ക​ണ്ണൂ​രി​ൽ  റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി; മഴ പെയ്യുന്നുണ്ടെങ്കിലും ശക്തമല്ല;  ആറുദിവസമായി  ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതിയില്ല

ക​ണ്ണൂ​ർ: ഇ​ന്ന​ലെ റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ൽ രാ​വി​ലെ മു​ത​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പെ​ടെ മ​ഴ പെ​യ്യു​ന്നു​ണ്ട്.​ക​ന​ത്ത മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ഇ​രി​ട്ടി,കൊ​ട്ടി​യൂ​ർ,ആ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ന് നേ​രി​യ ശ​മ​ന​മു​ണ്ട്. എ​ന്നാ​ൽ ആ​ല​ക്കോ​ട്,തേ​ർ​ത്ത​ല്ലി,എ​രു​വേ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.

​മു​ണ്ടേ​രി​ക്ക​ട​വ് റോ​ഡി​ൽ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.​പു​ഴ​യും റോ​ഡും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​തേ​ർ​ത്ത​ല്ലി തോ​ടി​നു കു​റു​കെ​യു​ള്ള ന​ട​പ്പാ​ത ഒ​ലി​ച്ചു​പോ​യി.​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി വൈ​ദ്യു​തി ഇ​ല്ലാ​ത്ത മേ​ഖ​ല നി​ര​വ​ധി​യാ​ണ്.​

മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വ്വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു.71 സ​ർ​വ്വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്.​ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ 24 സ​ർ​വ്വീ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്യ കോ​യ​മ്പ​ത്തൂ​ർ,മൈ​സൂ​രൂ,ബെം​ഗ​ള​രു,ഊ​ട്ടി,വി​രാ​ജ്പേ​ട്ട എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വ്വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ നി​ർ​ത്തി​വ​​ച്ച​ത്.​പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഒ​ൻ​മ്പ​തും ത​ല​ശേ​രി ഡി​പ്പോ​യി​ൽ 38 സ​ർ​വീ​സും റ​ദ്ദു​ചെ​യ്തു.​രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി.

Related posts