ഗ്രാനൈറ്റ് ഇറക്കാൻ 13,000! നോ​ക്കു​കൂ​ലി ഉ​ത്ത​ര​വി​നെ നോക്കുകുത്തിയാക്കി സി​ഐ​ടി​യു; സംഭവം പത്തനംതിട്ടയില്‍

പ​​ത്ത​​നം​​തി​​ട്ട: നോ​​ക്കു​​കൂ​​ലി, അ​​മി​​ത​​കൂ​​ലി നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വ് വ​​ന്ന​​തി​​നു പി​​ന്നാ​​ലെ സി​​ഐ​​ടി​​യു നേ​​തൃ​​ത്വ​​ത്തി​​ൽ നോ​​ക്കു​​കൂ​​ലി​യാ​യി ചോ​ദി​ച്ച​ത് 13,000 രൂ​​പ. ഒ​​ടു​​വി​​ൽ 2,000 രൂ​​പ വാ​​ങ്ങി നോ​​ക്കു​​കൂ​​ലി നി​​രോ​​ധ​​ന​​ത്തെ ഭ​​ര​​ണാ​​നു​​കൂ​​ല തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​ത​​ന്നെ നോ​ക്കു​കു​ത്തി​യാ​ക്കി.

മ​​ല്ല​​പ്പ​​ള​​ളി വെ​​ണ്ണി​​ക്കു​​ളം പ​​ടു​​തോ​​ട് നാ​​റാ​​ണ​​ത്ത് രാ​​ജു വ​​ർ​​ഗീ​​സി​​ന്‍റെ വീ​​ടു നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഗ്രാ​​നൈ​​റ്റ് വാ​​ങ്ങി​​ക്കൊ​​ണ്ടു​​വ​​ന്ന ഉ​​ട​​മ​​യോ​​ടു നോ​​ക്കു​​കൂ​​ലി ചോ​​ദി​​ച്ചു ലോ​​ഡി​​റ​​ക്കു​​ന്ന​​തു സി​​ഐ​​ടി​​യു​​വി​​ൽ​​പെ​​ട്ട ചു​​മ​​ട്ടു തൊ​​ഴി​​ലാ​​ളി​​ക​​ൾ ത​​ട​​ഞ്ഞു. ത​​ർ​​ക്കം പ​​രി​​ഹ​​രി​​ച്ച് ലോ​​ഡി​​റ​​ക്കി​​യ​​തു മൂ​​ന്നു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം.

120 ച​​തു​​ര​​ശ്ര അ​​ടി ഗ്രാ​​നൈ​​റ്റ് ഇ​​റ​​ക്കു​​ന്ന​​തി​നു തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് 13,000 രൂ​​പ​​യാ​​ണ്. മൂ​​ന്നു മ​​ണി​​ക്കൂ​​ർ നീ​​ണ്ട ത​​ർ​​ക്ക​​ത്തി​​നൊ​​ടു​​വി​​ൽ മ​​ല്ല​​പ്പ​​ള​​ളി അ​​സി​​സ്റ്റ​​ന്‍റ് ലേ​​ബ​​ർ ഒാ​​ഫീ​​സ​​ർ എം. ​​എ​​സ്. സു​​രേ​​ഷ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​ൽ 2000 രൂ​​പ​​യ്ക്കു ലോ​​ഡി​​റ​​ക്കി.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30ഓ​​ടെ​​യാ​​ണ് ഉ​​ട​​മ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്നു ഗ്രാ​​നൈ​​റ്റ് വാ​​ങ്ങി ക​​ട​​യി​​ൽ​നി​​ന്നു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി എ​​ത്തി​​യ​​ത്. ത​​ർ​​ക്ക​​മാ​​യ​​തോ​​ടെ ലോ​​ഡ് ഇ​​റ​​ക്കി​​യ​​ത് രാ​​ത്രി 7.30ഓ​​ടെ​​യാ​​ണ്.

വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ഗ്രാ​​നൈ​​റ്റ് ഇ​​റ​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് വെ​​ണ്ണി​​ക്കു​​ള​​ത്തു​നി​​ന്ന് ഏ​​ഴ് സി​​ഐ​​ടി​​യു തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ത്തി. ലോ​​ഡ് ത​​ങ്ങ​​ൾ ഇ​​റ​​ക്കി​​ക്കൊ​​ള​​ളാ​​മെ​​ന്നും അ​​ല്ലെ​​ങ്കി​​ൽ 13,000 രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്നും വീ​​ട്ടു​​ട​​മ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​ത്. തു​​ക കു​​റ​​ച്ചു പ​​റ​​യാ​​ൻ വീ​​ട്ടു​​ട​​മ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും തൊ​​ഴി​​ലാ​​ളി​​ക​​ൾ വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു ത​​യാ​​റാ​​യി​​ല്ല.

നോ​​ക്കു​കൂ​​ലി നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വി​​ന്‍റെ അ​​റി​​യി​​പ്പി​​നൊ​​പ്പം പ​​ത്ര​​ങ്ങ​​ളി​​ൽ ക​​ണ്ട ടോ​​ൾ ഫ്രീ ​​ന​​മ്പ​​രി​​ലേ​​ക്കു വി​​ളി​​ച്ചു രാ​​ജു പ​​രാ​​തി അ​​റി​​യി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് ലേ​​ബ​​ർ ഒാ​​ഫീ​​സ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു പി​​ന്മാ​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​വ​​ർ ത​​യാ​​റാ​​യി​​ല്ല. പി​​ന്നീ​​ടു തൊ​​ഴി​​ലാ​​ളി​​ക​​ളും വീ​​ട്ടു​​ട​​മ​​യും ലേ​​ബ​​ർ ഒാ​​ഫീ​​സ​​റു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​ത്തു​​ട​​ർ​​ന്ന് 2000 രൂ​​പ​​യ്ക്കു ലോ​​ഡ് ഇ​​റ​​ക്കാ​​ൻ ധാ​​ര​​ണ​​യാ​​വു​​ക​​യാ​​യി​​രു​​ന്നു.

Related posts