പ്രളയത്തില്‍ ദൈവദൂതനെപ്പോലെ എത്തി പോലീസുകാരന്‍ ! കുട്ടികളെ തോളിലേറ്റി വെള്ളത്തിലൂടെ നടന്നത് 1.5 കിലോമീറ്റര്‍;വീഡിയോ വൈറലാകുന്നു…

പ്രളയത്തിലകപ്പെട്ട കുട്ടികളെ തോളിലേറ്റി പോലീസുകാരന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ കുട്ടികളെ തോളിലേറ്റി നടന്ന് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ കല്യാണ്‍്പര്‍ ഗ്രാമത്തിലാണു സംഭവം.

കുട്ടികള്‍ക്ക് നടക്കാനാവാത്ത വിധം ജലനിരപ്പ് ഉയര്‍ന്നതോടെ ഇദ്ദേഹം കുട്ടികളെ തോളിലേറ്റുകയായിരുന്നു. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ ശ്രദ്ധയോടെ ഇദ്ദേഹം നടന്നു. ഈ ദൃശ്യങ്ങള്‍ ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ്ങാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതു സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പൃഥ്വിരാജിന്റെ ധീരതയെ പ്രശംസിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിയും രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാര്‍ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകം എന്നാണ് പൃഥ്വിരാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

Related posts