കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ​സ് മേ​ഖ​ലാ  ക​ലോ​ത്സ​വം നാളെ മുതൽ പ​ര​വൂ​രി​ൽ;  2600-ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ 52 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും

പ​ര​വൂ​ർ: അ​സോ​സി​യേ​ഷ​ൻ ഒ​ഫ് കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മേ​ഖ​ലാ ക​ലോ​ത്സ​വം നാ​ളെ​യും മ​റ്റ​ന്നാ​ളും പ​ര​വൂ​രി​ൽ ന​ട​ക്കും.കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ൽ നി​ന്ന് 2600-ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ 52 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ര​വൂ​ർ എ​സ്എ​ൻ​വി റീ​ജ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, മു​നി​സി​പ്പ​ൽ നെ​ഹ്റു പാ​ർ​ക്ക്, ഓ​ർ​ക്കി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം. നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും.

എ​സ്എ​ൻ​വി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 8.30ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കാ​ഥി​ക​ക​ൻ പ്ര​ഫ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​സ​ന​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധീ​ർ ചെ​ല്ല​പ്പ​ൻ, ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സു​ധീ​ർ കാ​രി​യ്ക്ക​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ റി​ച്ചാ​ർ​ഡ്, പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ർ​ഡി​നേ​റ്റ​ർ എ​സ്.​അ​രു​ൺ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ര​മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് നെ​റ്റോ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലേ​യ്ക്ക് ദീ​പം പ​ക​രും. തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജ​സ്റ്റി​സ് ബി.​കെ​മാ​ൽ​പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​പി.​കു​റു​പ്പ് നി​ർ​വ​ഹി​ക്കും. എ.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റും വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ എ​സ്.​അ​ജ​യ​കു​മാ​റി​നെ (ബാ​ലു) അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ന്ദ​രേ​ശ​നു​ണ്ണി ആ​ദ​രി​ക്കും.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ് കു​ഴ​ൽ​മ​ന്നം ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. സി​നി​മാ​താ​രം ടോ​ണി ആ​ന്‍റ​ണി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സി​സ്റ്റ​ർ ലി​യോ​ണി മ​ണി​മ​ല, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്.​ജ​യ, മോ​ഹ​ൻ മം​ഗ​ല​ശേ​രി, ആ​ർ.​സ​ന​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ െ.അ​ജി, മോ​ഹ​ൻ മം​ഗ​ല​ശേ​രി, ആ​ർ.​സ​ന​ജ​ൻ, എ​സ്.​അ​രു​ൺ, പോ​ൾ തോ​മ​സ്, ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് നെ​റ്റോ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts