നൂറാം ടെസ്റ്റില്‍ അംലയ്ക്കു സെഞ്ചുറി

century-lജൊഹാനസ്ബര്‍ഗ്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്. 100–ാം ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ഹാഷിം അംലയുടെയും ജെ.പി.ഡുമിനിയുടെയും മികവില്‍ 338/3 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഒന്നാംദിനം ബാറ്റിംഗ് അവസാനിപ്പിച്ചു.

ഡുമിനി 155 റണ്‍സ് നേടി പുറത്തായപ്പോള്‍ 125 റണ്‍സുമായി അംല പുറത്താകാതെ നില്‍ക്കുന്നു. ഒന്നാം ദിനത്തിലെ 89–ാം ഓവറിലാണ് ഡുമിനി പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 292 റണ്‍സാണ് പ്രോട്ടീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്.100–ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന എട്ടാമത് ബാറ്റ്‌സ്മാനാണ് അംല. അദ്ദേഹത്തിന്റെ കരിയറിലെ 25–ാം സെഞ്ചുറിയാണ് ജൊഹാനസ്ബര്‍ഗില്‍ പിറന്നത്.

Related posts