പരസ്പര സമ്മതപ്രകാരം ഒരുമിച്ചു കഴിഞ്ഞശേഷം പീഡനമാരോപിക്കാനാവില്ല! വ്യാജ പീഡനപ്പരാതികള്‍ ഗൗരവത്തില്‍ കാണണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​യെ ശി​​​ക്ഷി​​​ക്കാ​​​ൻ ഇ​​​ര​​​യു​​​ടെ മൊ​​​ഴി മാ​​​ത്രം മ​​​തി​​​യെ​​​ന്ന​​​തി​​​നാ​​​ൽ പീ​​​ഡ​​​ന​​​മാ​​​രോ​​​പി​​​ച്ചു​​​ള്ള വ്യാ​​​ജ പ​​​രാ​​​തി​​​ക​​​ളെ പോ​​​ലീ​​​സ് ഗൗ​​​ര​​​വ​​​ത്തി​​​ൽ കാ​​​ണ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നു വ്യാ​​​ജ പ​​​രാ​​​തി ന​​​ൽ​​​കി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചെ​​​ല്ല​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​ക്കെ​​​തി​​രേ ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ത​​​നി​​​ക്കെ​​​തി​​​രാ​​​യ വ്യാ​​​ജ പ​​​രാ​​​തി​​​യി​​​ൽ 2013 ൽ ​​​ശ്രീ​​​കാ​​​ര്യം പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​യ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി സ​​​ന​​​ൽ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. നി​​​ക്ഷി​​​പ്ത താ​​​ല്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് യു​​​വ​​​തി പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ കോ​​​ട​​​തി വ്യാ​​​ജ പ​​​രാ​​​തി ന​​​ൽ​​​കി​​​യ യു​​​വ​​​തി​​​ക്കെ​​​തി​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നാ​​​യി ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഐ​​​ജി​​​ക്കും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​.​​​യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ​​​തി​​​രാ​​​യ കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്.

പ​​​ര​​​സ്പ​​​ര സ​​​മ്മ​​​ത​​​പ്ര​​​കാ​​​രം ഒ​​​രു​​​മി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം പീ​​​ഡ​​​ന​​​മാ​​​രോ​​​പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്താ​​​തെ മ​​​റ്റൊ​​​രു വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നി​​​രി​​​ക്കെ വി​​​വാ​​​ഹ​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Related posts