അയ്യപ്പ ഭക്തർ സഞ്ചരിച്ച  ട്രവലറും കാറും കൂട്ടിയിടിച്ച് കോയന്പത്തൂർ സ്വദേശി മരിച്ചു; രണ്ടുപേർക്ക് സാരമായ പരിക്ക്

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നു സ​മീ​പം​വ​ച്ച് ടെ​ന്പോ ട്രാ​വ​ല​റും സാ​ൻ​ട്രോ കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ അ​ന്നേവേ​ളാ​ങ്ക​ണ്ണി ന​ഗ​റി​ൽ മു​ത്തു​സ്വാ​മി​യു​ടെ മ​ക​ൻ വീ​ര​സ്വാ​മി (62) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​ന്നേവേ​ളാ​ങ്ക​ണ്ണി സ്വ​ദേ​ശി​ക​ളാ​യ ഭാ​ഗ്യ​ല​ക്ഷ്മി (33), അ​ഭി​രാ​മി (62) എ​ന്നി​വ​രെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​രാ​വി​ലെ 6.30നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വീ​ര​സ്വാ​മി മ​ര​ിച്ചു. ടെ​ന്പോ ട്രാ​വ​ല​റി​ൽ അ​യ്യ​പ്പ ഭ​ക്ത​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ല.

Related posts