ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വു​മാ​യി മു​ങ്ങി​യ യു​വാ​വ് സി​സി​ടി​വി കാ​മ​റ​യി​ല്‍ കു​ടു​ങ്ങി; മോ​ഷ​ണം​പോ​യ​ത് 13,000 ത്തി​ല​ധി​കം രൂ​പ​

ബ​ദി​യ​ഡു​ക്ക: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് പ​ണ​വു​മാ​യി മു​ങ്ങി​യ ആ​ള്‍ സി​സി​ടി​വി കാ​മ​റ​യി​ല്‍ കു​ടു​ങ്ങി.

ബ​ദി​യ​ഡു​ക്ക ടൗ​ണി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍ താ​ഴ​ത്തെ നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 13,000 ത്തി​ല​ധി​കം രൂ​പ​യാ​ണ് മോ​ഷ​ണം​പോ​യ​ത്.

മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ താ​ഴ​ത്തെ നി​ല​യി​ലാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗും വ​സ്ത്ര​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ചു പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഈ ​കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്ടാ​വ് മു​റി​ക്ക​ക​ത്തേ​ക്കു പോ​കു​ന്ന​തും തു​ട​ര്‍​ന്നു പ​ണ​മെ​ടു​ത്ത് ഓ​ടു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ക​ന്യ​പാ​ടി, മാ​ന്യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യരീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ന്നു ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment