ജീവനു “ചെക്ക്’ നൽകി, ഒരു അപകടയാത്ര;  മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് കൊ​ണ്ടാ​ഴി എ​ഴു​ന്ന​ള്ള​ത്ത് ക​ട​വി​ൽ ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വാഹനയാത്ര  അപകടം വിളിച്ചുവരുത്തുന്നു

പ​ഴ​യ​ന്നൂ​ർ: മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് കൊ​ണ്ടാ​ഴി എ​ഴു​ന്ന​ള്ള​ത്ത് ക​ട​വി​ൽ ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ബൈ​ക്കു​യാ​ത്ര അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു. ചെ​റു​താ​യൊ​ന്നു പി​ഴ​ച്ചാ​ൽ ജീ​വ​ൻ ത​ന്നെ ന​ഷ്ട​മാ​യെ​ന്നു വ​രും.15 മി​നി​റ്റ് ലാ​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​ല​രും ഈ ​സാ​ഹ​സ​ത്തി​ന് മു​തി​രു​ന്ന​ത്.​ഇ​വി​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണു​ള്ള​ത്. താ​ഴെ പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​തി​രി​ക്കാ​നാ​യി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച ച​ങ്ങ​ല​യും സം​വി​ധാ​ന​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ബൈ​ക്ക് യാ​ത്രി​ക​ർ തി​രു​വി​ല്വാ​മ​ല ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് ചെ​ക്ക്ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വ​ഴി തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഡാ​മി​ന്‍റെ ത​ട​യ​ണ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഒ​ഴു​ക്കി​ൽ പെ​ട്ട് ര​ണ്ടു​പേ​ർ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യു​മു​ണ്ടാ​യി. മു​ൻ വ​ർ​ഷം ഓ​ട്ടോ​റി​ക്ഷ ഒ​ഴു​കി താ​ഴേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള യാ​ത്ര ത​ട​യാ​ൻ കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു ച​ങ്ങ​ല സ്ഥാ​പി​ച്ച​ത്.

ഡാ​മി​ലെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് വ​ക​വെ​ക്കാ​തെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രും, ഡാ​മി​ന്‍റെ ഭി​ത്തി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. ഇ​രു​ക​ര​ക​ളി​ലും അ​പാ​യ മു​ന്ന​റി​യി​പ്പും സം​വി​ധാ​ന​വും വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ ശ​ക്ത​മാ​യി.

Related posts