മദ്യ നിരോധനത്തിന്‍റെ മറവിൽ ചാരായം വാറ്റ്; 20 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യുവാവ് പി​ടി​യി​ൽ


ഇ​രി​ങ്ങാ​ല​ക്കു​ട: 20 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി പി​ടി​യി​ൽ. പി​ടി​യി​ലാ​യ ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​ഞ്ച​ക്കു​ണ്ട് മു​പ്ലി​യം ഏ​ഴി​മ​ല വീ​ട്ടി​ൽ ചാ​ർ​ളി (40) യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് വ​കു​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​യാ​ൾ ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്. കൊ​റോ​ണ കാ​ല​ത്തെ മ​ദ്യ​വി​ല്പ​ന​യു​ടെ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​യാ​ൾ ചാ​രാ​യം വാ​റ്റാ​ൻ ആ​രം​ഭി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ന്നി സി​മേ​ത്തി, അ​ജി​ത് കു​മാ​ർ, കെ.​പി. ബെ​ന്നി, കെ.​കെ. വ​ത്സ​ൻ, പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment