ടെ​സ്റ്റ് റാ​ങ്കിം​ഗ്: കോ​ഹ്‌ലി ​ര​ണ്ടാ​മ​ത്

 

ദു​ബാ​യ്: ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​മ്പ​ത് സ്ഥാ​നം മു​ന്നോ​ട്ടുക​യ​റി​യ ഇം​ഗ്ല​ണ്ടി​ന്‍റെ അ​ലി​സ്റ്റ​ര്‍ കു​ക്ക് എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി.

ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ പു​റ​ത്താ​കാ​തെ നേ​ടി​യ നേ​ടി​യ ഇ​ര​ട്ട സെ​ഞ്ചു​റി​യാ​ണ് കു​ക്കി​ന്‍റെ സ്ഥാ​നം ഉ​യ​ര്‍ത്തി​യ​ത്. ആ​ഷ​സ് പ​ര​മ്പ​ര​യി​ല്‍ തു​ട​രു​ന്ന മി​ക​വാ​ണ് സ്മി​ത്തി​ന് ഒ​ന്നാം സ്ഥാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​ത്. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ന്‍ഡ് നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ നാ​ലാ​മ​തും ഇം​ഗ്ല​ണ്ടി​ന്‍റെ നാ​യ​ക​ന്‍ ജോ ​റൂ​ട്ട് അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

ബൗ​ള​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ഗി​സോ റ​ബാ​ദ​യാ​ണ് ര​ണ്ടാ​മ​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നാ​ണ് ഒ​ന്നാ​മ​ത്.

Related posts