പി​ണ​റാ​യിയുടെ ത​ല​യാ​ണ് യ​ഥാ​ർ​ഥത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഏ​ങ്ങ​ണ്ടി​യൂ​ർ: പ്ര​ള​യം മ​നു​ഷ്യ​സൃ​ഷ്ടി​യെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് മ​നോ​രോ​ഗ​മാ​ണെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല​യാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും അ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ ത​ല​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഏ​ത്താ​യ് സെ​ന്‍റ​റി​ൽ ഇ​ന്ന് രാ​വി​ലെ 11.30ന് ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി .​എ​ൻ .പ്ര​താ​പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് തേ​ടു​ന്ന ബി ​ജെ പി ​സ്വ​യം അ​പ​ഹാ​സ്യ​രാ​വു​ക​യാ​ണ്. ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ മോ​ദി എ​ന്തു​കൊ​ണ്ട് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. മോ​ദി​യും ബി ​ജെ പി​യും ആ​ർ എ​സ് എ​സും സം​ഘ​പ​രി​വാ​റും ത​ക​ർ​ത്ത ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ല​ക്ഷ്യം -ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ വി​ജ​യി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത യു ​സി എ​ഫി​നി​ല്ല. കേ​ര​ള​ത്തി​ൽ യു ​ഡി എ​ഫി​ന്‍റെ ശ ​ത്രു എ​ൽ ഡി ​എ​ഫാ​ണ് – അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ർ.എം.​സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, ഡിസിസി ​വൈ​സ് പ്ര​സി​ഡന്‍റ് ജോ​സ് വ​ള്ളൂ​ർ, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്.​റ​ഷീ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​റൂ​ണ്‍ റ​ഷീ​ദ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ, കെ​പി​സി​സി മെ​ന്പ​ർ സി.​ഐ.​സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, യു.​കെ.​പീ​താീ​ബ​ര​ൻ, അ​ഡ്വ.​ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് , മ​നോ​ജ് ത​ച്ച​പ്പി​ള്ളി, ഇ​ർ​ഷാ​ദ് കെ .​ചേ​റ്റു​വ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts