സി​റ്റി​യു​ടെ വി​ജ​യ​ക്കു​തി​പ്പിനു വിരാമം; ചെ​ല്‍സി​ക്കു വ​ന്‍ ജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ വി​ജ​യ​ക്കു​തി​പ്പി​ന് അ​വ​സാ​ന​മാ​യി. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 18 ക​ളി​യി​ല്‍ തുടർച്ചയായി വിജയം നേടിക്കുതിച്ച സി​റ്റി​യെ ക്രി​സ്റ്റ​ല്‍ പാ​ല​സ് സ​മ​നി​ല​യി​ല്‍ കു​ടു​ക്കി.

എന്നാൽ ഗോൾകീപ്പറുടെ മികവിൽ സിറ്റിൽ തോൽവിയിൽനിന്നു രക്ഷപ്പെട്ടു. അ​വ​സാ​ന മി​നി​റ്റി​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി ത​ട​ഞ്ഞാണ് ഗോ​ള്‍കീ​പ്പ​ര്‍ എ​ഡേ​ഴ്‌​സ​ണ്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സി​റ്റി​യു​ടെ തോ​ല്‍വി അ​റി​യാ​തെ​യു​ള്ള കു​തി​പ്പ് നി​ല​നി​ര്‍ത്തിയത്. 90+2-ാം മി​നി​റ്റി​ല്‍ പാ​ല​സി​ന്‍റെ വി​ല്‍ഫ്ര​ഡ് സാ​ഹ​യെ പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു​ള്ളി​ല്‍ റ​ഹീം സ്്‌​റ്റെ​ര്‍ലിം​ഗ് വീ​ഴ്ത്തി​യ​തി​നു ലഭിച്ച പെനാൽറ്റി ലൂ​ക്ക മി​ലി​വോ​ജെ​വി​ച്ചി​ന് വല യിലെത്തിക്കാനായില്ല.

തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല വ​ഴ​ങ്ങി​യ മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് നി​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് പ​തി​ച്ചു. സ്വ​ന്തം ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ യു​ണൈ​റ്റ​ഡി​നെ സ​താം​പ്ട​ണ്‍ ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ കു​ടു​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വ​ന്‍ജ​യം നേ​ടി​യ ചെ​ല്‍സി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. സ്റ്റാ​ംഫ​ര്‍ഡ് ബ്രി​ഡ്ജി​ല്‍ ചെ​ല്‍സി മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് സ്‌​റ്റോ​ക് സി​റ്റി​യെ ത​ക​ര്‍ത്തു.

ഒ​രു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടെ​ണ്ണ​ത്തി​ൽ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത വി​ല്യ​ന്‍റെ മി​ക​വി​ല്‍ ചെ​ല്‍സി വ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ചെ​ല്‍സി മൂ​ന്നു ഗോ​ളി​നു മു​ന്നി​ലെ​ത്തി. ആ​ന്‍റോ​ണി​യോ റൂ​ഡി​ഗ​ര്‍, പെ​ഡ്രോ എ​ന്നി​വ​രുടെ ഗോ​ളി​നി​ടെ ഡാ​നി ഡ്രി​ങ്ക്‌​വാ​ട്ട​റി​ന്‍റെ മി​ക​ച്ചൊ​രു ഗോ​ള്‍ പി​റ​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ വി​ല്യ​നും പ​ക​ര​ക്കാ​ര​ന്‍ ഡേ​വി​ഡ് സ​പാ​കോ​സ്റ്റ​യും ഗോ​ള്‍ നേ​ടി ചെ​ല്‍സി​യു​ടെ ജ​യം പൂ​ര്‍ത്തി​യാ​ക്കി.

ഒ​രു ഗോ​ളി​നു പി​ന്നി​ല്‍ നി​ന്ന ലി​വ​ര്‍പൂ​ള്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ലെ​സ്റ്റ​ര്‍ സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. ഈ​ജി​പ്ഷ്യ​ന്‍ താ​രം മു​ഹ​മ്മ​ദ് സാ​ല​ഹ് ര​ണ്ടാം പ​കു​തി​യി​ല്‍ നേ​ടി​യ ഇ​ര​ട്ട ഗോ​ളാ​ണ് ലി​വ​ര്‍പൂ​ളി​നു ജ​യ​മൊ​രു​ക്കി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ ലെ​സ്റ്റ​ര്‍ സൂ​പ്പ​ര്‍ താ​രം ജെ​യ്മി വാ​ര്‍ഡി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി.

എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ സാ​ല​ഹി​ന്‍റെ ഗോ​ളു​ക​ള്‍ ലെ​സ്റ്റ​റി​ന്‍റെ എ​ല്ലാ മോ​ഹ​വും ത​ക​ര്‍ത്തു. ലി​വ​ര്‍പൂ​ളി​നു വേ​ണ്ടി സാ​ല​ഹ് നേ​ടു​ന്ന 23-ാമ​ത്തെ ഗോ​ളാ​ണ്. ഇ​തി​ല്‍ 17 എ​ണ്ണം ലീ​ഗി​ലാ​ണ്. ര​ണ്ടു ഗോ​ള്‍ നേ​ടി​യ ഈ​ജി​പ്ഷ്യ​ന്‍ താ​രം 1961-62 സീ​സ​ണി​ല്‍ ലി​വ​ര്‍പൂ​ളി​ന്‍റെ റോ​ജ​ര്‍ ഹ​ണ്ട് നേ​ടി​യ ഗോ​ളു​ക​ളു​ടെ റി​ക്കാ​ര്‍ഡി​നൊ​പ്പ​മെ​ത്തി.

Related posts