ക്ലോ​​പ്പി​​ന് 7.21 ലക്ഷം രൂപ പി​​ഴ ശിക്ഷ

ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യ ജ​​ർ​​ഗ​​ൻ ക്ലോ​​പി​​നു പി​​ഴ​​ശി​​ക്ഷ. ലി​​വ​​ർ​​പൂ​​ൾ ഡെ​​ർ​​ബി​​യി​​ൽ എ​​വ​​ർ​​ട്ട​​ണെ​​തി​​രേ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം ക്ലോ​​പ് ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​മാ​​ണ് ശി​​ക്ഷ​​യ്ക്കു കാ​​ര​​ണം. സ്റ്റോ​​പേ​​ജ് ടൈ​​മി​​ൽ ഡി​​വോ​​ക് ഒ​​റി​​ഗി നേ​​ടി​​യ ഗോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ 1-0നു ​​ജ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​റി​​ഗി​​യു​​ടെ ഗോ​​ൾ പി​​റ​​ന്ന​​പ്പോ​​ൾ മൈ​​താ​​ന​​ത്തേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യ ക്ലോ​​പ് സെ​​ന്‍റ​​ർ സ​​ർ​​ക്കി​​ളി​​ന​​ടു​​ത്തെ​​ത്തി ഗോ​​ൾ കീ​​പ്പ​​ർ ആ​​ലി​​സ​​ണി​​നൊ​​പ്പം ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ടി​​രു​​ന്നു.

എ​​ഫ്എ (ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ) ആ​​ണ് ക്ലോ​​പ്പി​​നു ശി​​ക്ഷ വി​​ധി​​ച്ച​​ത്. 7.21 ല​​ക്ഷം രൂ​​പ​​യാ​​ണ് (8,000 പൗ​​ണ്ട്) പി​​ഴ​​യൊ​​ടു​​ക്കേ​​ണ്ട​​ത്. അ​​ങ്ങ​​നെ​​യൊ​​രു പ്ര​​വൃ​​ത്തി ചെ​​യ്യാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചി​​രു​​ന്നി​​ല്ല. സ​​മാ​​ന​​മാ​​യ സം​​ഭ​​വം ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പു ന​​ല്കു​​ന്നു. തെ​​റ്റു​​ക​​ൾ പ​​റ്റു​​ക സ്വാ​​ഭാ​​വി​​ക​​മാ​​ണ്. അ​​തി​​ൽ​​നി​​ന്ന് പാ​​ഠ​​മു​​ൾ​​കൊ​​ള്ളു​​ക​​യാ​​ണ് എ​​ന്‍റെ പ​​തി​​വ് – ക്ലോ​​പ് പ​​റ​​ഞ്ഞു.

Related posts