രാ​ജ്യാ​ന്ത​ര കൊ​ക്കൈ​ൻ വി​ൽ​പ​ന​യി​ലെ പ്ര​ധാ​ന ക​ണ്ണി​! ക​ണ്ണൂ​രി​ൽ കൊ​ക്കൈ​യി​ൻ വി​ൽ​ക്കാ​ൻ എ​ത്തി​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ കൊ​ക്കൈ​യി​ൻ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.​നൈ​ജീ​രി​യ അ​ലോ​സാ​ല​ഹോ​ർ സ്വ​ദേ​ശി സി​ൻ​ന്തേ​ര ഫ്രാ​ൻ​സി​സി (28)നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജ്യാ​ന്ത​ര കൊ​ക്കൈ​ൻ വി​ൽ​പ​ന​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്നു. മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന സി​ന്തേ​ര ഫ്രാ​ൻ​സി​സ് ബം​ഗ​ളൂ​രു​വി​ൽ വി​മാ​ന​മി​റ​ങ്ങി ബ​സി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര പ​രി​സ​ര​ത്ത് കൊ​ക്കൈ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും പു​തി​യ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​രാ​ളെ കാ​ത്ത് നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ഴ്സി​ൽ നി​ന്നും മൂ​ന്നു ഗ്രാം ​കൊ​ക്കൈ​യി​ൻ പി​ടി​കൂ​ടി. ഇ​തി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 60,000 രൂ​പ വി​ല​വ​രു​മെ​ന്ന് എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ഒ​രു​ത​ര​ത്തി​ലും ഇ​യാ​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ല. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സി​ന്തേ​ര ഫ്രാ​ൻ​സി​സി​നെ ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts