ടോ​വി​നോ​യും ജോ​ൺ​പോ​ളും വീ​ണ്ടു​മൊ​രു​മി​ക്കു​ന്നു

മ​ല​യാ​ള സി​നി​മ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ “ഗ​പ്പി’യു​ടെ പ​ത്താം വാ​ർ​ഷി​ക ദി​ന​ത്തി​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റി​യ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നാ​യ​ക​ന​ട​ൻ ടൊ​വി​നോ തോ​മ​സും സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജും കൈ​കോ​ർ​ക്കു​ന്ന പു​തി​യ പു​തി​യ ചി​ത്ര​ത്തി​ന് സൂ​ച​ന കു​റി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്രം ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഇ​രു​വ​രു​ടെ​യും ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്ന സൂ​ച​ന​ക​ളു​ണ്ട്. ഇ​രു​വ​ർ​ക്കു​മൊ​പ്പം ചേ​ത​ന്‍ ജ​യ​ലാ​ലും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

ഗ​പ്പി’ എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത് പ​ത്തുവ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​വേ​ള​യി​ൽ, അ​ന്ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ തേ​ജ​സ് വ​ർ​ക്കി എ​ന്ന എ​ഞ്ചി​നി​യ​റെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് ടൊ​വി​നോ തോ​മ​സ് ത​ന്‍റെ ക​രി​യ​റി​ൽ വ​ഴി​തി​രി​വ് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ, മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്വ​പ്ന​തു​ല്യ​മാ​യ ന​വാ​ഗ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ജോ​ൺ​പോ​ൾ ജോ​ർ​ജ്.

മ​ല​യാ​ള സി​നി​മ​യു​ടെ പാ​ൻ-​ഇ​ന്ത്യ​ൻ താ​ര​പ്ര​തി​ഭ​യാ​യി വ​ള​ർ​ന്ന ടൊ​വി​നോ തോ​മ​സ്, ഗ​പ്പി​ക്ക് ശേ​ഷം ഒ​ട്ടേ​റെ അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ ക​രി​യ​ർ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു. “എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ’, “തീ​വ​ണ്ടി’, “ഗോ​ദ’, “മാ​യാ​ന​ദി’, “മി​ന്ന​ൽ മു​ര​ളി’, “2018′, “അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം’ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത സൂ​പ്പ​ർ താ​ര​മാ​ണി​ന്ന് ടൊ​വി​നോ തോ​മ​സ്.

മ​റു​വ​ശ​ത്ത്, ഗ​പ്പിക്ക് ശേ​ഷം സം​വി​ധാ​ന​ത്തി​ലും നി​ർ​മാ​ണ​ത്തി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ ജോ​ൺ​പോ​ൾ ജോ​ർ​ജ് മ​ല​യാ​ള സി​നി​മ​യി​ൽ തന്‍റേ​താ​യ കൈ​യൊ​പ്പ് പ​തി​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത “അ​മ്പി​ളി’ എ​ന്ന ചി​ത്ര​വും ഏ​റെ പ്ര​ശം​സ നേ​ടി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ. മ​ല​യാ​ള​ത്തി​ലെ വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​മാ​യ “രോ​മാ​ഞ്ചം’ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വെ​ന്ന നി​ല​യി​ലും ജോ​ൺ​പോ​ൾ ജോ​ർ​ജ് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.
പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ൽ ഈ ​ടീം വീ​ണ്ടു​മൊ​ന്നി​ക്കു​മ്പോ​ൾ, മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യം ഇ​ന്നോ​ളം കാ​ണാ​ത്ത വ​ലി​യൊ​രു ദൃ​ശ്യ​വി​രു​ന്നും സ​മ്മാ​നി​ക്കാ​ൻ ഈ ​പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും എ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തിന്‍റെ പ്ര​തീ​ക്ഷ. ചി​ത്ര​ത്തി​ന്‍റെ മ​റ്റു താ​ര​ങ്ങ​ളു​ടെ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടും. വാ​ർ​ത്താ പ്ര​ച​ര​ണം: ഹെ​യി​ൻ​സ്.

Related posts

Leave a Comment