മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തെ പ​രി​ഹ​സി​ച്ച് ചെ​ന്നി​ത്ത​ല ; “കോ​ന്ത​ന്‍  കൊ​ല്ല​ത്തു​പോ​യ​ പോ​ലെ’

കോ​ഴി​ക്കോ​ട്: മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ര്‍​ശ​നം “കോ​ന്ത​ന്‍ കൊ​ല്ല​ത്തു​പോ​യ​തു​പോ​ലെ’യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​പ്ര​ള​യ​ബാ​ധി​ത​രോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ വി​വേ​ച​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ള​ക്ടറേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

അങ്കണവാ​ടി​കു​ട്ടി​ക​ളോ​ടു​പോ​ലും ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ച സ​ര്‍​ക്കാ​ര്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ർക്ക് ന​ല്‍​കി​യി​ല്ല. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ആ​ര്‍​ക്കും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി.​ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Related posts