തളിപ്പറമ്പ് സ​ർ​വീ​സ് സ​ഹകരണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: റി​ബ​ലൽ സ്ഥാനാർഥിയും എ വിഭാഗക്കാരനുമായ വിനോദിനെതിരേ നടപടിക്കൊരുങ്ങി കോൺഗ്രസ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ൺ​ഗ്ര​സ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും എ ​വി​ഭാ​ഗ​ക്കാ​ര​നു​മാ​യ അ​ഡ്വ. വി​നോ​ദ് രാ​ഘ​വ​നാ​ണ് നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

അ​തി​നി​ടെ ഡി​സി​സി നേ​തൃ​ത്വ​വും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​ട്ടും പി​ൻ​മാ​റാ​തി​രു​ന്ന വി​നോ​ദി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 14 ന് ​സീ​തീ​സാ​ഹി​ബ് ഹൈ​സ്‌​കൂ​ളി​ലാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്. 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് എ ​ഗ്രൂ​പ്പി​ലെ വ​ലി​യൊ​രു​വി​ഭാ​ഗം വി​നോ​ദ് രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. 15 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു തു​ട​ര്‍​ന്നു​വ​രു​ന്ന ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍ മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വു​മാ​യി തു​ട​ക്കം​മു​ത​ല്‍ ത​ന്നെ വി​നോ​ദ് രാ​ഘ​വ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ബാ​ങ്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നാ​തും നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി നി​രാ​ക​രി​ച്ചെ​ന്നു​മു​ള്ള വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്ന വി​നോ​ദി​ന് എ ​വി​ഭാ​ഗ​ക്കാ​രു​ടെ വ​ലി​യ പി​ന്തു​ണ​യു​ണ്ട്.

Related posts