വി​​ര​​മി​​ക്ക​​ലി​​നി​​ല്ല, ല​​ക്ഷ്യം ഒ​​ളി​​ന്പി​​ക്സ്: മേ​​രി​​കോം

ന്യൂ​​ഡ​​ൽ​​ഹി: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ വ​​നി​​താ വി​​ഭാ​​ഗം 45-48 കി​​ലോ​​ഗ്രാം ബോ​​ക്സിം​​ഗ് സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​രം മേ​​രി​​കോം വി​​ര​​മി​​ക്ക​​ൽ ഉ​​ട​​നേ​​യി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ മേ​​രി​​കോം ആ​​ദ്യ​​മാ​​യാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

വി​​ര​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഞാ​​ൻ ഇ​​തു​​വ​​രെ ആ​​രോ​​ടും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. കേ​​ൾ​​ക്കു​​ന്ന​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ മാ​​ത്ര​​മാ​​ണ്. അ​​ടു​​ത്ത ല​​ക്ഷ്യം ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടു​​ക​​യാ​​ണ് – അ​​ഞ്ച് ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ മേ​​രി​​കോം പ​​റ​​ഞ്ഞു.

2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ മേ​​രി​​കോം വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ മ​​ത്സ​​രി​​ക്കാ​​നാ​​യി​​ല്ല. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടാ​​നാ​​വു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷയെ​​ന്നു മേ​​രി​​കോം വ്യ​​ക്ത​​മാ​​ക്കി.

Related posts