തട്ടിപ്പിൽ വീഴരുതേ… മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് സൈ​ബ​ര്‍ ത​ട്ടി​പ്പ്: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പി​നെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഫേ​സ്ബു​ക്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ‘നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഫോ​ണ്‍ പേ ​ആ​പ്പ് ഉ​ണ്ടെ​ങ്കി​ല്‍ എ​ളു​പ്പ​ത്തി​ല്‍ 12,000 രൂ​പ സ​മ്പാ​ദി​ക്കാം’ എ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം ന​ല്‍​കി കൊ​ണ്ടാ​ണ് ഈ ​ത​ട്ടി​പ്പി​ന് തു​ട​ക്കം.

ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ…
മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​തി​നാ​ല്‍ പ​ര​സ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ശ്വാ​സ്യ​ത തോ​ന്നി ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​തെ ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഫോ​ണ്‍ പേ ​ആ​പ്പ് സ്വ​യം തു​റ​ക്കു​ന്ന​താ​യും അ​വി​ടെ 1,499 രൂ​പ എ​ന്ന തു​ക കാ​ണി​ക്കു​ക​യും ചെ​യ്യും. തു​ക ല​ഭി​ക്കാ​നാ​യി പി​ന്‍ ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ന​ഷ്ട​മാ​കു​ന്നു. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ത് പ​ണം ല​ഭി​ക്കു​ന്ന പേ​ജ് അ​ല്ല, മ​റി​ച്ച് 1,499 രൂ​പ ന​ല്‍​കാ​നു​ള്ള റി​ക്വ​സ്റ്റ് പേ​മെ​ന്‍റ് പേ​ജാ​ണ് ഇ​ത്. ഇ​ത് മ​ന​സി​ലാ​ക്കാ​തെ പി​ന്‍ ന​മ്പ​ര്‍ ന​ല്‍​കു​മ്പോ​ള്‍ തു​ക നേ​രി​ട്ട് ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​റാ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ശ്ര​ദ്ധി​ക്കാം
സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി​യു​ള്ള പു​തി​യ രീ​തി​യി​ലെ ഈ ​സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കാ​ണു​ന്ന പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ര്‍​ഗം, പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ള്‍ എ​ന്നി​വ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളാ​ണ്. യു​പി​ഐ ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ പി​ന്‍ ന​ല്‍​കു​ന്ന​ത് പ​ണം സ്വീ​ക​രി​ക്കാ​ന​ല്ല, പ​ണം അ​യ​യ്ക്കാ​നാ​ണെ​ന്ന കാ​ര്യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

പേ​മെ​ന്‍റ് റി​ക്വ​സ്റ്റ് പേ​ജു​ക​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം പ​രി​ശോ​ധി​ക്കു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ലോ ബ​ട്ട​ണു​ക​ളി​ലോ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക​യും അ​രു​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക. സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ലോ ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലാ​യ https://cybercrime.gov.in ലൂ​ടെ​യോ പ​രാ​തി ന​ല്‍​കു​ക.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment