ട്രെയിനിൽ  ഉപേക്ഷിക്കപ്പെട്ട ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് 30 കിലോ ചന്ദനമുട്ടികൾ;  വിപണിയിൽ ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ 

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​നി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ 30 കി​ലോ​ഗ്രാം ച​ന്ദ​ന​മു​ട്ടി​ക​ൾ വ​നം​വ​കു​പ്പി​ന് കൈ​മാ​റി. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ളാ​ണ് ക​ന്യാ​കു​മാ​രി-​മും​ബൈ ജ​യ​ന്തി​ജ​ന​ത എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ക​ന്പാ​ർ​ട്ടു​മെ​ന്‍റി​ൽ ക​ണ്ട  ബാ​ഗി​ൽ നി​ന്നും ല​ഭി​ച്ച​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​തോ​ടൊ​പ്പം ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ൻ​മ​സാ​ല എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

ചെ​ങ്ങ​ന്നൂ​രി​ലെ ആ​ർ​പി​എ​ഫ് സം​ഘം ട്രെ​യി​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ര​ണ്ട് എ​യ​ർ ബാ​ഗു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. 30കി​ലോ​ഗ്രാം വ​രു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ൾ ഒ​ര​ടി നീ​ള​മു​ള്ള ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി ബാ​ഗി​ൽ മു​റി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

70,000 ൽ ​അ​ധി​കം രൂ​പ വി​ല വ​രു​ന്ന 1,440 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഒ​രു ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. 6382-ാം ന​ന്പ​ർ ക​ന്യാ​കു​മാ​രി മും​ബൈ ജ​യ​ന്തി ജ​ന​താ എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ൻ മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​നി​ൽ നി​ന്നും വി​ട്ട​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്രെ​യി​നിന്‍റെ മു​ന്പി​ല​ത്തെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഇ​ത് ക​ണ്ട​ത്.

ചെ​ങ്ങ​ന്നൂ​ർ (ആ​ർ​പി​എ​ഫ്) സി​ഐ ആ​ർ.​എ​സ്. രാ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, കോ​ണ്‍​സ്റ്റ​ബി​ൾ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ർ​പി​എ​ഫ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts