലു​ക​ളി​ലൂ​ടെ ക​ണ്ട ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​തി​രേ തി​രി​ഞ്ഞു. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യി. ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ധ​ന​കാ​ര്യ​വ​കു​പ്പ് അ​ന്പേ പ​രാ​ജ​യ​മാ​ണ്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട സ​ഹാ​യം അ​നു​വ​ദി​ക്കാ​തെ ഭ​ക്ഷ്യ​വ​കു​പ്പി​നെ നി​ർ​ജീ​വ​മാ​ക്കി. ധ​ന​വ​കു​പ്പി​ൽ​നി​ന്ന് ആ​വ​ശ്യ​മു​ള്ള പ​ണം​വാ​ങ്ങി​യെ​ടു​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ലേ​ക്ക് വ​ന്ന​ത് കാ​ര്യ​മാ​യ ഗു​ണം ചെ​യ്തി​ല്ല. ഇ​വ​ർ​ക്ക് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ​നി​ന്ന​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് യാ​തൊ​രു ഗു​ണ​വു​മി​ല്ല. അ​തി​നാ​ൽ മു​ന്ന​ണി​മാ​റ്റം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ചി​ല​ർ ഉ​ന്ന​യി​ച്ചു. രാ​ജ്യ​സ​ഭാ സീ​റ്റി​ൽ…

Read More

ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ മ​ര​ണം: പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​മ്പ് പെ​ൺ​കു​ട്ടി പ​ല​ത​വ​ണ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു; വാ​ട്സ്ആ​പ്പ് ചാ​റ്റി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; സൈ​ബ​ർ ആ​ക്ര​മ​ണ​മ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ ഫോ​ണി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ. വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​നം ന​ട​ന്ന​ത് പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​മ്പാ​ണെ​ന്നും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം. പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ബി​നോ​യി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വീ​ണ്ടെ​ടു​ത്ത സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ബി​നോ​യി പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് സൂ​ച​ന. പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി എ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി ബി​നോ​യി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ബി​നോ​യി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സൈ​ബ​ർ ആ​ക്ര​മ​ണ​മ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​റ​യു​ന്ന​ത്.

Read More

കെ​എ​സ്ആ​ർ​ടി​സി 220 ബ​സു​ക​ൾ വാ​ങ്ങു​ന്നു: ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി; ക​ട ബാ​ധ്യ​ത കു​റ​ഞ്ഞ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി 220 പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ന്നു. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫു​ൾ ബോ​ഡി​യോ​ടു കൂ​ടി​യ 10.5 മീ​റ്റ​ർ നീ​ള​മു​ള്ള നോ​ൺ എ​സി ബ​സു​ക​ൾ ആ​ണ് വാ​ങ്ങു​ന്ന​ത്. നാ​ല് സി​ലി​ണ്ട​ർ ഡീ​സ​ൽ ബ​സു​ക​ൾ ബി​എ​സ് VI ശ്രേ​ണി​യി​ൽ​പ്പെ​ട്ട​താ​യി​രി​ക്കും. മൂ​ന്നു വ​ർ​ഷ​മോ അ​ല്ലെ​ങ്കി​ൽ നാ​ലു ല​ക്ഷം കി​ലോ​മീ​റ്റ​റോ ക​മ്പ​നി വാ​റ​ന്‍റി ഉ​റ​പ്പാ​ക്ക​ണം. ഹ്ര​സ്വ ദൂ​ര ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ഈ ​ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ലാ​ൻ ഫ​ണ്ടാ​യി നീ​ക്കി​വ​ച്ച 96 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 220 ബ​സു​ക​ൾ വാ​ങ്ങാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. 1000 പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ശ്ര​മ​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 220 ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്. 2016നു ​ശേ​ഷം ഇ​പ്പോ​ഴാ​ണ് പു​തി​യ ബ​സ് വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി നീ​ക്കം ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കു​ള്ള​തെ​ല്ലാം പ​ഴ​ഞ്ച​ൻ ബ​സു​ക​ളാ​ണ്. പ​ല​തും…

Read More

സ്കൂ​ളു​ക​ളി​ൽ 220 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ; പ്രാ​യോ​ഗി​ക പ​രി​ഹാ​രം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്‌​കൂ​ള്‍ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ 220 ആ​ക്കി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണോ എ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ പ്രാ​യോ​ഗി​ക​മാ​യി പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യി​ല്ലേ​യെ​ന്നും ഹൈ​ക്കോ​ട​തി. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി​ക്കാ​യി ഹ​ര്‍​ജി മാ​റ്റി. സ്വ​കാ​ര്യ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ​ത്തു​ട​ര്‍​ന്ന് അ​ധ്യ​യ​ന​ദി​വ​സം ഉ​യ​ര്‍​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​രെ കേ​ട്ട​ശേ​ഷം വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ധ്യാ​പ​ക​രു​ടെ​യ​ട​ക്കം അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ക്ഷേ​പം. പ്രൈ​മ​റി മേ​ഖ​ല​യി​ല​ട​ക്കം അ​ധ്യ​യ​ന​ദി​വ​സം 220 ആ​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളു​ടെ​പോ​ലും പി​ന്‍​ബ​ല​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ല്‍ മാ​റ്റം വ​രു​ത്തു​ക മാ​ത്ര​മാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം. പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍, ഹ​ർ​ജി​ക്കാ​രാ​യ മൂ​വാ​റ്റു​പു​ഴ വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍…

Read More

തിരികെ അ​ടു​ക്ക​ള​യി​ലേ​ക്ക്; ത​മി​ഴ്‌​നാ​ട്ടി​ല്‍​ നി​ന്ന് മ​ത്തി എ​ത്തും, വി​ലയും കുറയുമെന്ന് പ്രതീക്ഷ

കൊ​ച്ചി: വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള​യി​ല്‍​നി​ന്നു മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട മ​ത്തി മ​ട​ങ്ങി​യെ​ത്തു​ന്നു. കേ​ര​ള​തീ​ര​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള മ​ത്തി​യു​ടെ വ​ര​വ് വി​ല​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍. ത​മി​ഴ്‌​നാ​ട്ടി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ക്ക​ഴി​ഞ്ഞ 15ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ അ​വി​ടെ മ​ത്തി സു​ല​ഭ​മാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് മ​ത്തി എ​ത്തി​ക്കാ​നാ​ണു സം​സ്ഥാ​ന​ത്തെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രു​ടെ ശ്ര​മം. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു കി​ലോ മ​ത്തി​ക്ക് 400 രൂ​പ വ​രെ​യെ​ത്തി​യി​രു​ന്നു. ക​ട​ലി​ല്‍ ചൂ​ട് കൂ​ടി​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​യി​രു​ന്നു. ഇ​തി​നൊ​പ്പം ട്രോ​ളിം​ഗ് നി​രോ​ധ​നം​കൂ​ടി വ​ന്ന​തോ​ടെ ഹാ​ര്‍​ബ​റു​ക​ളി​ലേ​ക്കു​ള്ള മ​ത്തി​യു​ടെ വ​ര​വ് നി​ല​ച്ചു. ഏ​പ്രി​ലി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​പ്പോ​ള്‍ അ​വി​ടെ​നി​ന്നു​ള്ള വ​ര​വും നാ​മ​മാ​ത്ര​മാ​യി. ഇ​തൊ​ക്കെ​യാ​ണ് മ​ത്തി വി​ല ഉ​യ​ര​ങ്ങ​ളി​ലേ​ക്കു പോ​കാ​ന്‍ കാ​ര​ണ​മാ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ക​ട​ലി​ലെ താ​പ​നി​ല കൂ​ടു​ന്ന​ത് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് മ​ത്തി​യെ​യാ​ണ്. 27 ഡി​ഗ്രി സെ​ല്‍​ഷ​സ് ചൂ​ടി​ൽ മാ​ത്ര​മേ മ​ത്തി​ക്ക് ജീ​വി​ക്കാ​ന്‍…

Read More