പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; ചെറുതുരുത്തിയിലെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ; അ​ന്വേ​ഷ​ണം ഊ​ർ​ജി​തമാക്കി പോലീസ്

ചെ​റു​തു​രു​ത്തി: വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചെ​റു​തു​രു​ത്തി കാ​ട്ടി​ൽ​മ​ന റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ണ്ണേ​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ൾ ചി​ത്ര​യാ​ണ് (48) ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മോ​ഹ​ന​നെ​യും സം​ഘ​ത്തെ​യു​മാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ചി​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ അ​ട​ക്കം നാ​ലം​ഗ സം​ഘം വാ​തി​ലി​ൽ മു​ട്ടി. വാ​തി​ൽ തു​റ​ന്ന ചി​ത്ര​യെ ഇ​വ​ർ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

ചി​ത്ര​യു​ടെ അ​മ്മ ല​ക്ഷ്മി​ക്കു​ട്ടി​യും സു​ഖ​മി​ല്ലാ​ത്ത ഒ​രു സ​ഹോ​ദ​ര​നു​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​ക്കൂടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

അ​യ​ൽ​വാ​സി​ക​ളും അ​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ബാ​ബു​രാ​ജും ചേ​ർ​ന്ന് ചി​ത്ര​യെ ആ​ദ്യം ചെ​റു​തു​രു​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്ര പാ​ല​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​നാ​ഥ​ാല​യ​ത്തി​ന്‍റെ സു​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

കു​റ​ച്ച് നാ​ളു​ക​ളാ​യി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ചെ​റു​തു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. കു​ന്ദം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജ് ,വ​ട​ക്കാ​ഞ്ചേ​രി സി​ഐ എം.​മാ​ധ​വ​ൻ​കു​ട്ടി, ചെ​റു​തു​രു​ത്തി എ​സ്ഐ വി.​പി. സി​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി.

Related posts