പരാതിക്കാരിയുടെ വാർഡിൽ കയറരുത്..! വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനു ജാമ്യം; 34 ദിവസത്തെ റിമാന്‍റിന് ശേഷം ഉപാധികളോടെയാണ് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനു ജാമ്യം. തിരുവന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 34 ദിവസത്തെ റിമാൻഡിനുശേഷം ഉപാധികളോടെയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. എംഎൽഎയോട് പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു.

കർശന ഉപാധികളോടെ എംഎൽഎയ്ക്കു ജാമ്യം അനുവദിക്കാമെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നു വിന്‍സെന്‍റിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചുരുന്നു. ഇതേതുർന്നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചിരുന്നു. പിന്നീട് വീ​ട്ട​മ്മയെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഭാര്യ ആ​ത്മ​ഹ​ത്യക്കു ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടി ഭ​ർ​ത്താ​വ് പോ​ലീ​സിനു പരാതി നൽകുകയായിരുന്നു.

Related posts