കൊച്ചി: കൊച്ചിയിൽ തെരുവ് നായയ്ക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.
പ്രദേശത്ത് നേരത്തെ തെരുവ് നായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെ, നായ്ക്കൾക്ക് കോഴിമാലിന്യം നൽകുന്നത് തടയണമെന്നും ഇത് പ്രദേശത്ത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും കാണിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴി വേസ്റ്റ് നൽകിയവർക്കെതിരെ നടപടിയെടുത്തത്
