ധൂ​ർ​ത്തി​നു ശമ്പളം ത​രി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെന്ന് അധ്യാപകർ


തൃ​ശൂ​ർ: പ്ര​ള​യ​ ദു​രി​താ​ശ്വാ​സ​ത്തി​നു ശ​ന്പ​ളം വി​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും ദു​രു​പ​യോ​ഗം​മൂ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

കാ​ബി​ന​റ്റ് റാ​ങ്കി​ൽ അ​നേ​കം ഉ​പ​ദേ​ശ​ക​രെ നി​യ​മി​ച്ചും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തും ധൂ​ർ​ത്ത​ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ണം ചെ​ല​വാ​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ക്കു​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. അ​രു​ണ്‍​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജും ട്ര​ഷ​റ​ർ കെ.​എ​വ​ർ​ഗീ​സും അ​റി​യി​ച്ചു.
ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്ക​ൽ വേ​ണ്ട
തൃ​ശൂ​ർ: അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും ശ​ന്പ​ളം നി​ർ​ബ​ന്ധ​മാ​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

ഓ​രോ​രു​ത്ത​രു​ടേ​യും സാ​ന്പ​ത്തി​ക സ്ഥി​തി​യ​നു​സ​രി​ച്ച് സം​ഭ​ാവ​ന ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നു കെ​പി​എ​സ്ടി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ജു കോ​ളേ​ങ്ങാ​ട​ൻ, സെ​ക്ര​ട്ട​റി ടി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment