സിസിടിവി കാമറ മോഷണം ; നാ​ല് എ​ൻ​ജി​നീയറിംഗ്  കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ  അറസ്റ്റിൽ; നാളെ പരീക്ഷ എഴുതേണ്ട കുട്ടികളാണ മോഷണത്തിന് റിമാന്‍റിലായത്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ത്ഥി​ക​ളെ വി​യ്യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​ർ ഇ​തേ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രാ​ണ്.

കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി അ​തു​ൽ (21), ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി ആ​ന്‍റോ ബാ​സ്റ്റി​ൻ (21), കോ​ഴി​ക്കോ​ട് പ​റ​ന്പി​ൽ ബ​സാ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ വി.​നാ​യ​ർ, കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഹി​ജാ​സ് (22) എ​ന്നി​വ​രെ​യാ​ണ് വി​യ്യൂ​ർ എ​സ്ഐ ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ ആ​ന്‍റോ കോ​ള​ജി​നു പു​റ​ത്തു താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്. ര​ണ്ട്, മൂ​ന്ന് വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ.

മോ​ഷ്ടി​ച്ച ആ​റ് സി​സി ടി​വി കാ​മ​റ​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മ​റ്റൊ​രു ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ എ​യ​ർ​ഹോ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ലി​ന്‍റെ ക​വാ​ട​ത്തി​ൻ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ സം​ഘം കേ​ടു​വ​രു​ത്തി​യി​രു​ന്നു.​മൊ​ത്തം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി കാ​ണി​ച്ചാ​ണ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​രാ​തി ന​ല്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 11 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മാ​ണ് വി​യ്യൂ​ർ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്. കോ​ള​ജ് ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ ന​ശി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ പ​ല​രും തി​ങ്ക​ളാ​ഴ്ച പ​രീ​ക്ഷ​യു​ള്ള​വ​രു​മാ​ണ്.

Related posts